Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയറാമിന്റെ വീട്ടിലേക്ക് ടാക്‌സി വിളിച്ച ശേഷം ഓട്ടക്കൂലി നൽകാതെ മുങ്ങിയ യുവതി എവിടെ? പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ യാതൊരു വിവരവുമില്ല; കെസിബിസി കാര്യാലയത്തിൽ യുവതിയും മക്കളും എത്തിയതെന്ന സൂചനയുമില്ല; ഡ്രൈവറുടെ പരാതിയും പൂർണമായി വിശ്വസിക്കാതെ അന്വേഷണ സംഘം

ജയറാമിന്റെ വീട്ടിലേക്ക് ടാക്‌സി വിളിച്ച ശേഷം ഓട്ടക്കൂലി നൽകാതെ മുങ്ങിയ യുവതി എവിടെ? പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ യാതൊരു വിവരവുമില്ല; കെസിബിസി കാര്യാലയത്തിൽ യുവതിയും മക്കളും എത്തിയതെന്ന സൂചനയുമില്ല; ഡ്രൈവറുടെ പരാതിയും പൂർണമായി വിശ്വസിക്കാതെ അന്വേഷണ സംഘം

പ്രകാശ് ചന്ദ്രശേഖർ

കോഴിക്കോട്: നടൻ ജയറാമിന്റെ വീട്ടിലെത്തിയ ശേഷം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടക്കൂലി നൽകാതെ യുവതി മുങ്ങിയതായുള്ള ടാക്‌സി ഡ്രൈവറുടെ പരാതിയിൽ നടന്നുവരുന്ന അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് പൊലീസ്. കോഴിക്കോട് കക്കോടി സ്വദേശി എം.ഷിനോജ് സ്‌റ്റേഷനിലെത്തി നൽകിയ വിരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപകമായി നടത്തിയ അന്വേഷണത്തിൽ യുവതിയെയും മക്കളെയും കണ്ടെത്താനായിട്ടില്ലന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. പാലാരിവട്ടം സ്റ്റേഷനിലാണ് ഇയാൾ ഇതു സംബന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്.

പാലാരിവട്ടത്ത്് എത്തിയപ്പോൾ യുവതി കാർ നിർത്താൻ ആവശ്യപ്പെട്ടെന്നും മക്കളുമായി ഇറങ്ങി സമീപത്തെ കെ.സി.ബി.സി ആസ്ഥാന കാര്യാലയത്തിലേക്ക് പോയെന്നും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെത്തുടർന്ന് ഇവരെ അന്വേഷിച്ചെന്നും കണ്ടെത്തിയില്ലെന്നുമാണ് ഇയാൾ പാലാരിവട്ടം പൊലീസിൽ വെളിപ്പെടുത്തിയത്.

ഈ വിവരങ്ങൾ പ്രകാരം കെ സി ബി സി കാര്യലയത്തിൽ അന്വേഷണം നടത്തിയെങ്കിലും യുവതിയോ കുട്ടികളോ ഇവിടെ എത്തിയില്ലെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച വിവരമെന്ന് പാലാരിവട്ടം എസ്് ഐ കെ ജി വിപിൻകുമാർ മറുനാടനോട് വ്യക്തമാക്കി. രാത്രി ഒരു സ്ത്രീയും പറക്കമുറ്റാത്ത മക്കളും മാത്രമായി ദീർഘദൂര യാത്രക്കായി എത്തിയപ്പോൾ യാത്രക്കൂലി ഉണ്ടോ എന്ന് പോലും തിരക്കാതെ കാറുമായി പുറപ്പെട്ടു എന്നുള്ള ഡ്രൈവറുടെ വെളിപ്പെടുത്തൽ പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലന്നാണ് സൂചന.

ഡ്രൈവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് പ്രാഥമീക അന്വേഷണം നടത്തിയതല്ലാതെ ഈ സംഭവത്തിൽ കേസെടുത്തിട്ടില്ല.ഇതേ സംഭവത്തിൽ ഇയാൾ നൽകിയ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടന്നുവരുന്നതായും കോഴിക്കോട് ടൗൺ എസ് ഐ അറിയിച്ചു. പാലാരിവട്ടം പൊലീസിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ തന്നെയാണ് ഇവിടെ നൽകിയ പരാതിയിലും ഡ്രൈവർ വ്യക്തമാക്കിയിട്ടുള്ളത്.നേരിൽ കാര്യങ്ങൾ തിരക്കാൻ ഡ്രൈവറുടെ മൊബൈൽ നമ്പർ നൽകാമോ എന്ന് തിരക്കിയപ്പോൾ ആദ്യം സമ്മതിച്ച ടൗൺ സ്‌റ്റേഷൻ എസ് ഐ പിന്നീട് പിൻവലിഞ്ഞു.

ഉച്ച മുതൽ ഇക്കാര്യത്തിനായി എസ് ഐ യെ പലതവണ മൊബൈലിൽ വിളിച്ചെങ്കിലും എടുത്തില്ല.വൈകുന്നേരം മറ്റൊരു നമ്പറിൽ നിന്നും ഈ ലേഖകൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ പരാതിക്കാരൻ നമ്പർ ആർക്കും നൽകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചോദിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. പുറത്തുവന്ന വിവരങ്ങൾക്കപ്പുമുള്ള കാര്യങ്ങളായിരിക്കാം സംഭവത്തിന് പിന്നിലുള്ളതെന്നും ഇതിനാലാണ് ഡ്രൈവർ മറ്റുള്ളവരുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ മടിക്കുന്നതെന്നുമള്ള സംശയവും പരക്കെ ബലപ്പെട്ടിട്ടുണ്ട്.

ഇതിനിടെ സംഭവത്തെക്കുറിച്ച് തിരക്കാൻ മാധ്യമ പ്രവർത്തകർ നടൻ ജയറാമിനെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് ആയിരുന്നു.അപ്രത്യക്ഷയായ യുവതിയും മക്കളും എവിടെ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് നീക്കം.ഇതിന് ജയറാമിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചേക്കുമെന്നാണ് സൂചന.

ഡ്രൈവർ പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ:

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുപ്പത് വയസ് തോന്നിക്കുന്ന യുവതി നാല് വയസ്സ് തോന്നിക്കുന്ന രണ്ട് പെൺകുട്ടികളുമായി എത്തി കാറിൽക്കയറി. രാത്രി എട്ടു മണിക്ക് കോഴിക്കോട്ട് നിന്നും പുറപ്പെട്ട കാർ തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ ജയറാമിന്റെ വീട്ടിലെത്തി. എന്നാൽ, സുരക്ഷാ ജീവനക്കാരൻ അകത്തേക്ക് കടക്കാൻ വിസമ്മതിക്കുകയായിരുന്നു. രാവിലെ എട്ടുമണി ആയപ്പോഴേക്കും ജയറാം പുറത്തേക്കുവന്ന് യുവതിയുമായി സംസാരിച്ചു. ഇതിനുശേഷം അവിടെനിന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് കെ.സി.ബി.സി.യുടെ പാലാരിവട്ടത്തെ ആസ്ഥാന കാര്യാലയത്തിലേക്ക് പോയി.

വേഗം മടങ്ങിവരാമെന്ന് അറിയിച്ച് കന്യാസ്ത്രീകൾക്കൊപ്പം പോയ യുവതി പിന്നെ മടങ്ങിയെത്തിയില്ല.ഡ്രൈവർമാരുടെ വാട്സാപ്പ് കൂട്ടായ്മയിൽ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ എറണാകുളത്തെ ടാക്സി ഡ്രൈവർമാരാണ് മടക്കയാത്രയ്ക്ക് ഡീസൽ അടിക്കാനുള്ള പണം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP