Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത്തമിടീക്കൽ വിവാദത്തോടെ പിണറായിയുടെ കണ്ണിലെ കരടായി; കാസർകോട്ടെ അതിർത്തി കല്ലും പോസ്റ്റും ഇട്ട് എസ് പി അടച്ചതിൽ ഗൂഢാലോചന സംശയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; കർണ്ണാടകക്കാരന്റെ നീക്കം ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലൂടെ ബംഗളൂരുവിൽ നിർണ്ണായക സ്ഥാനത്ത് എത്താൻ; വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയോടെ കൂടുമാറാനുള്ള കരുനീക്കം തിരിച്ചറിഞ്ഞ് കേരള സർക്കാർ; കോവിഡ് കാലം കഴിഞ്ഞാൽ യതീഷ് ചന്ദ്രയ്ക്ക് കണ്ണൂരിൽ നിന്ന് സ്ഥാന ചലനം ഉറപ്പ്

ഏത്തമിടീക്കൽ വിവാദത്തോടെ പിണറായിയുടെ കണ്ണിലെ കരടായി; കാസർകോട്ടെ അതിർത്തി കല്ലും പോസ്റ്റും ഇട്ട് എസ് പി അടച്ചതിൽ ഗൂഢാലോചന സംശയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; കർണ്ണാടകക്കാരന്റെ നീക്കം ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലൂടെ ബംഗളൂരുവിൽ നിർണ്ണായക സ്ഥാനത്ത് എത്താൻ; വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയോടെ കൂടുമാറാനുള്ള കരുനീക്കം തിരിച്ചറിഞ്ഞ് കേരള സർക്കാർ; കോവിഡ് കാലം കഴിഞ്ഞാൽ യതീഷ് ചന്ദ്രയ്ക്ക് കണ്ണൂരിൽ നിന്ന് സ്ഥാന ചലനം ഉറപ്പ്

ആർ പീയൂഷ്

തിരുവനന്തപുരം: വിവാദങ്ങളിൽ നടപടി ഉറപ്പായതോടെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അന്തർ സംസ്ഥാന ഡെപ്യുട്ടേഷൻ ശ്രമം തുടങ്ങിയതായി സൂചന. കണ്ണൂരിലെ ഏത്തിമിടിക്കൽ സംഭവവും അതിർത്തി അടയ്ക്കൽ വിവാദവുമാണ് നീക്കം ശക്തമാക്കാൻ കാരണം. അതിനിടെ കണ്ണൂർ - കാസർഗോഡ് അതിർത്തികൾ അടച്ചിട്ട സംഭവം കർണാടക സർക്കാരിനെ സഹായിക്കാനാണെന്ന സംശയം കേരള സർക്കാരിനുണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയതായാണ് വിവരം.

കേരളാ അതിർത്തികൾ കർണാടക സർക്കാർ മണ്ണിട്ട് അടച്ച സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് കാസർഗോട്ടേക്കുള്ള കണ്ണൂരിലെ വഴികളും അടച്ചത്. കേരളത്തിൽ തന്നെ കാസർഗോഡ് ജില്ലയെ ഒറ്റപ്പെടുത്താൻ സമീപ ജില്ലയായ കണ്ണൂർ പോലും റോഡുകൾ അടച്ചു പൂട്ടി എന്ന് കർണാടക സർക്കാരിന് വാദിക്കാവുന്ന തരത്തിലായിരുന്നു കണ്ണൂരിലെ സംഭവം. ആ സമയത്ത് തന്നെ മാതൃഭൂമിയും മനോരമയും ഇത് വാർത്തയാക്കി. വലിയ ചർച്ച കണ്ണൂരിൽ നടക്കുകയും ചെയ്തു. ഉടനെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് അതിർത്തി തുറക്കുകയും ചെയ്തു. ഏത്തമിടിക്കൽ സംഭവത്തോടെ തന്നെ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായ യതീഷ് ചന്ദ്ര ഇനി കേരളത്തിൽ അധികകാലം ഷൈൻ ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളാ കേഡറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. സ്വന്തം സംസ്ഥാനമായ കർണാകയിലേക്ക്, തന്നെ മാറ്റണം എന്ന ലക്ഷ്യത്തോടെ ഇന്റർസ്റ്റേറ്റ് ഡെപ്യുട്ടേഷനായി കരുനീക്കം തുടങ്ങിയിട്ടുണ്ട്. കർണാടകയിലേക്ക് ചേക്കാറാൻ വേണ്ടിയാണ് അതിർത്തി അടച്ചതെന്ന സംശയവും മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. കഴിഞ്ഞ കുറേ നാളുകളായി തന്നെ യതീഷ് ചന്ദ്ര ഇന്റർസ്റ്റേറ്റ് ഡെപ്യൂട്ടേഷനായി ശ്രമിക്കുകയാണ്. കേന്ദ്രത്തിൽ രാജ് നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ തന്നെ ഇതിനായി ചരടുവലികൾ നടന്നിരുന്നു. രാജ്നാഥ് സിങ്ങിന്റെ വിശ്വസ്ഥൻ യതീഷ് ചന്ദ്രയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം അന്ന് നടന്നില്ല. ഇതാണ് വീണ്ടും സജീവമാക്കുന്നത്.

കർണാടകയിലെ പ്രബലമായ വീരശൈവ-ലിംഗായത്ത് സമുദായത്തിൽപ്പെട്ടയാളാണ് യതീഷ് ചന്ദ്ര. കർണാടക രാഷ്ട്രീയത്തിലെ നിർണായക ശക്തിയാണ് ലിംഗായത്തുകൾ. കോൺഗ്രസിലും ബിജെപിയിലും ഏറ്റവും കൂടുതൽ ഉള്ളത് ഈ സമുദായക്കാരാണ്. അതു കൊണ്ട് തന്നെ കേന്ദ്രസർക്കാരിൽ നല്ല സ്വാധീനമുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിന്റെ പേരിൽ പല പരാതികളും ബിജെപി സർക്കാരിന് പോയെങ്കിലും യതീഷിന് നേരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതിന് കാരണം കേരള സർക്കാരിന്റെ പ്രൊട്ടക്ഷൻ അല്ല, മറിച്ച് കേന്ദ്രത്തിലുള്ള അദ്ദേഹത്തിന്റെ സമുദായ നേതാക്കളുടെ കഴിവാണ്. പൊൻ രാധാകൃഷ്ണന്റെ പരാതിയിൽ ശാസനയ്ക്ക് അപ്പുറം ഒരു നടപടിയും ഉണ്ടായില്ല എന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

കർണാടകത്തിലെ പ്രബല സാമുദായിക ശക്തിയായ വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ വീരശൈവർക്ക് ആത്മീയവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ കേന്ദ്രം നൽകി വരുന്നുണ്ട്. കർണാടകത്തിൽ പ്രബലമായ വീരശൈവ സമുദായത്തിന്റെ നേതാക്കൾ ബിജെപിയിലും കോൺഗ്രസിലും പ്രബലരാണ്. യെദിയൂരപ്പ അടക്കമുള്ളവർ സമുദായത്തിൽ നിന്നുള്ള നേതാക്കളാണ്. കർണ്ണാടക സർക്കാരിനെ പ്രീതിപ്പെടുത്തി ചുളുവിൽ അവിടേക്ക് സ്ഥാനമാറ്റം ലഭിക്കാനാണ് യതീഷ് ചന്ദ്ര നീക്കം നടത്തുന്നതെന്നാണ് സൂചന.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം യതീഷ് ചന്ദ്ര പുറത്തിറങ്ങിയവരെ ഏത്തമിടീപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി രൂക്ഷ വിമർശനമായിരുന്നു നടത്തിയത്. സമൂഹ അടുക്കളയിലെ ഭക്ഷണത്തിന്റെ കാര്യങ്ങൾക്കായി പുറത്തിറങ്ങിയ പൊതു പ്രവർത്തകനെയും കുഞ്ഞുങ്ങൾക്ക് ബിസ്‌ക്കറ്റ് വാങ്ങാൻ പുറത്തിറങ്ങിയ ഗൃഹനാഥനെയുമാണ് യതീഷ് ഏത്തമിടീപ്പിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തിയപ്പോൾ എസ്‌പിക്ക് വീഴ്ച പറ്റി എന്ന് മനസ്സിലായി. തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിക്കുകയും മറ്റൊരു ഐ.പി.എസ് ഓഫീസറെ എസ്‌പിയായി നിയമിക്കാൻ ആലോചിക്കുകയും ചെയ്തു. എന്നാൽ കൊറോണ വൈറസ് ജില്ലയിൽ വ്യാപിച്ചാൽ അത് മറ്റൊരു വിവാദത്തിലേക്ക് മാറും എന്ന് മനസ്സിലാക്കി തൽക്കാലം തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ യതീഷ് ചന്ദ്ര ജില്ലാ അതിർത്തികളിൽ സന്ദർശനം നടത്തുകയും രോഗ വ്യാപനം തടയാനായി എത്രയും വേഗം അതിർത്തികൾ പൂർണ്ണമായി അടച്ചിടണമെന്ന് നിർദ്ദേശിച്ചു. എസ്‌പിയുടെ നിർദ്ദേശ പ്രകാരം അന്ന് വൈകുന്നേരം തന്നെ പെരിങ്ങോം, ചെറുപുഴ പൊലീസിന്റെ നേതൃത്വത്തിൽ അതിർത്തികൾ അടച്ചു. അതിർത്തിയിലെ 11 റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കാലിക്കടവ് വഴിയും മലയോര ഹൈവേയിലെ ചെറുപുഴ പാലം വഴിയും കടുത്ത നിയന്ത്രണങ്ങളോടെയാണ് പിന്നീട് വാഹനങ്ങൾ കടത്തിവിട്ടത്. ഇടറോഡുകളിലെല്ലാം നേരത്തേ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.

കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് ഒരു വാഹനവും കടന്ന് പോകാൻ കഴിയാത്ത വിധമാണ് ജില്ലാ അതിർത്തിയായ കിണറുമുക്കിൽ പെരിങ്ങോം പൊലീസ് ഗതാഗതം തടസപ്പെടുത്തിയത്. കാങ്കോൽ -ചീമേനി, വെളിച്ചംതോട് റോഡ്, ഒളവറ, കാരതലിച്ചാലം, തട്ടാർക്കടവ്, പുളിങ്ങോം - പാലാവയൽ പാലം, ചെറുപുഴ റെഗുലേറ്റർ കം ബ്രിഡ്ജ്, കൊല്ലാട് പാലം, പെരിങ്ങോം - നെടുംകല്ല് പാലം, പൊന്നംവയൽ -ചീമേനി, പൊത്താംകണ്ടം ചീമേനി എന്നീ റോഡുകളാണ് എസ്‌പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് അടച്ചു പൂട്ടിയത്. മാതൃഭൂമിയും മനോരമയും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മറുനാടനും ഈ വാർത്ത പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ യതീഷ് ചന്ദ്ര എത്രയും വേഗം റോഡിലെ തടസങ്ങൾ മാറ്റാൻ നിർദ്ദേശം നൽകി. ഇതോടെ അടച്ചിട്ട റോഡുകൾ ഭാഗീകമായി തുറന്നു.

റോഡുകൾ തുറന്നതോടെ മാധ്യമങ്ങളിൽ വാർത്ത വന്നത് എസ്‌പിക്ക് വലിയ ക്ഷീണമായി. ഇതിനെ പ്രതിരോധിക്കാനായി റോഡുകൾ ഒന്നും അടച്ചില്ലെന്നും ഭാഗീകമായി വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശം നൽകിയതു മാത്രമേ ചെയ്തുള്ളൂ എന്നും എസ്‌പി വിശദീകരണവുമായി ഫെയ്‌സ് ബുക്കിലെത്തി. പിന്നാലെ വാർത്ത നൽകിയ മറുനാടൻ മലയാളിക്കെതിരെ വ്യാജ വാർത്ത നൽകി എന്ന പേരിൽ കേസെടുക്കാൻ പയ്യന്നൂർ പൊലീസിന് എസ്‌പി നിർദ്ദേശം നൽകി. എന്നാൽ അന്ന് രാവിലെ മനോരമ എസ്‌പിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സഹിതം വാർത്ത നൽകുകയും ചെയ്തു. ഇതോടെ യതീഷ് ചന്ദ്ര കൂടുതൽ കുരുക്കിലേക്ക് വീഴുകയാണ്.

കർണാടകയിലെ ദാവൻഗരെ ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവിൽ ഇലക്ട്രോണിക് എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐ.പി.എസുകാരനായത്. സോഫ്റ്റ വെയർ എൻജിനീയർ ആയ ശ്യമളയാണ് യതീഷിന്റെ ഭാര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP