Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂത്ത് കോൺഗ്രസുകാർ സ്വാശ്രയ സമരം 'ചോരചിന്തി' വിജയിപ്പിക്കാൻ എത്തിയത് ചുവന്ന മഷിയുമായോ? എംഎസ്എഫിന്റെ 'പ്രതിഷേധമുദ്ര'യിൽ ബാക്കിവന്ന മഷിക്കുപ്പി ചൂണ്ടി തല്ലിപ്പൊളി സമരമാക്കാൻ സഖാക്കളുടെ വ്യാജ പ്രചരണം; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെ

യൂത്ത് കോൺഗ്രസുകാർ സ്വാശ്രയ സമരം 'ചോരചിന്തി' വിജയിപ്പിക്കാൻ എത്തിയത് ചുവന്ന മഷിയുമായോ? എംഎസ്എഫിന്റെ 'പ്രതിഷേധമുദ്ര'യിൽ ബാക്കിവന്ന മഷിക്കുപ്പി ചൂണ്ടി തല്ലിപ്പൊളി സമരമാക്കാൻ സഖാക്കളുടെ വ്യാജ പ്രചരണം; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിന്റെ പേരിൽ ദിവസങ്ങളായി നിരാഹാര സമരത്തിലാണ് യൂത്ത് കോൺഗ്രസുകാർ. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതും അറസ്റ്റും ഉണ്ടായതോടെയാണ് സമരത്തിന് ഒരു ആവേശം കൈവന്നത്. ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചാണ് സമരത്തിനിറങ്ങുകയും ചെയ്തിരുന്നു. തുടർന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസുകാർ രംഗത്തെത്തുകയും ചെയ്തു. കെഎസ യുക്കാരും കൂടെയുണ്ടായിരുന്നു. ഒരു ചോരചിന്തിയ സമരം ലക്ഷ്യമിട്ടിറങ്ങിയ യൂത്ത് കോൺഗ്രസുകാരെ അവഹേളിച്ച് രംഗത്തിറങ്ങിയിരിക്കയാണ് സിപിഐ(എം) സൈബർ സഖാക്കൾ.

ഇന്ന് രാവിലെ മുതലാണ് യൂത്ത് കോൺഗ്രസുകാർ പൊലീസ് ലാത്തിച്ചാർജ്ജിൽ നിന്നും പരിക്കേറ്റ് രക്തംചിന്തി എന്ന് വരുത്തി തീർക്കാൻ വേണ്ടി ചുവന്ന മഷിക്കുപ്പിയുമായി രംഗത്തെത്തിയെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായത്. ദേശാഭിമാനിയിലെ ലേഖകൻ തന്നെയാണ് ഇത് സംബന്ധിച്ച ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാരുടെ സ്വാശ്രയ പ്രക്ഷോഭം തല്ലിപ്പൊളി ആണെന്ന് വരുത്താൻ വേണ്ടിയാണ് ഇത്തരം പ്രചരണം നടന്നത്. ഇതോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ഇതിനിടെ ദേശാഭിമാനിയിൽ വാർത്ത എഴുതുകയും ചെയ്തു. അടികിട്ടിയില്ലെങ്കിലും ചോര തെരുവിലൊഴുക്കണം അതായിരുന്നു പല നേതാക്കളുടേയും സ്വപ്‌നമെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. പൊലിസെങ്ങാനും അരികിലൂടെ പോയാൽ അപ്പോ നിലത്ത് കിടക്കണം. പിന്നെ കൈയിലുള്ള കുപ്പിയിൽനിന്ന് ചുവന്നചായം കൈയിലും കാലിലും പുരട്ടണം. ബാക്കിയെല്ലാം നേതാക്കളും നോക്കിക്കൊള്ളും..പൊലീസിനെതിരെ പ്രതിഷേധം, പ്രസ്താവന, സുഖകരമായ ആശുപത്രിവാസം .. ഭക്ഷണം... അതെല്ലാം വെറുതെയായി. മാർച്ചിൽ ചെറിയ ഉന്തും തള്ളും ഉണ്ടായപ്പോഴെക്കും ചോരചായം നിറച്ച കുപ്പികൾ റോഡിൽവീണ് ആകെ അലങ്കോലമായി എന്നും സിപിഐ(എം) പത്രം റിപ്പോർട്ട് ചെയ്തു.

എന്നാൽ, സംഭവത്തിൽ പിഴവു സംഭവിച്ചത് യൂത്ത് കോൺകഗ്രസുകാരുടെ പക്കൽ ആയിരുന്നില്ല. എം.എസ്.എഫ് ഇന്ന് സെക്രട്ടേറിയിറ്റിന് മുമ്പിൽ ഒരു പ്രതിഷേധ സമരം നടത്തിയിരുന്നു. സ്വശ്രയ പ്രശ്‌നം തന്നെയായിരുന്നു ഇതിലെയും വിഷയം. അതിന്റെ ഭാഗമായി 'പ്രതിഷേധമുദ്ര'യെന്ന പരിപാടിയാണ് നടത്തിയത്. ചായത്തിൽ കൈപതിപ്പിച്ച് വെള്ളപേപ്പറിൽ പതിപ്പിക്കുകയാണ് ചെയ്തത്. പരിപാടി ഉദ്ഘാടനം ചെയ്തത് കെ മുരളീധരൻ എംഎൽഎയായിരുന്നു. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, വി ടി ബൽറാം എന്നിവരും ചുവന്ന ചായം മുക്കി പതിപ്പിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് ഉപയോഗിച്ച മഷി യൂത്ത് കോൺഗ്രസുകാർ ദേഹത്ത് പുരട്ടാൻ ഉപയോഗിച്ചതെന്ന പ്രചരണം ശക്തമായിരുന്നു. ഈ പ്രചരണം തെറ്റാണെന്നാണ് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയത്. ഇന്ന് രാവിലെ സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ലാത്തിചാർജും ജലപീരങ്കി പ്രയോഗവും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP