1 usd = 70.85 inr 1 gbp = 91.98 inr 1 eur = 79.02 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.51 inr

Oct / 2019
22
Tuesday

വനിതാ മതിൽ ശബരിമലക്ക് വേണ്ടിയെന്ന് ബിബിസിയെ കൊണ്ടും പറയിപ്പിച്ചു! വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം ഇട്ടത് കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമല പ്രവേശനത്തിന് അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കൽ തന്നെ; ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഒക്കെ എഴുതിയത് യുവതീ പ്രവേശനത്തിനായി സത്രീകൾ അണി നിരന്നുവെന്ന്; ഐഎഎസുകാരേയും സർക്കാർ ഉദ്യോഗസ്ഥരേയും കുടുംബശ്രീക്കാരേയും വരെ നിർബന്ധിച്ച് റോഡിലിറക്കി സുപ്രീംകോടതിയെ തെറ്റിധരിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം വിജയിക്കുമോ?

January 02, 2019 | 07:45 AM IST | Permalinkവനിതാ മതിൽ ശബരിമലക്ക് വേണ്ടിയെന്ന് ബിബിസിയെ കൊണ്ടും പറയിപ്പിച്ചു! വനിതാ മതിലിലൂടെ സർക്കാർ ലക്ഷ്യം ഇട്ടത് കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമല പ്രവേശനത്തിന് അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കൽ തന്നെ; ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഒക്കെ എഴുതിയത് യുവതീ പ്രവേശനത്തിനായി സത്രീകൾ അണി നിരന്നുവെന്ന്; ഐഎഎസുകാരേയും സർക്കാർ ഉദ്യോഗസ്ഥരേയും കുടുംബശ്രീക്കാരേയും വരെ നിർബന്ധിച്ച് റോഡിലിറക്കി സുപ്രീംകോടതിയെ തെറ്റിധരിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം വിജയിക്കുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വനിതാ മതിലിന് പിന്നിൽ സർക്കാരിന് രഹസ്യ അജണ്ട ഉണ്ടായിരുന്നോ? അതെ എന്നാണ് ഇപ്പോൾ ലഭിക്കുന്ന ഉത്തരം. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങൾക്ക് ശേഷം ശബരിമലയിൽ ദർശനത്തിന് എത്തിയത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഇതോടെ കേരളത്തിലെ സ്ത്രീകളെല്ലാം യുവതി പ്രവേശന വിധിക്ക് എതിരാണെന്ന് പൊതുവേ വിലയിരുത്തലുകൾ ഉയർന്നു. അങ്ങനെ അല്ല കാര്യങ്ങളെന്ന് വരുത്താനായിരുന്നു വനിതാ മതിൽ. കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷത്തേയും അണിനിരത്തി വനിതാ മതിൽ സംഘടിപ്പിക്കുക. ഇതിലൂടെ കേരളത്തിലെ നവോത്ഥാന സംഘടനകളെല്ലാം യുവതി പ്രവേശന വിധിക്ക് അനുകൂലമാണെന്ന തോന്നൽ കേരളത്തിന് പുറത്തുണ്ടാക്കുക. ഈ ലക്ഷ്യത്തോടെയാണ് സർക്കാരും സിപിഎമ്മും വനിതാ മതിൽ സൃഷ്ടിച്ചത്. ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിൽ വനിതാ മതിൽ ശബരിമല വിധിക്ക് അനുകൂലമാണെന്ന വാർത്തകൾ സജീവമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചതും.

വനിതാ മതിലിന്റെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തണം എന്ന നിരന്തര ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മതിൽ കെട്ടിയ ഇന്നലെ അത് യാഥാർഥ്യമാകുന്നതിനു മണിക്കൂറുകൾ മുൻപ് മാത്രമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വനിത മതിൽ എന്ന് കേരള മുഖ്യമന്ത്രി പിണറയി വിജയൻ വെളിപ്പെടുത്തിയത് . അതുവരെ സർക്കാർ സ്‌പോൺസേഡ് പരിപാടി അല്ലെന്നും പുരോഗമനമാണ് ലക്ഷ്യം എന്നുമൊക്കെയാണ് പറഞ്ഞിരുന്നത് . ചാനൽ ചർച്ചകളിൽ നിരന്തരം സി പി എം നേതാക്കൾ പരിപാടിക്കു ശബരിമലയുമായി ബന്ധം ഇല്ലെന്നു പറയുകയും ചെയ്തിരുന്നു . വനിതാ മതിലിനു മുന്നിൽ നിർത്തിയ എസ എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ഈ പരിപാടി ഒരു തരത്തിലും ശബരിമലയുമായി കൂട്ടിക്കെട്ടേണ്ട എന്നും പലവട്ടം പ്രസ്താവിച്ചു . എന്നാൽ പരിപാടി നടന്നു മണിക്കൂറുകൾക്കകം ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശബരിമല യുവതി പ്രവേശനത്തിന് വേണ്ടി ലക്ഷക്കണക്കിന് സ്ത്രീകൾ റോഡിൽ പ്രതിഷേധ മതിൽ സൃഷ്ട്ടിച്ചു എന്ന വസ്തുതയാണ് . ഇതിലൂടെ സർക്കാരും സി പിഎമും കെട്ടി ഉയർത്തിയ പ്രതിരോധ മതിൽ ഇടിയുകയാണ് .

വനിതാ മതിൽ പ്രചാരണം മുറുകിയപ്പോൾ ആളെ ലഭിക്കാതെ വരുമോ എന്ന സന്ദേഹത്തിലാകണം മുഖ്യമന്ത്രിയും പാർട്ടിയും പുരോഗമനം പറഞ്ഞതെന്നും മതിൽ യാഥാർഥ്യമായപ്പോൾ സർക്കാർ രാഷ്ട്രീയം കളിക്കാൻ ഇറങ്ങുക ആണെന്നുമാണ് സോഷ്യൽ മീഡിയ പോര് മുറുകുന്നത് . എന്നാൽ ഈ മാസം 22 നു കോടതി റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ കോടതി വിധിക്കു എതിരേയുണ്ടായ പ്രക്ഷോഭം മാത്രം കണ്ടാൽ പോരെന്നും അനുകൂലമായും പറയാൻ ആൾ ഉണ്ട് എന്ന് കാട്ടിക്കൊടുക്കാനുമാണ് മതിൽ കെട്ടിയതു എന്ന പ്രചാരണവും ശക്തമായിരിക്കുകയാണ് . ഇതിന്റെ ഭാഗമായി തന്നെ മതിൽ പ്രചാരണ വിഭാഗം ദേശീയ , അന്തർദേശീയ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെടാൻ പരമാവധി ശ്രമം നടത്തി എന്നും ട്വിറ്റര് അടക്കമുള്ള മാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നു കഴിഞ്ഞു . തലയിൽ തട്ടമിട്ട സ്ത്രീകളും കന്യാസ്ത്രീകളും വരെ പുരോഗമനം ലക്ഷ്യമിട്ടാണോ മതിലിൽ പങ്കാളികളായത് അതോ യുവതികളുടെ സ്ത്രീ പ്രവേശനത്തിന് വേണ്ടിയാണോ പങ്കെടുത്തത് എന്ന് വെളിപ്പെടുത്താനും പരിപാടി ആസൂത്രണം ചെയ്ത സർക്കാരിന് ബാധ്യത ഉണ്ടെന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ് .

ശബരിമലയിൽ സമത്വം തേടിയാണ് സ്ത്രീകൾ 620 കിലോമീറ്റർ നീളത്തിൽ അണിനിരന്നത് എന്ന് ബിബിസി വളച്ചു കെട്ടൽ ഇല്ലാതെ തലക്കെട്ടിൽ തന്നെ വക്തമാക്കുകയാണ് . കേരളത്തിൽ വനിതാ മതിൽ രൂപം കൊണ്ട് മണിക്കൂറുകൾക്കകം തന്നെ ബിബിസിയിൽ വാർത്ത വന്നതും ശ്രദ്ധ നേടി . യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുന്നതിനെതിരെയുള്ള പ്രതിഷേധം ആണ് വനിതാ മതിൽ എന്ന് ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകാനും ബിബിസി തയ്യാറായി . ആചാര സംരക്ഷണം എന്ന വാക്ക് പറയാതെ സ്ത്രീ സമത്വം എന്ന വാക്കുപയോഗിച്ചാണ് ബിബിസി റിപ്പോർട്ട് തയ്യാറാക്കിയത് എന്നതും ശ്രദ്ധേയം . ഇതിലൂടെ അന്താരഷ്ട്ര തലത്തിൽ കേരളത്തിൽ സ്ത്രീ സമത്വം നൂറ്റാണ്ടുകൾക്കു പിന്നിലാണ് എന്ന് വരുത്താനും മതിലിലൂടെ സാധിക്കുകയാണ്. മറ്റ് അന്തർദേശീയ മാധ്യമങ്ങളും ഇതേ വഴിയിലൂടെയാണ് വനിതാ മതിലിനെ റിപ്പോർട്ട ്‌ചെയ്തത്.

മതിൽ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് രൂപം കൊണ്ടതെന്നും ബിബിസി വെളിപ്പെടുത്തുന്നു . മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞതിന് വിരുദ്ധമായാണ് ഇത്തരം കാര്യങ്ങൾ മതിൽ പണിക്കു ശേഷം പുറത്തു വരുന്നതും . സ്‌കൂളുകൾക്ക് അവധി നൽകിയതും മറ്റും സർക്കാർ അറിയാതെയാണ് എന്ന വാദത്തിന്റെ മുന ഒടിക്കാൻ കാരണമാകും എന്നതിനാലാണ് ബിബിസിയും മറ്റും ഇക്കാര്യങ്ങൾ വസ്തുതാപരമായി പരാമർശിക്കുന്നത് . മുപ്പതു ലക്ഷം പേരെ പ്രതീക്ഷിച്ചിടത്തു അമ്പതു ലക്ഷം പേരെ ലഭിച്ചെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത് എന്നും ബിബിസി ഹിന്ദി വിഭാഗം തലവൻ ഇമ്രൻ ഖുറേഷി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു . ശബരിമലയേക്കാൾ സ്ത്രീ സമത്വം ലക്ഷ്യമിട്ടാണ് താൻ മതിലിൽ പങ്കെടുത്തെന്നു പ്രമുഖ സ്ത്രീ പക്ഷവാദി തനൂജ ഭട്ടതിരിയെ ഉദ്ധരിച്ചും ബിബിസി റിപ്പോർട്ട് തുടരുന്നു . തനൂജയുടെ വാക്കുകളിൽ തന്നെ മതിലിൽ പങ്കെടുത്തവർ നന്നായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ വക്തമാകുന്നു . കോടതി വിധി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടതും ബിബിസി പരാമർശിക്കുന്നുണ്ട് . തൊട്ടടുത്ത് എത്തിയ ലോക്‌സഭ ഇലക്ഷൻ മുൻ നിർത്തിയാണ് പ്രശനം രാഷ്ട്രീയമായി ഇത്രയും വഷളായത് എന്ന നിരീക്ഷണവും ബിബിസി നടത്തുന്നു . ഹിന്ദു സമൂഹം ആർത്തവത്തെ അശുദ്ധിയായി വീക്ഷിക്കുന്ന പരാമർശവും ബിബിസി ആവർത്തിക്കുന്നുണ്ട് .

ആർത്തവകാലത്തു ക്ഷേത്ര ദർശനം അനുവദനീയം അല്ലെന്ന പരാമർശവും വാർത്തയിൽ ഉൾപ്പെടുത്താൻ മറന്നിട്ടില്ല . കൂടെ സ്വാമി അയ്യപ്പന്റെ യുവയോഗി അവതാര പ്രാധാന്യവും വാർത്തയിൽ പറഞ്ഞു പോകുന്നുണ്ട് . ആർത്തവമല്ല വിഷയം , അയ്യപ്പന്റെ ബ്രഹ്മചര്യ വ്രതമാണ് പ്രക്ഷോഭകരണം എന്ന കോടതി വിധിയെ എതിർക്കുന്നവരുടെ നിലപാടും കൂട്ടിച്ചേർത്താണ് ബിബിസി വാർത്ത അവസാനിപ്പിക്കുന്നത് . വിശ്വാസം സംരക്ഷിക്കാൻ ഉള്ള അവകാശത്തിനു വേണ്ടിയാണു പ്രതിഷേധം എന്ന എതിർപ്പുയർത്തുന്നവരുടെ ഭാഗവും ബിബിസി വിട്ടു കളയുന്നില്ല . ഇതിലൂടെ ഇരു ഭാഗത്തും ന്യായമുണ്ട് എന്ന നിലയിലേക്ക് നീങ്ങുകയാണ് ബിബിസി . ഈ വിഷയത്തിൽ തുടർച്ചയായി ബിബിസിയിൽ വാർത്തകൾ പ്രത്യേക്ഷപ്പെടുന്നതും ശ്രദ്ധ നേടുകയാണ് . ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടും ഏതാനും പേർ മാത്രമാണ് ക്ഷേത്ര ദർശനത്തിനു തയ്യാറായി എത്തിയതെന്നും അവർക്കാകട്ടെ കടുത്ത പ്രതിഷേധത്തിൽ ക്ഷേത്ര പരിസരത്തു എത്താതെ മടങ്ങേണ്ടി വന്ന കാര്യവും കൂടി പരാമർശിച്ചാണ് ബിബിസി മതിൽ വാർത്ത അവസാനിപ്പിക്കുന്നത് .

' ശബരിമലയിൽ യുവതികളെ കയറ്റാനോ,എന്തിന് അതിന്റെ ആവശ്യമില്ല, വയസ്സായി കഴിയുമ്പോ കയറാമല്ലൊ,അത് മതി ' ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ കുറിച്ച് വനിതാ മതിലിൽ അണി നിരന്ന അമ്മമാർക്കുള്ള അഭിപ്രായമാണിത്.പിന്നെന്തിനാണ് ഈ വനിതാ മതിൽ എന്ന ചോദ്യത്തിന് സ്ത്രീ സുരക്ഷയ്ക്കാവും എന്നൊരു പറച്ചിലും.നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിൽ സംഘടിപ്പിക്കാനായി സ്ത്രീകളെ നിർബന്ധിച്ച് കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വാചകങ്ങൾ. മുഖ്യമന്ത്രി പങ്കെടുത്ത വെള്ളയമ്പലത്ത് എത്തിയ യുവതികൾ പോലും വനിതാ മതിലിനേയും ശബരിമലയേയും തമ്മിൽ ബന്ധിപ്പിക്കാൻ തയ്യാറായിരുന്നില്ല. അതു രണ്ടും വേറെയെന്നായിരുന്നു നിലപാട്. എസ് എൻ ഡി പിയും ആചാര സംരക്ഷണത്തിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചതും സർക്കാരിന് തിരിച്ചടിയായിരുന്നു. ഇതെല്ലാം വനിതാ മതിലിന്റെ വാർത്തകളിലൂടെ മറികടക്കാമെന്നാണ് വിലയിരുത്തൽ. ഈ മാസം 22ന് ശബരിമലയിലെ പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. ഈ സമയം കേരളത്തിലെ സ്ത്രീകളുടെ വികാരം ശബരിമല പ്രവേശനത്തിന് അനുകൂലമാണെന്ന് വരുത്താനായിരുന്നു വനിതാ മതിൽ.

നവോത്ഥാനത്തിന്റെ പേരിലെ വനിതാ മതിൽ സർക്കാർ നേരിട്ട് എറ്റെടുത്ത് നടത്തിയതും ഈ ലക്ഷ്യത്തിന് വണ്ടിയാണ്. എന്നാൽ വനിതാ മതിലിൽ എന്തിനാണ് അണിനിരക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു പലർക്കും.പത്ത് വയസ്സിന് താഴെയുള്ളവരും,55 വയസ്സിന് മുകളിലുള്ളവരും ശബരിമലയിൽ കയറിയാൽ മതിയെന്ന അഭിപ്രായമാണ് പല അമ്മമാരും പങ്ക് വച്ചത്.പിന്നെ അവര് വീട്ടിൽ വന്ന് വിളിച്ചപ്പോൾ വന്നതാണ്,ഞങ്ങളുടെ ആരുടെയും വീട്ടിൽ നിന്ന് ഒരു യുവതികളും ശബരിമലയിലേയ്ക്ക് പോകില്ലെന്നും അമ്മമാർ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനം സാദ്ധ്യമാക്കി,ആചാര ലംഘനമാണ് വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അവാസന സമയത്തെ ഈ നിലപാട് പ്രഖ്യാപനവും ദേശീയ തലത്തിൽ വനിതാ മതിലിനെ ശബരിമലയുടെ ഭാഗമാക്കാനുള്ള നീക്കമായിരുന്നു. ഏറെ കരുതലോടെയാണ് ശബരിമലയേയും സ്ത്രീ പ്രവേശനത്തേയും വനിതാ മതിലിനേയും ബന്ധപ്പെടുത്തിയത്.

ശബരിമല വിധിയെ കുറിച്ച് ചർച്ച ചെയ്യാനാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഈ യോഗത്തിന്റെ തീരുമാനമായി വനിതാ മതിലിനെ അവതരിപ്പിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ രാഷ്ട്രീയ വെല്ലുവിളികളെ മറികടക്കുന്നതിനും പ്രതിരോധം തീർക്കുന്നതിനും സർക്കാരിന്റെ മുൻകൈയിലാണ് മതിൽ സംഘടിപ്പിക്കപ്പെട്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആർഎസ്എസ് സ്ത്രീകളെ നിരത്തിലിറക്കിയപ്പോൾ സ്ത്രീകളെത്തന്നെ ഇറക്കി അതിനെ നേരിടാനുള്ള സർക്കാരിന്റെ ശ്രമമാണ് വനിതാ മതിലിലൂടെ യാഥാർഥ്യമായത്. നാമജപ പ്രതിഷേധങ്ങളിലും മറ്റും സ്ത്രീകളെ അണിനിരത്തി, ആചാര സംരക്ഷണത്തിനായി നിലകൊള്ളുന്നവരാണ് കേരളത്തിലെ സ്ത്രീകൾ എന്നുള്ള പ്രചാരണത്തെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പുരോഗമന നിലപാടുകളുള്ള സ്ത്രീകളും നാട്ടിലുണ്ടെന്നും അവർക്കാണ് കേരളത്തിൽ പ്രാമുഖ്യമെന്നും കാട്ടിക്കൊടുക്കാനായിരുന്നു ശ്രമം. എസ് എൻ ഡി പി ആടക്കമുള്ള വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് മതിൽ സംഘടിപ്പിച്ചതെങ്കിലും ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്തിയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം വനിതകളെ അണിനിരത്തിയത്. ഇടതുപക്ഷ അനുകൂല സംഘടനകളെയും കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളെയും പ്രയോജനപ്പെടുത്താൻ സിപിഎമ്മിന് സാധിച്ചു.

ഈ വനിതാ മതിലിനെ ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടിനു ലഭിച്ച അംഗീകാരമായി വ്യാഖ്യാനിക്കാനും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുമായിരിക്കും എൽഡിഎഫും സർക്കാരും ഇനി ശ്രമിക്കുക. ഇത് സുപ്രീംകോടതിയിലെ തുടർ നിയമ നടപടികളെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
ദിലീപിന്റെ 'നിയന്ത്രണങ്ങൾ' പൊട്ടിച്ചെറിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാൻ സുഹൃത്ത് ശ്രമിച്ചപ്പോൾ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ടെന്ന കളിയാക്കൽ അസഹനീയമായപ്പോൾ ഡിജിപിക്ക് മുമ്പിൽ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഭിന്നതയിൽ ചർച്ച തുടരുമ്പോൾ
ആദ്യ പരസ്യത്തിന്റെ അഡ്വാൻസ് 25 ലക്ഷം രൂപയുടെ ചെക്ക് തന്നപ്പോൾ ഗുരുവായൂരപ്പൻ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞത് നീ മറന്നു; ഉപകാരസ്മരണ ഇല്ലായ്മയും മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് പറഞ്ഞു തന്നത് നിന്റെ അച്ഛൻ ആണ്; സ്വർഗസ്ഥനായ അദ്ദേഹവും ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവും: മഞ്ജു വാര്യർക്ക് മറുപടിയുമായി ശ്രീകുമാർ മോനോൻ; അന്വേഷണവുമായി സഹകരിക്കുമെന്നും സംവിധായകൻ: വിവാദം പുകയുമ്പോൾ
ഒടിയനിൽ അഭിനയിച്ചിരുന്ന കാലം മുതൽ എന്നോട് വിരോധം തുടങ്ങി; എന്റെ ജീവൻ എടുക്കാൻ പോലും ശ്രമം നടക്കുന്നു; എന്നെ പിന്തുണയ്ക്കുന്നവരെ പിന്തുടർന്ന് ആക്രമിക്കുന്നു; വിവാഹ മോചന ഹർജിയിൽ കാമുകൻ എന്ന തരത്തിൽ ദിലീപ് ആരോപണം ഉന്നയിച്ചിരുന്ന ശ്രീകുമാർ മേനോനെതിരെ നടി നൽകിയ പരാതിയിൽ പറയുന്നത് അതീവ ഗുരുതരമായ കാര്യങ്ങൾ: മഞ്ജു വാര്യരും ഒടിയൻ ഫെയിം ശ്രീകുമാർ മേനോനും തെറ്റിയത് എങ്ങനെയെന്ന് തിരിഞ്ഞ് സിനിമാ ലോകം
മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ തർക്കത്തിൽ അമ്മയും ഫെഫ്കയും ഇടപെടില്ല; മഞ്ജു അയച്ച മെയിലിലുള്ളത് സംവിധായകനെതിരെ ഡിജിപിക്ക് പരാതി കൈമാറിയെന്നും പിന്തുണ വേണമെന്നും മാത്രം; വേണ്ട നടപടി എടുക്കണമെന്ന് ബെഹ്‌റയ്ക്ക് കത്തെഴുതി സിനിമാ സംഘടനകൾ കൈ കഴുകും; മൊഴിയെടുക്കാൻ പൊലീസ് വിളിച്ചാൽ നഗ്ന സത്യങ്ങൾ മുഴുവൻ പുറത്തു പറയുമെന്ന് നിലപാടിൽ ശ്രീകുമാർ മേനോൻ; മഞ്ജുവിനെ കൊണ്ട് കടുത്ത നിലപാട് എടുപ്പിച്ചത് പനമരത്തെ ആദിവാസി വിവാദമോ?
സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ; തനിക്കെതിരെ നടക്കുന്നത് സംഘടിതമായ നീക്കം; സംവിധായകന്റെ 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം; ആക്രമണങ്ങൾ 'ഒടിയന്' ശേഷം; ഗുരുതര ആരോപണങ്ങളുമായി മഞ്ജുവാര്യരുടെ പരാതി ഡിജിപിക്ക്
'എന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവന്റെ സിനിമാ കരിയറ് തീർന്നു; ബെറ്റ് വച്ചോ, അവന്റെ സിനിമാ കരിയർ തീർക്കാൻ അവനെ ഒരു വണ്ടി കൊണ്ടങ്ങ് ഇടിപ്പിക്കും; തീരുമാനമുണ്ടാക്കിയില്ലെങ്കിൽ അവന് ലോകപണി വരും'; നടൻ ഷെയിൻ നിഗത്തെ അപായപ്പെടുത്താനും മടിക്കില്ലെന്ന് ജോബി ജോർജ്ജ് സുഹൃത്തിനോട് ഭീഷണി മുഴക്കുന്ന സ്വകാര്യ സംഭാഷണം പുറത്ത്; നടനും നിർമ്മാതാവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ വിവാദമായി സംഭാഷണം
ഞാൻ ഫേസ്‌ബുക്കിൽ കുറിച്ചത് പൊളിഞ്ഞു നിൽക്കുന്ന കാലത്ത് അമിതാബ് ബച്ചൻ നടത്തിയ പരാമർശം; ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്ന ദുരവസ്ഥയെ അപമാനിക്കാൻ ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല; ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന നിലയിൽ ജനങ്ങളുടെ ദുരിതത്തിൽ അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്; എന്റെ പോസ്റ്റിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്; അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; വിവാദമായ റേപ്പ് ജോക്കിൽ ക്ഷമാപണവുമായി ഹൈബി ഈഡന്റെ ഭാര്യ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ