Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സോഷ്യൽ മീഡിയയിലെ സ്ത്രീ പരാമർശം; ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്; ജസ്ല മാടശേരിയെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; പൊലീസ് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം

'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സോഷ്യൽ മീഡിയയിലെ സ്ത്രീ പരാമർശം; ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്; ജസ്ല മാടശേരിയെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; പൊലീസ് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നും പറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫെയ്ൻ ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫെയ്ൻ അഭിപ്രായപ്പെട്ടു. 'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറമ്പിൽ സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് വീഡിയോയിൽ സ്ത്രീയെ പരാമർശിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ 'സ്ത്രീ' എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

അതേസമയം, ഫേസ്‌ബുക്ക് ലൈവിലൂടെ വേശ്യ എന്നു വിളിച്ചു അധിക്ഷേപിച്ച ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അപമാനിതയായ മുൻ കെഎസ് യു പ്രവർത്തകയായ ജസ്ല മാടശ്ശേരി. തനിക്കെതിരെ ഫേസ്‌ബുക്ക് ലൈവിലൂടെ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങിയ ഒരാൾക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ വേശ്യ എന്നു വിലിക്കാൻ ആകുക എന്നും ജസ്ല ചോദിക്കുന്നു. നിസാരമായ വിമർശനം പോലും ഉൾക്കൊള്ളാത്ത സ്വയം പ്രഖ്യാപിത നന്മമരമാണ് ഫിറോസ് എന്ന് അവർ കുറ്റപ്പെടുത്തി. സ്വയം ദൈവമാണെന്നാണ് ഇയാൾ കരുതുന്നതെന്നും ജസ്ല വിമർശിച്ചു. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകളെന്നും ജസ്ല പറയുന്നു.

തന്റെ ശരീരത്തെ വേശ്യ ശരീരം എന്ന് വിളിച്ച് അപമാനിച്ച ഫിറോസ്, തന്നെ എല്ലാവർക്കും കൊടുക്കുന്നവൾ എന്നൊക്കെ പറഞ്ഞു. ഇങ്ങനെ അധിക്ഷേപിക്കാൻ ഇസ്ലാമിക നിയമപ്രകാരം പോലും അങ്ങനെ വിളിക്കാൻ പറ്റില്ലെന്നും ജസ്ല പറയുന്നു. പേര് പറയാതെ എന്നെ അധിക്ഷേപിക്കാനാണ് ഫിറോസ് ശ്രമിച്ചത് എന്ന് സൂചിപ്പിച്ച ജസ്ല, ഫിറോസ് വ്യക്തമായും തന്നെയാണ് ആക്രമിച്ചത് എന്ന് വ്യക്തമാണ് എന്ന് പറഞ്ഞു. പേര് പറയാത്തതുകൊണ്ട് ഇനി അയാൾ എന്നെയല്ല അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞ് പ്രചരണത്തിനിറങ്ങും. അതുകൊണ്ട് ഉടൻ നിയമ നടപടി സ്വീകരിക്കുമെന്നും ജസ്ല വ്യക്തമാക്കി.

താൻ എന്തുകൊണ്ടാണ് ഫിറോസ് കുന്നുംപറമ്പിലിനെ വിമർശിച്ചതെന്നും ജസ്ല വ്യക്താക്കി. രാഷ്ട്രീയത്തിൽ വരില്ലെന്നും പറഞ്ഞാണ് ഫിറോസ് ചാരിറ്റി പ്രവർത്തനം തുടങ്ങിയത്. ഇക്കാര്യം ലൈവിൽ വന്നു പറയുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരാൾ പിന്നീട് പരസ്യമായി ലീഗ് വേദിയിൽ വന്ന് വോട്ട് ചോദിച്ചതിനെയാണ് താൻ വിമർശിച്ചതെന്നും ജസ്ല വ്യക്തമക്കി. ഇതിന് മുൻപ് മോഹനൻ വൈദ്യരെപ്പോലെ ഫ്രോഡ് ആണെന് തെളിയിക്കപ്പെട്ട ഒരാളുടെ അടുത്തേക്ക് ചാരിറ്റി രംഗത്ത് നിൽക്കുന്ന ഫിറോസ് രോഗികളെ പറഞ്ഞയക്കരുത് എന്ന് പറഞ്ഞതിന് അന്ന് അദ്ദേഹം ലൈവിൽ വന്ന് എന്തൊക്കെയാ പറഞ്ഞു. താൻ പ്രവാചകനെതിരെ പറഞ്ഞു എന്ന് വരെ പ്രചരിപ്പിച്ച് തനിക്കെതിരെ മതവിശ്വാസികളെ ഇളക്കിവിടാൻ വരെ ശ്രമം നടന്നതായും അവർ ആരോപിച്ചു.

തന്നെ ആരും വിമർശിക്കരുത് എന്നതാനാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ നിലപാട്. ഒരുപാട് ഫോളോവേഴ്സ് ഉള്ള ഇയാൾ വേശ്യ എന്നും ,എല്ലാവർക്കും കൊടുക്കുന്നവൾ ,ശരീരം കൊടുക്കുന്നവൾ എന്നൊക്കെ പറഞ്ഞത് എന്തിനാണെന്നും ജസ്ല ചോദിക്കുന്നു. മഞ്ചേശ്വരത്ത് ലീഗിന് വേണ്ടി പ്രചരണത്തിനിറങ്ങിയ ഫിറോസ് കുന്നംപറമ്പിലിനെ വിമർശിച്ച ജസ്ലയെ പേര് പറയാതെ നേരത്തെ ഫേസ്‌ബുക് ലൈവിലൂടെ ഫിറോസ് കുന്നുമ്പറമ്പിൽ വിമർശിച്ചിരുന്നു. സ്വന്തം നാടിനും വീടിനും അപമാനമായ രീതിയിൽ ജീവിക്കുന്ന ഒരു സ്ത്രീ എന്തെങ്കിലും എഴുതിയാൽ അത് തന്നെ ബാധിക്കില്ല എന്നാണ് ഫിറോസ് ലൈവിൽ വന്ന് പറഞ്ഞത്.

പ്രവാചകനെതിരെ വരെ പോലും ഫേസ്‌ബുക്കിൽ എഴുതുകയും, ആരാണെന്ന് അറിയാത്തവർക്ക് സ്വന്തം ശരീരം നല്കാൻ തയാറായ വ്യക്തിയാണ് തന്നെ വിമർശിക്കുന്നതെന്നും ഫിറോസ് പറയുന്നു. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തിരുന്നു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവർ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിച്ചാൽ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP