Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതികളുടെ അടിവസ്ത്രം പോലും അഴിപ്പിച്ച് പരിശോധന നടത്തിയത് കർട്ടനിട്ട് മറച്ച മുറിയിൽ; സ്വകാര്യ ഭാഗങ്ങളിൽ വിരൽ കടത്തിയ ശേഷം ചോദിച്ചത് ഗർഭിണി ആയിട്ടുണ്ടോ എന്നും; ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായി അപമാനിതരായത് നൂറോളം വനിതാ ട്രെയിനി ക്ലാർക്കുമാർ; ആർത്തവ പരിശോധനക്ക് പിന്നാലെ ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നത് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ സ്ത്രീ വിരുദ്ധത

യുവതികളുടെ അടിവസ്ത്രം പോലും അഴിപ്പിച്ച് പരിശോധന നടത്തിയത് കർട്ടനിട്ട് മറച്ച മുറിയിൽ; സ്വകാര്യ ഭാഗങ്ങളിൽ വിരൽ കടത്തിയ ശേഷം ചോദിച്ചത് ഗർഭിണി ആയിട്ടുണ്ടോ എന്നും; ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായി അപമാനിതരായത് നൂറോളം വനിതാ ട്രെയിനി ക്ലാർക്കുമാർ; ആർത്തവ പരിശോധനക്ക് പിന്നാലെ ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നത് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ സ്ത്രീ വിരുദ്ധത

മറുനാടൻ മലയാളി ബ്യൂറോ

സൂറത്ത്: വനിതാ ട്രെയിനി ക്ലർക്കുമാരെ വിവസ്ത്രകളാക്കുകയും സ്വകാര്യ ഭാഗങ്ങളിൽ വിരലുകൾ കടത്തുകയും ചെയ്തതായി പരാതി. ഗുജറാത്തിലെ സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിലൊണ് നൂറോളം സ്ത്രീകൾ അപമാനിക്കപ്പെട്ടത്. ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായാണ് വനിതാ ട്രെയിനികൾക്ക് ഇത്തരത്തിലെ മോശമായ അനുഭവം നേരിടേണ്ടതായി വന്നത്. സംഭവത്തിൽ എസ്.എം.സി എംപ്ലോയീസ് യൂണിയൻ മുനിസിപ്പൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തെ പ്രൊബേഷൻ കാലഘട്ടം അവസാനിച്ച ജോലിക്കാർക്കാണ് മുനിസിപ്പൽ കോർപറേഷൻ ഫിറ്റ്‌നസ് ടെസ്റ്റ് നിർദേശിക്കുന്നത്.

പ്രൊബേഷൻ കാലഘട്ടം അവസാനിച്ച യുവതികളോട് അധികൃതർ നിർദ്ദേശിച്ചതനുസരിച്ചാണ് ഫിറ്റ്‌നസ് ടെസ്റ്റിനെത്തിയത്. ടെസ്റ്റിനായി ഡോക്ടറെയും ഏർപ്പാടാക്കിയിരുന്നു. കോർപറേഷൻ അധികൃതർ നിയോഗിച്ച ലേഡി ഗൈനക്കോളജി ഡോക്ടർമാർ നിർബന്ധപൂർവം ഇവരുടെ വസ്ത്രം അഴിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളിൽ വിരലുകൾ കടത്തി പരിശോധിക്കുകയും അപമാനകരമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം നൂറോളം സ്ത്രീകൾ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഇവരെ സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റീസേർച്ച് എന്ന സ്ഥാപനത്തിൽ കൊണ്ടുപോയ ശേഷം വേണ്ടവിധം മറയ്ക്കാത്ത മുറിയിൽ വച്ച് ഡോക്ടർമാർ പരിശോധിക്കുകയായിരുന്നു. ഇവർ നിന്ന മുറിയിൽ അകത്തുനിന്നുമുള്ള കാഴ്‌ച്ചകൾ മറയ്ക്കാൻ ഒരു കർട്ടൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ സ്വകാര്യ സ്ഥലത്ത് വിരൽ കടത്തി പരിശോധിച്ച ശേഷം 'ഗർഭിണി ആയിട്ടുണ്ടോ' എന്ന ചോദ്യവും ഡോക്ടർമാർ ചോദിച്ചു. ചില ഡോക്ടർമാർ തങ്ങളോട് അങ്ങേയറ്റം അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്നും യുവതികൾ ആരോപിക്കുന്നു.

ഏതാനും ദിവസം മുൻപാണ് ഗുജറാത്തിലെ വനിതാ കോളേജിൽ വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പ്രിൻസിപ്പൽ പരിശോധന നടത്തിയ സംഭവം വിവാദമായി മാറിയത്. ഭുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിട്യൂട്ടിലാണ് സംഭവത്തിൽ ആർത്തവമുള്ള പെൺകുട്ടികൾ ഹോസ്റ്റലിന്റെ അടുക്കളയിൽ കയറി എന്നാരോപിച്ച് കോളേജിലെ പ്രിൻസിപ്പൽ കോളേജിലെ 68 വിദ്യാർത്ഥിനികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധന നടത്തിയത്. എന്നാൽ ഇത്തവണ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനാണ് തങ്ങളുടെ വനിതാ ട്രെയിനി ക്ലർക്കുമാരെ സമാനമായ രീതിയിൽ അപമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP