Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്‌ഡേറ്റ് ചെയ്യുകയോ അരുത്; ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിനും അല്ലാഹുവിനും നബിക്കും എതിരായതിനാൽ ആ പാതകത്തെ കുറിച്ച് ബോധവാന്മാരാകുക; ബൈബിളിൽ എവിടെയെങ്കിലും ദൈവമാണ് താനെന്ന് യേശു പറയുന്നുണ്ടോ? ലോകമെങ്ങും സാഹോദര്യത്തിന്റെ പുതുപ്പിറവി ആഘോഷിക്കുമ്പോൾ വെറുപ്പിന്റെ പ്രചാരകനായി വീണ്ടും സാക്കീർ നായിക്; പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്‌ഡേറ്റ് ചെയ്യുകയോ അരുത്;  ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിനും അല്ലാഹുവിനും നബിക്കും എതിരായതിനാൽ ആ പാതകത്തെ കുറിച്ച് ബോധവാന്മാരാകുക; ബൈബിളിൽ എവിടെയെങ്കിലും ദൈവമാണ് താനെന്ന് യേശു പറയുന്നുണ്ടോ?  ലോകമെങ്ങും സാഹോദര്യത്തിന്റെ പുതുപ്പിറവി ആഘോഷിക്കുമ്പോൾ വെറുപ്പിന്റെ പ്രചാരകനായി വീണ്ടും സാക്കീർ നായിക്; പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുസ്ലീങ്ങളാരും ക്രിസ്മസ് ആശംസിക്കുകയോ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുകയോ ക്രിസ്മസ് ദിനത്തിൽ ചെയ്യരുത്.... എന്തുകൊണ്ടെന്നാൽ ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിനും അല്ലാഹിനും നബിക്കും എതിരാണ്. അതുകൊണ്ട് തന്നെ ആ വലിയ പാതകത്തെ കുറിച്ച് ബോധവാന്മാരാകുക....-ഒരുമയുടെ സന്ദേശവുമായി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോൾ സക്കീർ നായിക് തന്റെ അനുയായികളെ പഠിപ്പിക്കുന്നത് ഈ തരത്തിലാണ്. ഇന്നലെ സാക്കീർ നായിക് ഇട്ട പോസ്റ്റ് എല്ലാ അർത്ഥത്തിലും ക്രിസ്മസ് ഉയർത്തി പിടിക്കുന്ന മാനവീകതയെ തള്ളി പറയുകയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതിഷേധമാണ് സക്കീർ നായിക്കിനെതിരെ ഉയരുന്നത്.

ഇന്ത്യയിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സാക്കിർ നായിക്. ധാക്ക ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടർന്നാണ് സാക്കിർ നായിക്കിന് മേൽ കുരുക്ക് വീഴുന്നത്. ഐസിസിൽ ചേരാൻ പ്രചോദനം കിട്ടിയത് സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവർത്തനം തുടങ്ങിയ കേസുകളിൽ ആണ് ദേശീയ അന്വേഷണ ഏജൻസി സാക്കിർ നായിക്കിനെ പ്രതി ചേർത്തിട്ടുള്ളത്. ധാക്ക ഭീകരാക്രണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തിൽ ആയിരുന്നു ഇത്. തുടർന്ന് മലേഷ്യയിൽ അഭയം തേടുകയായിരുന്നു. ഇത്തരത്തിലൊരു വ്യക്തിയാണ് ക്രീസ്മസിനെ അപാനിച്ച് പോസ്റ്റിടുന്നതെന്നതാണ് ശ്രദ്ധേയം.

ഡിസംബർ 25ന് ക്രിസ്തു ജനിച്ചുവെന്നത് ആധികാരികമായി തെളിയിക്കുന്ന രേഖകൾ ഒന്നുമില്ലെന്നും സക്കീർ നായിക് ഇന്നലെ ഇട്ട മറ്റൊരു പോസ്റ്റിൽ പറയുന്നു. ബൈബിളിൽ താനൊരു ദൈവമാണെന്ന് ക്രിസ്തു പറഞ്ഞിട്ടില്ലെന്നും മറിച്ച് തന്നെ ആരാധിക്കാനാണ് ആവശ്യപ്പെട്ടതെന്നും വിശദീകരിക്കുന്നുണ്ട് സക്കീർ നായിക്. അതായത് ക്രിസ്മസ് ദിനത്തിൽ ബൈബിളും കൈയിൽ പിടിച്ച് ക്രിസ്തു മതത്തെ അവഹേളിക്കുകയാണ് സക്കീർ നായിക്. മലേഷ്യയിൽ ഉണ്ടെന്ന് ഏവരും കരുതുന്ന സക്കീർ നായിക്കിനെതിരെ പ്രതിഷേധം ആളിക്കത്തിക്കുകയാണ് ഈ പോസ്റ്റുകൾ. പൗരത്വ ഭേഗതി നിയമത്തിനെതിരെ പത്തനംതിട്ടയിലെ പള്ളിയിൽ മുസ്ലിം വേഷമിട്ട് ക്രിസ്മസ് പാട്ടുകൾ പാടിയ ക്രൈസ്തവരുടെ കഥ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ഇതിനൊപ്പമാണ് സാക്കീർ നായിക്കിന്റെ വിഷം നിറയുന്ന പോസ്റ്റും അമർഷത്തോടെ ചർച്ചയാക്കുന്നത്.

2016 ബംഗ്ളാദേശിലെ ധാക്കയിൽ ഭീകരാക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് സാക്കിർ നായിക്ക് ഇന്ത്യയിൽ നിന്നും രാഷ്ട്രീയാഭയം തേടി മലേഷ്യയിൽ എത്തുന്നത്. ധാക്കയിൽ ആക്രമണം നടത്തിയവരിൽ ഒരാൾ, 'തന്നെ ആ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് പീസ് ടിവി എന്ന യൂട്യൂബ് ചാനലിലൂടെ സാക്കിർ നായിക്ക് നടത്തിയ മതപ്രഭാഷണങ്ങളാണ്' എന്ന് മൊഴികൊടുത്തതോടെ മുംബൈയിൽ നായിക്കിന്റെ അറസ്റ്റുചെയ്യാനുള്ള സമ്മർദ്ദം മുറുകിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പലായനം. അതിൽ പിന്നെ സാക്കിർ അബ്ദുൽ കരീം നായിക്ക് എന്ന സാക്കിർ നായിക്ക് ഇന്ത്യൻ മണ്ണിൽ കാലുകുത്തിയിട്ടില്ല. ഇന്ത്യയിൽ നായിക്കിനെതിരെ ഗുരുതരമായ പല കുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇന്ന് സാക്കിർ നായിക്കിന്റെ സ്ഥാനം.

ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ വിസ നിഷേധിച്ച ശേഷമാണ് സാക്കിർ നായിക്ക് മലേഷ്യയിൽ അഭയം തേടിയത്. അവിടത്തെ സർക്കാർ, നായിക്കിനെ സ്വീകരിക്കുകയും പെർമനന്റ് റെസിഡൻസ് പെർമിറ്റ് നൽകുകയും ചെയ്തു. നായിക്കിനുമേൽ കഴിഞ്ഞ കുറെ ആഴ്ചകളായി പല ഭാഗത്തുനിന്നും രാഷ്ട്രീയ, നിയമ സമ്മർദ്ദങ്ങളുണ്ടായിരുന്നു. സക്കീർ നായിക്ക് ഇന്ത്യയിൽ പ്രസിദ്ധനാകുന്നത് തൊണ്ണൂറുകളിലാണ്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ(IRF) എന്ന സംഘടനയിലൂടെ ഇസ്ലാം മത പ്രചാരണം നടത്തിയാണ് നായിക്ക് പ്രശസ്തനാകുന്നത്. എംബിബിഎസ് ബിരുദധാരിയായിരുന്ന നായിക്ക് അല്പനാളത്തെ പ്രാക്ടീസിന് ശേഷം മുഴുവൻ സമയ മതപ്രചാരണം തൊഴിലായി തെരഞ്ഞെടുക്കുകയായിരുന്നു.

അസാമാന്യമായ ഓർമശക്തിയുള്ള നായിക്കിന് ഖുർആൻ അടക്കമുള്ള എല്ലാ ഇസ്ലാമിക ഗ്രന്ഥങ്ങളും കരതലാമലകമായിരുന്നു. അതുമാത്രമല്ല, ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ നിന്നും, ഗീതയിൽ നിന്നും, ബൈബിളിൽ നിന്നുമൊക്കെ നിമിഷനേരം കൊണ്ട് സാന്ദർഭികമായി ഉദ്ധരണികൾ ഓർത്തെടുത്ത് ചോദ്യോത്തര വേളകളിൽ തിളങ്ങാൻ സാക്കിർ നയിക്കിനായിരുന്നു. ഇന്റർനെറ്റ് പ്രചാരത്തിലായതോടെ യൂട്യൂബ് വഴിയും നായിക്കിന്റെ പ്രഭാഷണങ്ങളുടെ ക്ലിപ്പിംഗുകൾ പ്രചരിക്കാൻ തുടങ്ങി. ഇസ്ലാമിനെ മറ്റുള്ള മതങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സ്ഥിരമായി ഏർപ്പെട്ടിരുന്ന സക്കീർ നായിക്ക് താമസിയാതെ താരതമ്യ മതപഠനത്തിലെ പണ്ഡിതൻ എന്ന പേരിൽ പ്രസിദ്ധനായി.

' ബിൻ ലാദൻ ഇസ്ലാമിന്റെ ശത്രുക്കളോട് പോരാടുകയാണെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദിയായ അമേരിക്കയ്ക്കെതിരെ ലാദൻ ഭീഷണി മുഴക്കുന്നുണ്ട് എങ്കിൽ ഞാൻ ലാദനൊപ്പമാണ്. ആ അർത്ഥത്തിൽ എല്ലാ മുസ്ലീങ്ങളും ടെററിസ്റ്റുകളാവേണ്ടതുണ്ട്. ടെറർ ഉണ്ടാക്കുന്ന ആളാണ് ടെററിസ്റ്റ് പൊലീസുകാരൻ കള്ളന്റെ മനസ്സിൽ ടെറർ ഉണ്ടാക്കും. അപ്പോൾ കള്ളനെ സംബന്ധിച്ചിടത്തോളം പൊലീസുകാരൻ ഒരു ടെററിസ്റ്റ് ആണ്. സമൂഹത്തിൽ അസാന്മാർഗിക പ്രവൃത്തി ചെയ്യുന്നവരുടെയും കുറ്റവാളികളുടെയും മനസ്സിൽ ടെറർ ഉണ്ടാക്കുന്നവരായിരിക്കണം യഥാർത്ഥ മുസ്ലിംകൾ. ആ അർത്ഥത്തിൽ ടെററിസ്റ്റുകൾ തന്നെ..' എന്ന നായിക്കിന്റെ പ്രസംഗം ഏറെ വിവാദാസ്പദമായ ഒന്നായിരുന്നു.

അതുപോലെ തന്നെ സ്വവർഗ്ഗരതിക്കും മതപരിവർത്തനത്തിനു വധശിക്ഷ തന്നെ നൽകണം എന്ന് വാദിക്കുന്നയാളാണ് സാക്കിർ നായിക്ക്. ഇസ്ലാം മതത്തിൽ പുരുഷന് സ്വന്തം ഭാര്യമാരെ അടിക്കാനുള്ള അവകാശത്തെപ്പറ്റിയുള്ള നായിക്കിന്റെ പ്രസംഗവും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ മറ്റുമതങ്ങളിൽ പെട്ടവർക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നായിരുന്നു നായിക്കിന്റെ അഭിപ്രായം. ഇങ്ങനെ ഒരർത്ഥത്തിൽ, വളരെ കടുത്ത നിലപാടുകൾ വച്ചുപുലർത്തിയിരുന്ന ഒരു മത പ്രചാരകനായിരുന്നു സാക്കിർ നായിക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP