Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംസിഎ പരിശോധനയ്ക്ക് വരുമ്പോൾ വാടക രോഗികളെയും ഡോക്ടർമാരെയും ഹാജരാക്കി തടിതപ്പാൻ ഇനി മിനക്കെടേണ്ട! വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത്; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം: മറുനാടൻ ഇംപാക്റ്റ്

എംസിഎ പരിശോധനയ്ക്ക് വരുമ്പോൾ വാടക രോഗികളെയും ഡോക്ടർമാരെയും ഹാജരാക്കി തടിതപ്പാൻ ഇനി മിനക്കെടേണ്ട! വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം; വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാൻ  ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത്; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം: മറുനാടൻ ഇംപാക്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തന അനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. വാടകക്കെടുത്ത രോഗികളെയും ഡോക്ടർമാരെയും ഉപയോഗിച്ച് മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിച്ചതാണ് കോളേജ് മാനേജ്‌മെന്റിന് തിരിച്ചടിയായത്. വിദ്യാർത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കത്ത് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി.

കോളജിൽ വേണ്ടത്ര അദ്ധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ആശുപത്രിയിൽ രോഗികളില്ല എന്നീ പരാതികൾ ഉയർന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിവിധി, മെഡിക്കൽ കൗൺസിൽ നിർദ്ദേശങ്ങൾ, കേസിലുൾപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തിയ ഹിയറിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടത്.

കോളജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 2016-17ൽ മാത്രമാണ് കോളജിൽ എം.ബി.ബി.എസ് പ്രവേശനം നടന്നത്. ഈ 100 വിദ്യാർത്ഥികളെയാണ് സർക്കാർ മറ്റ് സ്വാശ്രയ കോളജുകളിലേക്ക് പുനർവിന്യസിക്കേണ്ടത്.കോളജിൽ അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരും ഇല്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങിയതോടെ മാനേജ്‌മെന്റ് പ്രതികാര നടപടി ആരംഭിച്ചു. ഇതിനിടെ ഭൂരിഭാഗം വിദ്യാർത്ഥികളും കോളജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മാനേജ്‌മെന്റ് ക്വോട്ടയിൽ പ്രവേശനം നേടിയ ഏതാനുംപേർ മാനേജ്‌മെന്റിനെ അനുകൂലിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളജിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.മറുനാടൻ മലയാളിയാണ് കോളേജിലെ തട്ടിപ്പുകളെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.

എസ്ആർ മെഡിക്കൽ കോളേജിന്റെ പരാധീനതകൾ

2016 എംബിബിഎസ് ബാച്ചിന് മാത്രമാണ് കോളേജിനു അംഗീകാരമുള്ളത്. ഇത് അഡ്‌മിഷന് വേണ്ടിയുള്ള ലോധാ കമ്മറ്റിയുടെ സഹായംകൊണ്ട് ലഭിച്ചതുമാണ്. പക്ഷെ ഇൻസ്പെക്ഷൻ വന്നപ്പോൾ മെഡിക്കൽ കോളേജ് പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ല, ഫാക്കൽറ്റിയില്ല. രോഗികളില്ല എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ അംഗീകാരം നിഷേധിച്ചത്. ഇതോടെ 2017-18 വർഷങ്ങളിൽ ഉള്ള എംബിബിഎസ് അഡ്‌മിഷൻ കോളേജിന് നഷ്ടപ്പെട്ടു. 2018- ൽ വീണ്ടും കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തി.

ഈ മെഡിക്കൽ കൗൺസിൽ പരിശോധനയിലും മെഡിക്കൽ കോളേജ് പരാജയപ്പെട്ടു.ഇതോടെ എംസിഐ എസ്ആർ മെഡിക്കൽ കോളേജിന് ഷോക്കോസ് നോട്ടീസ് നൽകി. അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണം എന്ന് പറഞ്ഞാണ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിൽ കോളേജ് വിശദീകരണം നൽകി. ഏപ്രിലിൽ വീണ്ടും മെഡിക്കൽ കൗൺസിൽ ഇൻസ്പെക്ഷൻ നടന്നപ്പോൾ പ്രിൻസിപ്പാളും അദ്ധ്യാപകരും കോളേജിൽ ഉണ്ടായിരുന്നുമില്ല. ഉള്ളത് വിദ്യാർത്ഥികൾ മാത്രം. മെഡിക്കൽ കൗൺസിൽ പരിശോധന വീണ്ടും പരാജയപ്പെട്ടു. ശമ്പളം നൽകാതിരുന്നത് കാരണമാണ് അദ്ധ്യാപകർ കോളേജിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ടാം വർഷ എംബിബിഎസ് പരീക്ഷ കോളെജ് നടത്തിയത്. ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ 48 കുട്ടികൾ പരീക്ഷയിൽ തോറ്റു. രണ്ടു വർഷം അഡ്‌മിഷൻ ഇല്ലാതിരുന്ന സമയത്താണ് പരീക്ഷ നടത്തുന്നത്. ഒരു കുട്ടി തോറ്റാൽ ഒരു പേപ്പറിന് 20000 രൂപയാണ് പുനഃപരീക്ഷയ്ക്ക് ഫീസ്. 5000 രൂപ പരീക്ഷാ ഫീസ് വേറെയും. ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഈ ഇനത്തിൽ കോളേജിന് ലഭിച്ചത്.

അദ്ധ്യാപകർ പഠിപ്പിക്കാനില്ലാത്ത അവസ്ഥയിലാണ് കോളേജിൽ രണ്ടാം വർഷ പരീക്ഷ നടത്തുന്നത്. ഈ പരീക്ഷ എഴുതിയ 52 കുട്ടികളൂം പാസായതായാണ് കോളെജ് റിസൾട്ട് നൽകിയത്. വിദ്യാഭ്യാസം നല്ലതാണ് എന്ന് കാണിക്കാൻ വേണ്ടിയാണ് പരീക്ഷ എഴുതിയ 52 കുട്ടികളെയും വിജയിപ്പിച്ചത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ കോടതിയിൽപോയി ഒരു ഓർഡർ വാങ്ങി.

കോളേജിൽ വിദ്യാഭ്യാസം കാര്യക്ഷമമല്ല. കേന്ദ്ര സർക്കാരിന്റെ സെക്രട്ടറിയുമായി ആലോചിച്ച് കുട്ടികളുടെ കാര്യത്തിൽ തീരുമാനം വേണം. ഇതാണ് ഹൈക്കോടതിയിൽ നിന്നും വാങ്ങിയ ഉത്തരവിന്റെ ഉള്ളടക്കം. പക്ഷെ അവിടെ അട്ടിമറി നടന്നു. കേരളാ ആരോഗ്യവാഴ്‌സിറ്റിയുടെ സഹായം കോളേജിന് ലഭിച്ചു. അല്ലെങ്കിൽ അന്നേ കോളെജ് പണിവാങ്ങുമായിരുന്നു. കോളേജിൽ മെഡിക്കൽ കൗൺസിൽ എംസിഎ പരിശോധന വന്നത് ഏപ്രിൽ ഒൻപതിന് ആണ്. ഇതേ ദിവസം തന്നെ കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ ഇൻസ്‌പെക്ഷനും കോളേജിൽ നടന്നു. എങ്ങിനെ ഒരേ ദിവസം രണ്ടു ഇൻസ്പെക്ഷൻ എന്ന് കേന്ദ്രം ചോദിച്ചപ്പോൾ അത് യാദൃശ്ചികം മാത്രം എന്നായിരുന്നു കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ മറുപടി. ഈ പരിശോധനയും പരാജയമായിരുന്നു.

ജീവനക്കാർക്ക് ശമ്പളവും കൊടുക്കുന്നില്ല.2018 മെയിൽ കോളേജിൽ പഠിപ്പിക്കാൻ അദ്ധ്യാപകർ ആരും ഇല്ലാത്ത പ്രശ്‌നം വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കോളേജിൽ പരാതി നൽകി. പ്രിൻസിപ്പാൾ പക്ഷെ പരാതി സ്വീകരിച്ചില്ല. തുടർന്ന് ചെയർമാന് പരാതി നൽകി. ചെയർമാൻ പറഞ്ഞത് ഒരു മാസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കാം എന്നാണ്. ഒന്നും സംഭവിച്ചില്ല. തുടർന്ന് ഞങ്ങൾ ചെയർമാനെ സമീപിക്കാൻ ശ്രമിച്ചപ്പോൾ അനുമതി ലഭിച്ചില്ല. അങ്ങിനെയാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതി നൽകിയത്. പക്ഷെ മന്ത്രി കൈമലർത്തി. ഞങ്ങൾക്ക് സ്വാശ്രയമെഡിക്കൽ കോളേജുകളുമായി കരാറുണ്ട്. അതിനാൽ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടില്ല. നിങ്ങൾ നിയമപരമായി നീങ്ങൂ. അങ്ങിനെയേ പരിഹാരം വരൂ. മന്ത്രി പറഞ്ഞു. ഇങ്ങിനെയാണ് ഞങ്ങൾ കോടതിയിൽ പോകുന്നത്. അങ്ങിനെയാണ് കേന്ദ്രത്തിലെ സെക്രട്ടറിയുമായി ആലോചിച്ച് പരിഹാരം കണ്ടെത്താൻ കേന്ദ്രത്തിനു ഹൈക്കോടതി നിർദ്ദേശം നൽകുന്നത്.

ഇതുവരെ എസ്ആർ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടില്ല. വിവരാവാകാശ പ്രകാരം ചോദിച്ചപ്പോഴാണ് ഇത് വ്യക്തമായത്. കുടിവെള്ള കണക്ഷൻ പോലും ഇപ്പോഴും ലഭ്യമായിട്ടില്ല. മെഡിക്കൽ കോളേജിന് കെട്ടിടം കെട്ടിയപ്പോൾ പഞ്ചായത്തിനോട് ആലോചിച്ചില്ല. അതിനാൽ പഞ്ചായത്തിൽ പോയപ്പോൾ കെട്ടിടം ഉണ്ടാക്കിയത് ആലോചിച്ചില്ല എന്ന് പറഞ്ഞു പഞ്ചായത്ത് കെട്ടിടത്തിന് ലൈസൻസ് നൽകിയില്ല. ലൈസൻസ് വേണമെങ്കിൽ 85 ലക്ഷത്തോളം ഫൈൻ അടയ്ക്കാൻ പറഞ്ഞു. എസ്ആർ ചെയർമാൻ ഫൈൻ അടയ്ക്കാതെ ഹൈക്കോടതിയിൽ പോയി. ഇതോടെ പ്രശ്‌നപരിഹാരം വൈകുകയും ചെയ്തു. ഇതിപ്പോൾ പഞ്ചായത്തീരാജ് ട്രിബ്യുണലിനു മുന്നിലാണ്. ഇതോടെ ലൈസൻസുമില്ല, വാട്ടർ കണക്ഷൻ പോലുമില്ല എന്നവസ്ഥ വരുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP