Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാക്കിയിട്ട അച്ഛനെ റോൾ മോഡലാക്കി വളർന്ന വന്ദനയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം; പൊലീസുകാരിയാകാൻ ആഗ്രഹിച്ച വന്ദന നേടിയെടുത്തത് എസ്‌ഐ പദവി; ആദ്യത്തെ എസ്‌ഐ വനിതാ ബാച്ച് പുറത്തിറങ്ങിയപ്പോൾ ആലപ്പുഴക്കാരുടെ അഭിമാനമായി വന്ദന; ക്രൈംബ്രാഞ്ച് എസ്‌ഐആയി വിരമിച്ച അച്ഛന് നേട്ടം സമർപ്പിച്ച് മകൾ; സിവിൽ സപ്ലൈസിൽ ജോലി ലഭിച്ചിട്ടും എസ്‌ഐ ആകാൻ പരിശ്രമിച്ചു ആഗ്രഹം നേടിയെടുത്തു ആലപ്പുഴക്കാരിയുടെ വാഗ്ദാനം നിഷ്പക്ഷമായി നീതി നടപ്പിലാക്കുമെന്ന് മാത്രം

കാക്കിയിട്ട അച്ഛനെ റോൾ മോഡലാക്കി വളർന്ന വന്ദനയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം; പൊലീസുകാരിയാകാൻ ആഗ്രഹിച്ച വന്ദന നേടിയെടുത്തത് എസ്‌ഐ പദവി; ആദ്യത്തെ എസ്‌ഐ വനിതാ ബാച്ച് പുറത്തിറങ്ങിയപ്പോൾ ആലപ്പുഴക്കാരുടെ അഭിമാനമായി വന്ദന; ക്രൈംബ്രാഞ്ച് എസ്‌ഐആയി വിരമിച്ച അച്ഛന് നേട്ടം സമർപ്പിച്ച് മകൾ; സിവിൽ സപ്ലൈസിൽ ജോലി ലഭിച്ചിട്ടും എസ്‌ഐ ആകാൻ പരിശ്രമിച്ചു ആഗ്രഹം നേടിയെടുത്തു ആലപ്പുഴക്കാരിയുടെ വാഗ്ദാനം നിഷ്പക്ഷമായി നീതി നടപ്പിലാക്കുമെന്ന് മാത്രം

എം മനോജ് കുമാർ

കലവൂർ: അച്ഛനെ റോൾ മോഡൽ ആക്കി വളർന്ന് വന്ന പെൺകുട്ടി സാക്ഷാത്ക്കരിച്ചത് അച്ഛന്റെ രീതിയിൽ പൊലീസ് എന്ന സ്വപ്നം. പൊലീസ് ആകുക എന്ന സ്വപ്നം മനസിലിട്ട് നടന്ന പെൺകുട്ടിയാണ് ഇപ്പോൾ എസ്‌ഐ ആയി നിയമിതയായതും. സിവിൽ സപ്ലൈസിൽ ജോലി ലഭിച്ചിട്ടും വന്ദന കൃഷ്ണൻ കാത്തിരുന്നത് വനിതാ എസ്‌ഐ നിയമനമായിരുന്നു. കഴിഞ്ഞ എസ്‌ഐലിസ്റ്റിൽ നിന്നും പിഎസ് സി നേരിട്ട് വിളിച്ച എസ്‌ഐ ലിസ്റ്റിൽ നിന്നും സംയുക്തമായി നിയമനം നടത്താൻ ഹൈക്കോടതിയുടെ നിർദ്ദേശം വന്നപ്പോൾ വന്ദനയുടെ ആഗ്രഹ സാക്ഷാത്ക്കാരം നേരത്തെയായി എന്ന് മാത്രം.

ക്രൈംബ്രാഞ്ച് എസ്‌ഐആയി വിരമിച്ച അച്ഛന് തന്നെയാണ് ഈ മിടുക്കി തന്റെ നിയമനം സമർപ്പിക്കുന്നതും. വനിതാ എസ്‌ഐയ്ക്ക് പിഎസ്‌സി നേരിട്ട് അപേക്ഷ ക്ഷണിച്ചപ്പോൾ ആ പിഎസ് സി ലിസ്റ്റിൽ ആലപ്പുഴയിൽ നിന്നും എത്തിയത് ഒരേ ഒരു വനിത മാത്രം. ആലപ്പുഴക്കാരി വന്ദന കൃഷ്ണൻ (26) ഇപ്പോൾ ആലപ്പുഴയുടെ തന്നെ അഭിമാനമായി മാറുകയാണ്. ഞായറാഴ്ച തൃശൂരിലെ പൊലീസ് അക്കാദമിയിലെ പാസിങ് ഔട്ട് പരേഡോടെയാണ് വന്ദനയുടെ എസ്‌ഐ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത്.

ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നു സബ് ഇൻസ്‌പെക്ടറായി വിരമിച്ച മണ്ണഞ്ചേരി നേതാജി തോപ്പുവെളിയിൽ ജി.ഗോപാലകൃഷ്ണന്റെയും ബിന്ദുവിന്റെയും രണ്ടു മക്കളിൽ മൂത്ത മകളാണ് വന്ദന. ഇളയപെൺകുട്ടി വിന്ദുജ കൃഷ്ണൻ ബിഎസ്സി കെമിസ്ട്രി കഴിഞ്ഞു നിൽക്കുകയാണ്. 12 മാസം നീണ്ട കഠിന പരിശീലനം കഴിഞ്ഞാണ് വന്ദന വനിതാ എസ് ഐ പോസ്റ്റിലേക്ക് എത്തുന്നത്. ആലപ്പുഴയിൽ നിന്ന് മുഹമ്മയിലേക്ക് വരുന്ന വഴി നേതാജിയിലെ 'തോപ്പുവെളി'യിലാണ് വന്ദനയും മാതാപിതാക്കളും താമസിക്കുന്നത്. എഴുതിയ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഒക്കെ കയറിക്കൂടാൻ കഴിഞ്ഞ മിടുക്ക് പ്രദർശിപ്പിച്ച പെൺകുട്ടി കൂടിയാണ് വന്ദന. സിവിൽ സപ്ലൈസിലെ ജോലി രാജിവച്ചാണ് എസ്‌ഐ നിയമനം സ്വീകരിച്ചതും.

ആലപ്പുഴ തമ്പോച്ചൊടി സർക്കാർ സ്‌കൂളിലാണ് വന്ദനയുടെ പഠനം തുടങ്ങിയത്. ലൂതറൻ സ്‌കൂളിലായിരുന്നു പത്താം തരം വരെയുള്ള വിദ്യാഭ്യാസം. കലവൂർ സർക്കാർ സ്‌കൂളിലായിരുന്നു പ്ലസ് ടുവരെയുള്ള പഠനം. ശാസ്താംകോട്ട ബസേലിയേസ് മാത്യുസ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ ബിടെക്കും എടുത്തു. ഫസ്റ്റ് ക്ലാസോടെയാണ് ബിടെക് പാസായത്. അതിനുശേഷം പിഎസ് സി ടെസ്റ്റുകൾ എഴുതി തുടങ്ങി. എഴുതിയ എല്ലാ ടെസ്റ്റിലും കയറിക്കൂടാൻ വന്ദനയ്ക്ക് കഴിഞ്ഞു. സിവിൽ സപ്ലെസ് ലിസ്റ്റിൽ കയറിക്കൂടിയതോടെ സപ്ലകോ നിയമനവുമായി. ആലപ്പുഴ പീപ്പിൾസ് ബസാറിലായിരുന്നു നിയമനം. അഞ്ച് മാസമായി സിവിൽ സപ്ലൈസിൽ ജോലിയിൽ കയറിയിട്ട്. എസ്‌ഐ നിയമനം ലഭിച്ചതോടെ സപ്ലൈകോ ജോലി രാജിവെക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും നിലവിൽ വന്ദന സ്ഥാനം പിടിച്ചിട്ടുണ്ട്.

പൊലീസ് ജീവിതമാണ് ഞാൻ കണ്ടു വളർന്നത്. പൊലീസ് ജീവിതം എനിക്ക് സുപരിചിതവുമാണ്. പൊലീസ് ആകാൻ ആഗ്രഹിച്ചു. പക്ഷെ ഇപ്പോൾ എസ്‌ഐ ആയി തന്നെ നിയമനം ലഭിച്ചു-വന്ദന മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസ് ആകാൻ കഴിയുമോ എന്ന് ഉള്ളിൽ ആശങ്കയുണ്ടായിരുന്നു. ഒപ്പം പൊലീസ് തന്നെ ആകണം എന്ന ആഗ്രഹവും മുളച്ചു. പന്ത്രണ്ട് മാസത്തിലേറെ നീണ്ട കഠിന പരിശീലനത്തിന്നൊവിൽ ഇപ്പോൾ വനിതാ എസ്‌ഐയായി-വന്ദന പറയുന്നു.

 

2016ലാണ് പിഎസ് സി നേരിട്ട് വിളിച്ച എസ്‌ഐ ടെസ്റ്റ് എഴുതുന്നത്. 12 ആയിരുന്നു എന്റെ റാങ്ക്. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ശക്തി പ്രാപിച്ച് നിന്നു. വനിതകളും പുരുഷന്മാരുമുള്ള ഒരു ലിസ്റ്റ് വേറെയുണ്ട്. 2015ലെ ലിസ്റ്റ് ഈ രണ്ടു ലിസ്റ്റിൽ നിന്നും സംയുക്തമായാണ് നിയമനം വന്നത്. ഞങ്ങളുടെ മെയിൻ ലിസ്റ്റിൽ 45 പേരുണ്ടായിരുന്നു. മുപ്പത് ഒഴിവുകൾ ആണ് ഉണ്ടായിരുന്നത്. അതിൽ പതിനേഴ് പേരാണ് ഇപ്പോൾ ഉള്ളത്. കുറച്ചു പേർ വേറെ ജോലി കിട്ടി പോയി.

കടുത്ത ട്രെയിനിങ് ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. തൃശൂർ പൊലീസ് അക്കാദമിയിലാണ് ട്രെയിനിങ് കഴിഞ്ഞത്. പന്ത്രണ്ടു മാസമാണ് ട്രെയിനിങ്. അതിന്നൊടുവിലാണ് പാസിങ് ഔട്ട് വന്നത്. പുരുഷന്മാർക്ക് ഒപ്പം വനിതകൾക്കും ട്രെയിനിങ് വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലേ? അത് അഭിമാനകരമല്ലേ? എല്ലാ കടുത്ത പരീക്ഷണങ്ങളും പുരുഷന്മാർക്ക് ഒപ്പം ഞങ്ങളും വിജയകരമായി പൂർത്തിയാക്കി. ഇനി പത്തരമാസം പ്രാക്ടിക്കൽ ട്രെയിനിങ് ഉണ്ട്. അത് കോട്ടയത്താണ്. അത് കഴിഞ്ഞാണ് പോസ്റ്റിങ് വരുന്നത്. ജനങ്ങളെ സേവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മേഖലയാണ്. പഴയത് പോലെയല്ല ഒട്ടുവളരെ പ്രശ്‌നങ്ങൾ സമൂഹത്തിൽ നടമാടുകയാണ്. അതുകൊണ്ട് തന്നെ വനിതാ എസ്‌ഐ പോസ്റ്റിനു വളരെയധികം പ്രാധാന്യമുണ്ട്. കഴിയുന്ന രീതിയിൽ നിക്ഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനാണ് എന്റെ ആഗ്രഹം-വന്ദന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP