Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രചാരണത്തിന്റെ അവസാന ലാപ്പിലും അരൂരിൽ വിവാദം; അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മഞ്ഞക്കൊടിയുമായി പ്രകടനം; വിവാദ കൊടി പൊങ്ങിയത് ഡിവൈഎഫ്‌ഐ നടത്തിയ റാലിയിൽ; വർഗീയ കാർഡ് ഇറക്കുന്നുവെന്ന് കോൺഗ്രസ്; ഭാവനാപൂർണ്ണമായ പ്രചാരണ തന്ത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ; 'മഞ്ഞയിൽ മുങ്ങിയ ചുവപ്പിൽ' വിവാദം കൊഴുക്കുന്നു

പ്രചാരണത്തിന്റെ അവസാന ലാപ്പിലും അരൂരിൽ വിവാദം; അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മഞ്ഞക്കൊടിയുമായി പ്രകടനം; വിവാദ കൊടി പൊങ്ങിയത് ഡിവൈഎഫ്‌ഐ നടത്തിയ റാലിയിൽ; വർഗീയ കാർഡ് ഇറക്കുന്നുവെന്ന് കോൺഗ്രസ്; ഭാവനാപൂർണ്ണമായ പ്രചാരണ തന്ത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ; 'മഞ്ഞയിൽ മുങ്ങിയ ചുവപ്പിൽ' വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

അരൂർ; ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിലും വിവാദങ്ങൾക്ക് കുറവില്ല. അരൂരിൽ ഇടതു യുവജന സംഘടനകൾ നടത്തിയ യൂത്ത് മാർച്ചിൽ 'മഞ്ഞക്കൊടി' ഉപയോഗിച്ചതാണു വിവാദമായത്.ജാതിപ്രീണനത്തിന്റെ തെളിവാണ് ഇത്തരം നീക്കങ്ങളെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാൽ, ഭാവനാപൂർണ്ണമായ പ്രചാരണ തന്ത്രമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.ആരോപണം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയിൽ ബഹുവർണം ഉപയോഗിക്കുക മാത്രമാണു ചെയ്തതെന്നും സിപിഐ.എം പ്രതികരിച്ചു.

എൽഡിഎഫിന്റെ യുവജനസംഘടനകൾ നടത്തിയ റാലിയിലാണ് അരിവാൾ ചുറ്റിക നക്ഷത്രമുള്ള മഞ്ഞക്കൊടി ഉപയോഗിച്ചത്. വോട്ട് കിട്ടാൻ ഇടതുമുന്നണി വർഗീയ കാർഡ് ഇറക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫും ബിജെപിയും, മഞ്ഞക്കൊടിയുടെ പേരിൽ എൽഡിഎഫിനെ പരിഹസിക്കുന്നുണ്ട. എന്നാൽ, ആരോപണങ്ങളും പരിഹാസങ്ങളും തള്ളുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഭരണസംവിധാനം ഉപയോഗിച്ച് എൽഡിഎഫ് കുറ്റവാളികളെ ഇറക്കി പ്രകോപനം ഉണ്ടാക്കുന്നെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് ആരോപിച്ചിരുന്നു. കണ്ണൂരടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകരെ ഇറക്കിയാണ് ഇടത് പക്ഷം മണ്ഡലത്തിൽ പ്രചരണം നടത്തുന്നതെന്നും വ്യാപകമായി ഇവർ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് യുഡിഎഫിന്റെ ആരോപണം. എന്നാൽ യുഡിഎഫിന്റേത് തോൽവി മുന്നിൽ കണ്ടുള്ള ആരോപണങ്ങൾ മാത്രമാണെന്നാണ് എൽഡിഎഫിന്റെ മറുവാദം.ഏതു വഴിയിലും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ പാർട്ടി നേതൃത്വം അനുസരിക്കാത്തതിലുള്ള അണികളുടെ പ്രതിഷേധമാണിതെന്ന് ബിജെപി ആരോപിച്ചു.

തെരഞ്ഞെടുപ്പിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ആ കൊടികളിലാകെ അവർ ആലേഖനം ചെയ്തുകൊണ്ട് വ്യത്യസ്തങ്ങളായ കളറുകൾ ഉപയോഗിച്ചുകൊണ്ട് റാലി നടത്തുക മാത്രമാണു ചെയ്തതെന്ന് സിപിഐ.എം നേതാവ് പി.പി ചിത്തരഞ്ജൻ പറഞ്ഞുഡിവൈഎഫ്ഐ നേതാവ് എസ്.കെ സജീഷ് നയിച്ച പടിഞ്ഞാറൻ മേഖലാ ജാഥയിലാണ് വിവാദമുണ്ടായത്. ഇടതു യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാർച്ചിലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP