Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രോഗികൾ വാങ്ങിവയ്ക്കുന്ന പല ഭക്ഷണസാധനങ്ങളും അടിച്ചുമാറ്റും; കിടന്നുറങ്ങാൻ സമ്മതിക്കാതെ തലങ്ങും വിലങ്ങും പായും; ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടിരിപ്പുകാരെ കടിക്കും; അടിമാലി താലൂക്ക് ആശുപത്രിയിലെ എലികൾക്കെതിരെ സമരം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്; എലിപ്പെട്ടികളുമായി ആശുപത്രിയിലേക്ക് മാർച്ച്

രോഗികൾ വാങ്ങിവയ്ക്കുന്ന പല ഭക്ഷണസാധനങ്ങളും അടിച്ചുമാറ്റും; കിടന്നുറങ്ങാൻ സമ്മതിക്കാതെ തലങ്ങും വിലങ്ങും പായും; ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടിരിപ്പുകാരെ കടിക്കും; അടിമാലി താലൂക്ക് ആശുപത്രിയിലെ എലികൾക്കെതിരെ സമരം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്; എലിപ്പെട്ടികളുമായി ആശുപത്രിയിലേക്ക് മാർച്ച്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: സ്ഥലത്തെ യൂത്ത്‌കോൺഗ്രസുകാരുടെ ഉറക്കം കെടുത്തുന്നത് എലികളാണ്. പ്രത്യേകിച്ച് താലൂക്ക് ആശുപത്രിയിലെ എലികൾ. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നാലു രോഗികൾക്കാണ് എലികടിയേറ്റത്. കടി കൊണ്ടത് കിടപ്പ രോഗികളുടെ കൂട്ടിരിപ്പുകാർക്കും. ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.

കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാരെ എലി കടിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ എലിപ്പെട്ടികളുമായി അടിമാലി താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽതുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി എം എ അൻസാരി നേതൃത്വം നൽകി.

യോഗത്തിൽ യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ബൈന്നി അദ്ധ്യക്ഷത വഹിച്ചു. താലൂക്കാശുപത്രിയിൽ പുരുഷവാർഡിലെ എലി ശല്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലവേദനയായിട്ട് മാസങ്ങളായി. തലങ്ങും വിലങ്ങും പായുന്ന എലികൾക്കിടയിലാണ് രോഗികൾ രാത്രിയിൽ കിടന്നുറങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിരുപ്പുകാരിയായ സ്ത്രീയെ എലി കടിച്ചതായുള്ള വിവരവും പുറത്തു വന്നിരുന്നു.

താലൂക്കാശുപത്രിയുടെ പഴയ ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന പുരുഷ വാർഡിലാണ് എലി ശല്യം രൂക്ഷമായിട്ടുള്ളത്. രാത്രിയാകുന്നതോടെ കിടന്നുറങ്ങാൻ കഴിയാത്ത വിധം എലികൾ തലങ്ങും വിലങ്ങും പായുന്നതായി രോഗികൾ പറയുന്നു. രോഗികൾ വാങ്ങി വയ്ക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളും രാത്രിയിൽ എലി കരളുന്നതും നിത്യ സംഭവമാണ്. പന്നിയെലിയുൾപ്പെടെ വാർഡിൽ സ്വൈര്യവിഹാരം നടത്തുന്നതായി രോഗികൾ പരാതി ഉന്നയിക്കാൻ തുടങ്ങിിയിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP