Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ് ഐപിഎസ് ഓഫീസർ ഇനി കൊല്ലത്തിനു സ്വന്തം; പ്രാഥമിക പരിശീനം പൂർത്തിയാക്കിയ സുശ്രീ ഒഡീഷ കേഡറിൽ ജോയിൻ ചെയ്തു; ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ആദ്യ നിയമനം; സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി നിന്ന പിതാവിനിത് അസുലഭ നിമിഷം; 22ാംവയസിൽ സിവിൽ സർവീസ് നേട്ടം കൊയ്ത ഈ യുവത്വം രാജ്യത്തിനെന്നും മുതൽകൂട്ട്

രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ് ഐപിഎസ് ഓഫീസർ ഇനി കൊല്ലത്തിനു സ്വന്തം; പ്രാഥമിക പരിശീനം പൂർത്തിയാക്കിയ സുശ്രീ ഒഡീഷ കേഡറിൽ ജോയിൻ ചെയ്തു; ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ആദ്യ നിയമനം; സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി നിന്ന പിതാവിനിത് അസുലഭ നിമിഷം; 22ാംവയസിൽ സിവിൽ സർവീസ് നേട്ടം കൊയ്ത ഈ യുവത്വം രാജ്യത്തിനെന്നും മുതൽകൂട്ട്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ ഇനി കൊല്ലത്തിനു സ്വന്തം. കൊല്ലം ജില്ലയിലെ മലയോര മേഖലയായ അഞ്ചലിൽ നിന്നുള്ള എസ് സുശ്രീയാണ് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് യോഗ്യത നേടി നാടിന് അഭിമാനമായത്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം.

2017ലാണ് ആദ്യശ്രമത്തിൽ തന്നെ സുശ്രീ സിവിൽ സർവീസ് സ്വപ്നം സ്വന്തമാക്കിയത്. 151 ആം റാങ്കോടു കൂടി അന്ന് സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സുശ്രീക്ക് പ്രായം വെറും 22 വയസ്. സി ആർ പി എഫിൽ ഉദ്യോഗസ്ഥൻ ആയിരുന്നു അച്ഛൻ സുനിൽ കുമാർ ജോലിയിൽ നിന്ന് വോളണ്ടയറി റിട്ടയർമെന്റ് എടുത്താണ് സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി എത്തിയത്. ആ പിതാവിന് ഇത് അസുലഭ മുഹൂർത്തം.

അമ്മ സ്വകാര്യ സ്‌കൂൾ അദ്ധ്യാപിക. കുട്ടിക്കാലം മുതലേ ചിട്ടയോടെ പഠിച്ചാണ് അപൂർവനേട്ടം സ്വന്തമാക്കിയത്. അഞ്ചൽ ശബരിഗിരി റെസിഡൻഷ്യൽ സ്‌കൂളിൽനിന്നു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയശേഷം സെന്റ് ജോൺസ് കോളജിൽ ബിരുദപഠനം. സ്വപ്നമായിരുന്നു സിവിൽ സർവീസ്. സുശ്രീക്കും കുടുംബത്തിനും. ഇപ്പോഴിതാ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അനിയത്തി ദേവിശ്രീ കൂടി ഉൾപ്പെട്ട ഈ കൊച്ചു കുടുബം.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സുശ്രീ തന്റെ സിവിൽ സർവീസ് സ്വപ്നം സഫലമാക്കാനുള്ള പഠനം ആരംഭിക്കുന്നത്.

സുശ്രീയുടെ അച്ഛൻ സുനിൽ കുമാർ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ സീനിയർ സെക്യൂരിറ്റി ഓഫീസർ ആയി ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി ഇടപെട്ട പരിചയമാണ് മകളെ ഒരു സിവിൽ സർവീസുകാരിയാക്കാൻ സുനിൽ കുമാറിന് പ്രചോദനമായത്.കഴിഞ്ഞ നാലു വർഷമായി മകളുടെ സിവിൽ സർവീസ് പരിശ്രമത്തിന് പൂർണ പിന്തുണയുമായി അച്ഛനും കൂടെയുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിലെ ലൈബ്രറിയും മകളുടെ വജയത്തിന് സഹായിച്ചെന്നും സുനിൽകുമാർ പറയുന്നു.

സുനിൽ കുമാർ - ശ്രീകല ദമ്പതികളുടെ മകളായ സുശ്രീ ഓൾ ഇന്ത്യാതലത്തിൽ 151 റാങ്കും കേരളത്തിൽ നാലാം റാങ്കും കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയാണ് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കിയത്. സൈനികസേവനത്തിടെ ആറുവർഷത്തോളം സെപ്ഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലുമുണ്ടായിരുന്നു സുനിൽകുമാർ. 2004 മുതൽ 10 വരെ. പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ സുരക്ഷാ സംഘത്തിലെ അംഗം. 2008ൽ അന്നു 14 വയസ്സു മാത്രമുണ്ടായിരുന്ന സുശ്രീക്ക് ഒരു ചടങ്ങിനിടെ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനും ഭാര്യ ഗുർചരൺ സിങ്ങിനും ബൊക്കെ സമർപ്പിക്കാനും അവസരമുണ്ടായി. മന്മോഹൻ സിങ്ങുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഭാവിയിലെ തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചതോർക്കുന്നു സുശ്രീ. സിവിൽ സർവീസ് എന്നു പറഞ്ഞപ്പോൾ സിങ്ങിനു സന്തോഷം. അദ്ദേഹം നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു. അന്നു മനസ്സിൽ തോന്നിയ പ്രചോദനത്തിന്റെ കൂടി ഫലമാണ് ഇന്നത്തെ നേട്ടമെന്നു പറയുന്നു വിനയത്തോടെ സുശ്രീ.

അച്ഛൻ തന്നെയായിരുന്നു സുശ്രീയെ ജീവിതത്തിൽ മുന്നോട്ടുനയിച്ച ഏറ്റവും വലിയ പ്രചോദനം. നന്നായി പഠിക്കാനും വിജയം വരിക്കാനും നിരന്തരമായി അദ്ദേഹം പ്രേരിപ്പിച്ചു. ജോലിയുടെ ഭാഗമായി വെല്ലുവിളികൾ ഏറ്റെടുത്തിട്ടുള്ള സുനിൽകുമാർ സൈനികസേവനത്തിൽനിന്നു പിരിയുന്നതുതന്നെ മകളെ സഹായിച്ച് ഉന്നതനിലയിലെത്തിക്കാനും പഠനത്തിൽ സഹായിക്കാനും. ആസ്സാമിലും മേഘാലയയിലും മുൻ ഡിജിപി ആയിരുന്ന എൻ.രാമചന്ദ്രൻ തന്റെ മാർഗദർശി ആയിരുന്നെന്നും സുശ്രീ പറയുന്നു. മന്മോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തെ കാണാൻ വന്ന മുതിർന്ന ഐഎഎസ് ഓഫിസർമാരും ജീവിതത്തിലെ വലിയ ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കിയ സുശ്രീക്കു പ്രചോദനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP