Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ യുവതി പ്രവേശനം അരുത്; യുവതികൾ ശബരിമലയിലെത്തിയാൽ പുരുഷന്മാരായ ഭക്തർക്ക് 'ചാഞ്ചല്യം' ഉണ്ടാകും; യുവതികൾക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോ; ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ യേശുദാസ്; തന്റെ അച്ഛൻ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയിരുന്നു; ഇക്കാര്യം അമ്മ പോലും അറിഞ്ഞിരുന്നില്ലെന്നും ഗായകൻ

ശബരിമലയിൽ യുവതി പ്രവേശനം അരുത്; യുവതികൾ ശബരിമലയിലെത്തിയാൽ പുരുഷന്മാരായ ഭക്തർക്ക് 'ചാഞ്ചല്യം' ഉണ്ടാകും; യുവതികൾക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോ; ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ യേശുദാസ്; തന്റെ അച്ഛൻ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയിരുന്നു; ഇക്കാര്യം അമ്മ പോലും അറിഞ്ഞിരുന്നില്ലെന്നും ഗായകൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ശബരിമലയിൽ സ്ത്രീപ്രവേശനം അരുതെന്ന് ഗായകൻ കെജെ യേശുദാസ്. യുവതികൾ മലയിലെത്തിയാൽ പുരുഷന്മാരായ ഭക്തർക്ക് 'ചാഞ്ചല്യം' ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീകൾ പോകരുതെന്ന് പറയുന്നത് അയ്യപ്പൻ നോക്കുമെന്നതു കൊണ്ടല്ല. യുവതികൾക്ക് മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. യുവതികൾ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പൻ നോക്കുമെന്നതു കൊണ്ടല്ലെന്നും യേശുദാസ് കൂട്ടിച്ചേർത്തു.

തന്റെ അച്ഛൻ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. അമ്മപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടുവർഷം മുമ്പ് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് അച്ഛൻ 1947ൽ വ്രതം നോറ്റ് ശബരിമലയിൽ പോയ കാര്യം പറയുന്നത്. ആ പുസ്തകത്തിലൂടെയാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നും യേശുദാസ് പറഞ്ഞു.

സിനിമയിൽ അയ്യപ്പഭക്തിഗാനം പാടിയ ആദ്യത്തെ വ്യക്തി തന്റെ പിതാവായിരുന്നെന്നും യേശുദാസ് പറഞ്ഞു. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകൾ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണമെന്നും യേശുദാസ് ചോദിച്ചിരുന്നു.

തുടക്കം മുതൽ യുവതീപ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് യേശുദാസ് സ്വീകരിച്ചിരുന്നത്. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയിൽ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിർത്താനും. ഒരേ ഒരു പ്രാർത്ഥനയേയുള്ളൂ. ആർക്കും ഒരാപത്തും വരാതിരിക്കട്ടെയെന്ന് സൂര്യ ഫെസ്റ്റിവലിൽ അദേഹം നേരത്തെ പറഞ്ഞിരുന്നു. സാക്ഷാൽ ധർമ്മശാസ്താവാണ് ശബരിമലയിൽ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധർമ്മമേ അവിടെ നടക്കൂവെന്ന് യേശുദാസ് നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP