1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

ചൈനയിൽ കൊറോണ ബാധ നിയന്ത്രണാതീതം; വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിൽ; രോഗികളെ പരിശോധിക്കാനായി നിയോഗിച്ചത് 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘം; ഡോക്ടറെ കാണാൻ കുറഞ്ഞത് ഒരാൾ കാത്തു നിൽക്കേണ്ടി വരുന്നത് അഞ്ച് മണിക്കൂറോളം; മറ്റിടങ്ങളിലേക്കുള്ള രോഗബാധ തടയാൻ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നതും തടഞ്ഞ് ചൈനീസ് ഭരണകൂടം; പുറത്തേക്ക് പോകാൻ വാഹനങ്ങളുമായി ഇറങ്ങിയവരെ ബാരിക്കേഡ് വെച്ച് തടയുന്നു; 110 ലക്ഷം ജനങ്ങൾ വസിക്കുന്ന പ്രേതനഗരമായി വുഹാൻ

January 26, 2020 | 01:59 PM IST | Permalinkചൈനയിൽ കൊറോണ ബാധ നിയന്ത്രണാതീതം; വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിൽ; രോഗികളെ പരിശോധിക്കാനായി നിയോഗിച്ചത് 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘം; ഡോക്ടറെ കാണാൻ കുറഞ്ഞത് ഒരാൾ കാത്തു നിൽക്കേണ്ടി വരുന്നത് അഞ്ച് മണിക്കൂറോളം; മറ്റിടങ്ങളിലേക്കുള്ള രോഗബാധ തടയാൻ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നതും തടഞ്ഞ് ചൈനീസ് ഭരണകൂടം; പുറത്തേക്ക് പോകാൻ വാഹനങ്ങളുമായി ഇറങ്ങിയവരെ ബാരിക്കേഡ് വെച്ച് തടയുന്നു;  110 ലക്ഷം ജനങ്ങൾ വസിക്കുന്ന പ്രേതനഗരമായി വുഹാൻ

മറുനാടൻ ഡെസ്‌ക്‌

വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നുന്ന അവസ്ഥയാണുള്ളത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയയെങ്കിലും രോഗത്തിന്റെ വ്യാപ്തി അതിലും ഭയനാകമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 1975 പേർ ചികിൽസയിലാണെങ്കിലും ഇതിന്റെ പതിന്മാടങ്ങാണ് യഥാർത്ഥ സ്ഥിതിയെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥിതി ആശങ്കാജനകമാണെന്ന് അടിയന്തര പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പ്രസിഡന്റ് ഷി ചിൻ പിങ് വ്യക്തമാക്കിയത്. രോഗം തടയാൻ തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ വ്യാഴാഴ്ചമുതൽ ഗതാഗതം നരോധിച്ചിരിക്കുകയാണ്. ഒരുകോടിയിലധികം പേർ ഇവിടെ കുടുങ്ങിക്കടക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വൈറസ് ബാധയേറ്റവരെ ചികിൽസിക്കാനായി കൂടുതൽ ആശുപത്രികളും തുറന്നു. അതിനിടെ ഹോങ്കോങിലും അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ശരിക്കുമൊരു പ്രേതനഗരത്തിന്റെ അവസ്ഥിലാണ് വുഹാന്റെ അവസ്ഥ.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന വുഹാൻ സിറ്റിയിൽ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. 450 മിലിട്ടറി ഡോക്ടർമാർ അടങ്ങിയ സംഘത്തെയാണ് ഇന്നലെ രോഗികളെ പരിശോധിക്കിനായി ഇവിടെ നിയോഗിച്ചത്. ഇന്നലെ ആശുപത്രികളിലും മറ്റും നീണ്ട ക്യൂവാണ് ഉണ്ടായത്. വുഹാൻ സിറ്റിയിൽ നിന്നും പുറത്തേക്ക് കടക്കാൻ കാറുകളുടെയും മറ്റും നീണ്ട നിര കാണാമായിരുന്നു. മാസ്‌കുകൾ അണിഞ്ഞആണ് ജനം പുറത്തേക്ക് ഇറങ്ങുന്നത്.അതേസമയം ഇവിടുത്തെ ജനങ്ങൾ വുഹാൻ വിട്ട് പുറത്തേക്കു പോകുന്നത് ഭരണ കൂടം തടഞ്ഞിരിക്കുകയാണ്.110 ലക്ഷം ജനങ്ങളാണ് വുഹാൻ സിറ്റിയിൽ താമസിക്കുന്നത്. 2000 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 56 പേർ കൊറോണ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു.

ഡോക്ടറെ കാണാനായി ഒരു ആശുപത്രിക്ക് മുന്നിൽ കാത്തു നിന്ന ജനങ്ങൾ അക്ഷമരാകുകയും വഴക്കിലേക്ക് നീളുകയും ചെയ്തു. ഒരു ഡോക്ടറെ കാണാൻ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും എടുക്കുന്ന അവസ്ഥയാണ് ഉള്ളത്. രണ്ട് ദിവസമായി ആശുപത്രികളിൽ ക്യൂ നില്ഡക്കുന്നവർ വരെയുള്ളതായി 30കാരനായ ഒരാൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി തന്റെ ഭർത്താവിനെ ആശുപത്രിയിൽ നിന്നും ആശുപത്രിയിലേക്ക് കൊറോണ വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കൊണ്ടോടുകയാണെന്ന് പറയുന്നു. തനിക്ക് ഒരു മാസ്‌ക് പോലും ഇല്ലെന്നും സുരക്ഷാ വസ്ത്രങ്ങളും ഇല്ല. ഒരു റെയിൻ കോട്ടുമിട്ട് മഴയത്ത് ആശുപത്രിയുടെ മുന്നിൽ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണെന്നും സിയോമി എന്ന യുവതി പറയുന്നു.

കിലോമീറ്ററുകൾ അകലെ വരെ റോഡിൽ കാറുകളും മറ്റും ഒന്ന് അനങ്ങാൻ പോലും ആവാത്ത അവസ്ഥയിൽ കിടക്കുന്നത് കാണാം. വുഹാൻ സിറ്റിക്ക് പുറത്തേക്ക് പോവുകയാണ് ഇവരുടെ ലക്ഷ്യം. എന്നാൽ പൊലീസ് ബാരിക്കേഡുകളും ഉപയോഗിച്ച് പുറത്തേക്കുള്ള വഴി തടഞ്ഞിരിക്കുകയാണ്. ആർക്കും സിറ്റി വിട്ട് പുറത്തേക്ക് പോകാനാവില്ലെന്നും പൊലീസ് പറയുന്നുണ്ട്. സാർസ് എബോള പോലുള്ള രോഗങ്ങൾ പൊട്ടി പുറപ്പെട്ട സമയത്ത് ചികിത്സ നടത്തിയ ഡോക്ടർമാരാണ് വെള്ളിയാഴ്ച ഇവിടെ എത്തിയ മെഡിക്കൽ ടീം. അസുഖം ബാധിച്ച രോഗികളെയും പേടിച്ചരണ്ട നാട്ടുകാരും ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാൽ കിടത്തി ചികിത്സയ്ക്ക് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

ഏകദേശം ഒരു കോടിയോളം ജനങ്ങളാണ് ലണ്ടൻ നഗരത്തോളം വിസ്തൃതിയുള്ള, വാഷിങ്ടൺ ഡിസിയുടെ ഏകദേശം പത്തിരട്ടി വലിപ്പമുള്ള വുഹാനിൽ അധിവസിക്കുന്നത്. ചൈനയിലെഏറ്റവും വലിയ ഏഴാമത്തെ നഗരമാണിത്, ലോകത്തിലെ നാല്പത്തി രണ്ടാമത്തേതും. ചൈനയിൽ സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന ഒരു പ്രധാന വേദി കൂടിയാണ് വുഹാൻ. 2019 -ലെ ബാസ്‌കറ്റ്ബാൾ വേൾഡ് കപ്പ് മത്സരങ്ങൾ അർജന്റീന-നൈജീരിയ മത്സരം അടക്കമുള്ളവ ഇവിടെ വച്ചാണ് നടന്നത്.

ചൈനയുടെ ഏകദേശം മധ്യഭാഗത്തായി വരും വുഹാൻ. ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വുഹാൻ. ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1927 മുതലാണ് ഈ നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വുചാങ്, ഹാൻകൗ, ഹാൻയാങ് എന്നീ ഉപനഗരനാമങ്ങൾ ചേർത്താണ് വുഹാൻ എന്ന പേരുണ്ടാക്കിയത്.

1920 -കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനവും വുഹാൻ ആയിരുന്നു. ഡസൻ കണക്കിന് ഹൈവേകളും റെയിൽ ട്രാക്കുകളും കടന്നു പോകുന്ന വുഹാൻ അതിന്റെ വ്യാപാര പ്രാധാന്യം കാരണം 'ചൈനയിലെ ഷിക്കാഗോ' എന്നാണ് അറിയപ്പെട്ടിരുന്നത്. യാങ്ത്സി നദിയുടെ തീരത്തായിട്ടാണ് ഈ നഗരം കെട്ടിപ്പടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ലണ്ടൻ, ദുബായ്, പാരീസ് തുടങ്ങി ഒട്ടുമിക്ക നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാനങ്ങളുണ്ട്.

ചൈനയിലെ ഹൈടെക്ക് ഉത്പാദന വ്യവസായങ്ങളുടെയും പരമ്പരാഗത കുടുംബവ്യവസായങ്ങളുടെയും ഒക്കെ അടിസ്ഥാനകേന്ദ്രമാണ് വുഹാൻ. നിരവധി ഇൻഡസ്ട്രിയൽ സോണുകളുണ്ടിവിടെ. 5 ഫോർച്യൂൺ 500 ലിസ്റ്റിലുള്ള 230 കമ്പനികൾക്ക് ഇവിടെ നിക്ഷേപങ്ങളുണ്ട്. 2 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള വുഹാനിൽ ഏകദേശം ഏഴുലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൊറോണ വൈറസ് ഉടലെടുത്തത് ഇവിടത്തെ ഒരു ലോക്കൽ മത്സ്യ മാംസ മാർക്കറ്റിൽ നിന്നാണ് എങ്കിലും, ഈ നഗരത്തിലെ ജാനബാഹുല്യമാണ് ഈ അസുഖത്തെ ഇത്രകണ്ട് വ്യാപിക്കാൻ ഇടയാക്കിയത്. ഒരു ദിവസം വുഹാനിൽ നിന്ന് വിമാനം കയറി പോയി വരുന്നത് 30,000 ലധികം പേരാണ്. ട്രെയിനുകളും ബസുകളും വഴി വന്നുപോകുന്നവരുടെ എണ്ണം കണ്ടുപിടിക്കുക പ്രയാസമാകും.

കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് അസുഖത്തെത്തുടർന്ന് വുഹാനിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അത് വുഹാൻ നഗരത്തിന്റെ അവധിക്കാലവ്യാപാരത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ചൈനീസ് കലണ്ടർ പ്രകാരം ഒഴിവുകാലം അടുത്തിരിക്കുകയാണ്. വുഹാൻ നഗരത്തിന്റെ വലിപ്പം, അതിൽ താമസമുള്ള ജനങ്ങളുടെ എണ്ണം, ഒപ്പം അവിടത്തെ സാമ്പത്തികഇടപാടുകളുടെ ബാഹുല്യം - ഇത്രയുമാണ് ഈ മാരകവ്യാധി ഇത്രവലിയ തോതിൽ പടർന്നു പിടിക്കാനുള്ള ഒരു കാരണം. ചുരുക്കിപ്പറഞ്ഞാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വുഹാൻ സന്ദർശിച്ച് മടങ്ങിപ്പോയ ആയിരക്കണക്കിന് പേരിൽ പലരും തിരികെ തങ്ങളുടെ നാട്ടിലേക്ക് പോയത് ഈ വൈറസും ബാധിച്ചുകൊണ്ടാണ്. അവർ അത് നാട്ടിലാകെ പകർന്നു നൽകുകയും ചെയ്തു.

ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാൻ നഗരത്തിന് അനുഗ്രഹമാകുന്നത്. അതാണ് ഇപ്പോൾ ശാപമായിരിക്കുന്നതും. ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ 'ഹബ്' കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു. എന്നാൽ. പുറത്തേക്കുള്ള ഗതാഗതം അമ്പേ തടഞ്ഞിരിക്കയാണ് ചൈനീസ് അധികൃതർ.

ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്‌സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്ഹായ്, ചോങ്ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭൂരിപക്ഷം വിദേശികളുടെയും സുപ്രധാന പ്രവർത്തന കേന്ദ്രവും വുഹാനാണ്. അതിനു സഹായിക്കുന്നതാകട്ടെ വുഹാൻ രാജ്യാന്തര വിമാനത്താവളവും.

എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തനകേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്‌കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്‌നി, ബാങ്കോക്ക്, മോസ്‌കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലുൾപ്പെടെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് അവിടേക്കു ചൈനയിൽ നിന്നെത്തിയവരിൽ നിന്നാണെന്നതാണ് ഇപ്പോൾ ഈ സുപ്രധാന വിമാനത്താവളവും അടച്ചിടുന്നതിലേക്കു ചൈനയെ നയിച്ചത്. വുഹാനിൽ നിന്നുള്ളവർക്ക് തായ്വാൻ പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്.

വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമാണ്. 'ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ...' ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിൽ വുഹാൻ സ്വദേശി കുറിച്ചിട്ട ഈ വാക്കുകൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു. ജനത്തിന് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ ലഭിക്കാത്തതിന്റെ പ്രശ്‌നങ്ങളും ചർച്ചയാകുന്നുണ്ട്. ഹൈവേ റൂട്ടുകളെല്ലാം ഒന്നൊന്നായി അടയ്ക്കുകയാണ്. എന്നാൽ വിദേശ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളതെല്ലാം സർവകലാശാലതലത്തിൽതന്നെ എത്തിക്കുന്നുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
ഒമ്പതാം ക്ലാസുകാരി ഗർഭ ആരോപണത്തിൽ നിന്നും ഇളയച്ഛനെ രക്ഷിച്ചത് വനിതാ പൊലീസിന്റെ അന്വേഷണ മികവ്; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ നിഷേധിച്ച ഇളയച്ഛൻ പറഞ്ഞ് കൗമാരക്കാരനുമായുള്ള പ്രണയകഥ; ഇതോടെ പെൺകുട്ടിയുടെ ഫോൺ വിശദമായി പരിശോധിച്ചു പൊലീസ്; താൻ ഗർഭിണിയാണെന്ന് പെൺകുട്ടി കാമുകന് മെസ്സേജ് അയച്ചത് കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു; അതുവരെ നെഞ്ചുരുകി നിന്ന ഇളയച്ഛൻ രക്ഷപെട്ടതിന്റെ നെടുവീർപ്പിട്ടു
ഗർഭിണിയായ ഒൻപതാം ക്ലാസുകാരി പീഡകനായി ചൂണ്ടിക്കാട്ടിയത് ഇളയച്ഛനെ; മൊഴിയിലെ വൈരുദ്ധ്യം മൊബൈൽ പരിശോധനയിൽ എത്തിയപ്പോൾ അറസ്റ്റിലായത് പ്ലസ് വൺ വിദ്യാർത്ഥിയായ സുഹൃത്തും; അച്ഛന്റെ അനുജനെ ജയിലിൽ അടയ്ക്കാൻ പെൺകുട്ടി ശ്രമിച്ചതിന് കാരണം പ്രണയത്തെ വിലക്കിയതിനുള്ള പ്രതികാരം; കണ്ണൂരിലെ പോക്‌സോ കേസിന് പൊലീസ് ചുരുളഴിക്കുമ്പോൾ
കാമുകനെ സ്വന്തമാക്കാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു! വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചരണത്തിൽ പണി കിട്ടിയത് പൊലീസിനും; തെറ്റായ സന്ദേശം ചർച്ചയാകുന്നത് വിദേശ രാജ്യങ്ങളിലടക്കം മലയാളികൾ അംഗമായ പല ഗ്രൂപ്പുകളിൽ; നാട്ടുകാരുടെ രോഷം ഭയന്ന് നിധിൻ ഒളിവിൽ കഴിയുന്നുവെന്ന സൂചന; വിയാനെ കൊന്ന അമ്മയുടെ കാമുകനെ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി നാട്ടുകാരും; ശരണ്യയുടെ 'ജാരന്മാരെ' കണ്ടെത്താൻ പൊലീസും
മാണിസാറിന്റെ മരണ വാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ആന്റണിയും വീരേന്ദ്രകുമാറും; മൃതദേഹത്തിന് അടുത്ത് നിന്ന് പൊട്ടിച്ചരിക്കുന്ന പിജെ ജോസഫും! തോമസ് ഉണ്ണിയാടന്റേത് കള്ളക്കരച്ചിലെന്നും സംശയം; കേരളാ കോൺഗ്രസിൽ നടക്കുന്നതെന്ത്? 48 പേജുള്ള പുസ്തകവുമായി 'മാണിയൻ കൂട്ടായ്മ' എത്തുന്നത് ജോസ് കെ മാണിയെ നേതാവാക്കാൻ; കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പ് സാധ്യത അടയുമ്പോൾ
വിജയദശമി ദിനത്തിൽ ദൈവം സമ്മാനിച്ച മഹാലക്ഷ്മി; പ്രതിസന്ധികളിൽ നിന്നും ജനപ്രിയന് സന്തോഷം നൽകിയ ഭാഗ്യദേവത; പൊന്നോമനെയെ കയ്യിലെടുത്ത് ഓമനിച്ച് കുടുംബനാഥനായി ദിലീപ്; വിചരണയ്ക്കും സിനിമയ്ക്കും ഇടയിൽ കുടുംബത്തിനൊപ്പം നിമിഷങ്ങൾ പങ്കുവച്ച് ദിലീപ്; കേശു ഈ വീടിന്റെ നാഥനായി രൂപമാറ്റം നടത്തിയ താരം അവധി ആഘോഷത്തിലോ? കേസും സിനിമയുമായി മുന്നോട്ട് പോകുമ്പോഴും മകളേയും കാവ്യയേയും ചേർത്ത് പിടിച്ച് ദിലീപ്
കരിയറിന് പിന്നിൽ സെക്ഷൻ ഓഫീസർ തുളസി; ഭാര്യ ഫിനാൻസിൽ അണ്ടർ സെക്രട്ടറിയും; ലക്ഷ്യയ്ക്ക് പിന്നിലെ ബുദ്ധി പൊതുഭരണ വകുപ്പിൽ ജോലിയുള്ള ഷിബു; വീറ്റോയുമായി മുന്നേറുന്നത് അണ്ടർ സെക്രട്ടറി രഞ്ജൻ രാജും; ബ്രില്യൻസിനും സെക്രട്ടറിയേറ്റ് ബന്ധങ്ങൾ! പി എസ് സി കോച്ചിങ് സെന്റർ നടത്തിപ്പുകാരുടെ വിവരങ്ങൾ കേട്ട് ഞെട്ടി വിജിലൻസ്; കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉദ്യോഗാർത്ഥികൾക്ക് കിട്ടിയതും വിവാദത്തിൽ; വീണ്ടും പി എസ് സി സംശയ നിഴലിൽ
നമ്പൂതിരി കുടുംബത്തിൽ ജനനം; ഭാർഗ്ഗവിയമ്മയെ വേളി കഴിച്ച ആയോധന കലകളിലെ പ്രതാപശാലി; ഡച്ചുകാരനായ വലിയ പടത്തലവന്റെ സ്വാധീനത്തിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു; പിന്നെ പീഡനവും രക്തസാക്ഷിത്വവും; ഇന്ത്യൻ കത്തോലിക്കാ സഭയുടെ ഏറ്റവും പുതിയ വിശുദ്ധൻ നീലകണ്ഠപിള്ളയുടെ അത്ഭുത പ്രവർത്തിയെ അംഗീകരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ; വിശുദ്ധ പ്രഖ്യാപനത്തോടെ കേരളാ അതിർത്തിയിലെ പ്രദേശം ആഗോള തീർത്ഥാടന കേന്ദ്രമായി മാറും
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ