Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രൂപ്പ് തിരിഞ്ഞ് അംഗത്വം നൽകി തുടങ്ങിയതോടെ ആർ.എസ്.എസ്, എസ്.ഡി.പി.ഐ അനുഭാവികൾ പോലും യൂത്ത് കോൺഗ്രസിൽ; അംഗത്വ വിതരണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാന തലത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് മെമ്പർഷിപ്പ് ചേർക്കുന്നത് സജീവം; അംഗത്വ ലിസ്റ്റിൽ പ്രായപരിധി കഴിഞ്ഞ വരും ഒന്നലിധികം പ്രാവശ്യം പേര് ചേർക്കപ്പെട്ടവരും: യൂത്ത് കോൺഗ്രസ്സ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് സർവ്വത്ര ആക്ഷേപം

ഗ്രൂപ്പ് തിരിഞ്ഞ് അംഗത്വം നൽകി തുടങ്ങിയതോടെ ആർ.എസ്.എസ്, എസ്.ഡി.പി.ഐ അനുഭാവികൾ പോലും യൂത്ത് കോൺഗ്രസിൽ; അംഗത്വ വിതരണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാന തലത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് മെമ്പർഷിപ്പ് ചേർക്കുന്നത് സജീവം; അംഗത്വ ലിസ്റ്റിൽ പ്രായപരിധി കഴിഞ്ഞ വരും ഒന്നലിധികം പ്രാവശ്യം പേര് ചേർക്കപ്പെട്ടവരും: യൂത്ത് കോൺഗ്രസ്സ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് സർവ്വത്ര ആക്ഷേപം

രഞ്ജിത്ത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് സർവ്വത്ര ആക്ഷേപം. ഓൺലൈൻ അംഗത്വം ഇന്ന് രാത്രി 11. 55 ന് അവസാനിക്കാനിരിക്കേ സംസ്ഥാന തലത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് മെമ്പർഷിപ്പ് ചേർക്കുന്നത് സജീവമാവുകയാണ്. അതോടെ ഗ്രൂപ്പുകൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും മറനീക്കി പുറത്ത് വരുന്നു. ആർ.എസ്.എസ്, എസ്.ഡി.പി.ഐ, തുടങ്ങിയ സംഘടനകളിലെ അനുഭാവികളെപ്പോലും ഗ്രൂപ്പ് വൈരത്താൽ ചിലർ ചേർത്തതായി ആരോപണമുയരുന്നുണ്ട്.

രണ്ട് ലക്ഷം എഫക്ടീവ് മെമ്പർഷിപ്പും അവർ ചേർക്കുന്ന നാല് ലക്ഷം സാധാരണ അംഗത്വവുമാണ് കേരളത്തിൽ ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഗ്രൂപ്പ് തിരിഞ്ഞ് അംഗത്വം നൽകുന്നതോടെ ഇത് ഇരട്ടിയോളമാകുന്ന സൂചനയാണ് കണ്ടു വരുന്നത്. കേരളത്തിൽ 15 ലക്ഷത്തോളം പേർ അംഗത്വത്തിന് അപേക്ഷകരാവുമെന്നതും ദേശീയ നേതൃത്വത്തിനും ആശ്ചര്യമാകും. അതുകൊണ്ടു തന്നെ കർശനമായ സ്‌ക്രൂട്ടിനിക്ക് കേരളത്തിലെ അംഗങ്ങളെ വിധേയമാക്കും. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് തിരിച്ചറിയൽ രേഖയായി നൽകേണ്ടത്. ഇതുമായി ബന്ധപ്പെടുത്തി കർശന നിരീക്ഷണം നടത്തിയാൽ കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് മെമ്പർഷിപ്പിൽ നിന്നും നിരവധി പേർ പുറത്താകും.

1983 ജനുവരി 1 നും 2000 ഡിസംബർ 31 നും ഇടയിൽ ജനിച്ച യൂത്ത് കോൺഗ്രസ് അനുഭാവികളേയും പ്രവർത്തകരേയുമാണ് അംഗത്വത്തിനായി സമീപിക്കേണ്ടതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ ഭൂരിപക്ഷ എഫ്ക്ടീവ് മെമ്പർമാരും പ്രാഥമിക അംഗത്വം നൽകുന്നത് വീട്ടിലിരുന്നാണ്. ഒരംഗത്വത്തിനുള്ള ഫീസ് 75 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാന പ്രവർത്തകരും സജീവ അനുയായികളും ഫീസ് തുക നൽകുന്നുണ്ടെങ്കിലും ഗ്രൂപ്പ് നേതൃത്വം ഇടപെട്ട് നാലുപേരെ ചേർക്കാനുള്ള എഫക്ടീവ് മെമ്പർക്ക് അംഗത്വ ഫീസ് നൽകി ഗ്രൂപ്പിനെ ശക്തിപ്പെടുത്തുകയാണ്.

ഓരോ ഗ്രൂപ്പിന്റേയും മണ്ഡലം -ബ്ലോക്ക്-ജില്ലാ നേതാക്കൾ ഇതിനായി പണം സ്വരീപിച്ച് നൽകുന്നതായാണ് വിവരം. ഒരു എഫക്ടീവ് മെമ്പർ നാല് പേരെ ചേർത്താലാണ് എഫക്ടീവ് മെമ്പർഷിപ്പ് നിലനിർത്താൻ കഴിയുക. അതിനാൽ ചിലർ മണ്ഡലം മാറിയും പ്രായപരിധി കഴിഞ്ഞവരേയും അംഗത്വ ലിസ്റ്റിൽ ചേർത്തതായി വിവരമുണ്ട്. ചില പ്രാഥമിക അംഗങ്ങളെ രണ്ടിടത്ത് മെമ്പർഷിപ്പ് ചേർത്ത വിവരവും ആരോപണവിധേയമായിട്ടുണ്ട്. എന്നാൽ ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ കുറ്റമറ്റ രീതിയിൽ ദേശീയ നേതൃത്വം പരിശോധിച്ചാൽ അനധികൃത മെമ്പർഷിപ്പുകളെല്ലാം പാഴാവും.

കഴിഞ്ഞ നവംബർ 1 ന് ആരംഭിച്ച അംഗത്വ വിതരണം നെറ്റ് വർക്ക് തകരാറുകൊണ്ട് രണ്ടു തവണ നീട്ടിയിരുന്നു. അതിനാലാണ് കാലാവധി ഇന്നു കൂടി തുടരുന്നത്. കഴിഞ്ഞ ഡിസംബർ 2 ന് ഓഫ് ലൈൻ മെമ്പർഷിപ്പ് സമർപ്പണ ദിനത്തിൽ കണ്ണൂർ ഡി.സി.സി. ഓഫീസിൽ സംഘർഷ സാധ്യത ഉണ്ടാകുമെന്ന ഭയം കൂടി കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നു. അതുകൊണ്ട് കണ്ണൂരിൽ പാർട്ടി ഓഫീസിൽ ഡിസംബർ 2 ന് രാവിലെ 9 മുതൽ വൈകീട്ട് 7 വരെ പൊലീസ് സുരക്ഷ കൂടി തേടിയിരുന്നു.

കഴിഞ്ഞ കെ.എസ്. യു തെരഞ്ഞെടുപ്പിൽ കണ്ണൂർ ഡി,സി.സി.യിൽ നടന്ന അക്രമവും കൈയേറ്റവുമായിരുന്നു ദേശീയ നേതൃത്വത്തെ ഇത്തരമൊരു മുൻകരുതലിന് പ്രേരിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളും പിടിക്കാൻ അരയും തലയും മുറുക്കി മാതൃസംഘടന ഗ്രൂപ്പ് നേതാക്കളും അംഗത്തിനിറങ്ങിയിരിക്കയാണ്. എന്നാൽ ഓൺലൈൻ മെമ്പർഷിപ്പിൽ എത്രപേർ പുറത്താകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. വ്യാജ മെമ്പർഷിപ്പുകാരേയും മറ്റും തിരിച്ചറിയാനുള്ള സംവിധാനം ഇലക്ഷൻ അഥോറിറ്റിക്കുണ്ടെന്ന വിവരം ഇത്തരക്കാർ അറിഞ്ഞില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP