Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൗ ജിഹാദ് മുസ്ലിം വിരുദ്ധ നീക്കമായി പ്രചരിപ്പിക്കരുത്; ഇത് മതപരമായ പ്രശ്നമല്ല, സമൂഹത്തെ ബാധിക്കുന്ന വിഷയം; ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്തുന്നതും ശരിയല്ല; ക്രമസമാധാനപ്രശ്നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്; ലൗ ജിഹാദ് ആരോപണം വിവാദമായപ്പോൾ വിശദീകരണക്കുറിപ്പുമായി സീറോ മലബാർ സഭ

ലൗ ജിഹാദ് മുസ്ലിം വിരുദ്ധ നീക്കമായി പ്രചരിപ്പിക്കരുത്; ഇത് മതപരമായ പ്രശ്നമല്ല, സമൂഹത്തെ ബാധിക്കുന്ന വിഷയം; ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്തുന്നതും ശരിയല്ല; ക്രമസമാധാനപ്രശ്നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്; ലൗ ജിഹാദ് ആരോപണം വിവാദമായപ്പോൾ വിശദീകരണക്കുറിപ്പുമായി സീറോ മലബാർ സഭ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സിനഡിൽ ലവ്് ജിഹാദ് ആരോപണം ഉന്നയിച്ചു രംഗത്തുവന്നതോടെ ഇതിനെതിരെ കടുത്ത എതിർപ്പാണ് സഭയിൽ നിന്നും ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഇടലേഖനം നായിക്കാൻ പല പള്ളികളും കൂട്ടാക്കിയതുമില്ല. ഇതോടെ വിവാദമായ ഈ വിഷയത്തിൽ വിശദീകരണനവുമായി സീറോ മലബാർ സഭ രംഗതതെത്തി. വിഷയങ്ങളിൽ സിനഡിന്റെ നിലപാട് വിവാദമായതിന് പിന്നാലെയാണ് സഭ വിശദീകരണക്കുറിപ്പിറക്കിയത്. നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചർച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.


സഭ മുസ്ലിം സമുദായത്തിന് എതിരല്ല. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിന് പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് നിയമത്തക്കുറിച്ചുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരണമെന്നും സഭ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റേത് ക്രൈസ്തവ വിരുദ്ധ നിലപാടാണെന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സഭയുടെ നിലപാടുകൾ വ്യക്തമാക്കിയ സിനഡ് സർക്കുലറിനെ 'ലൗ ജിഹാദ് സർക്കുലർ' എന്ന് വിശേഷിപ്പിക്കാൻ ചിലർ കാണിക്കുന്ന താൽപര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിലയിരുത്തുന്നതായി കുറിപ്പിൽ പറയുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമം, ലൗ ജിഹാദ് വിഷയങ്ങളിൽ സീറോ മലബാർ സഭയിലെ തർക്കങ്ങൾ ശക്തിപ്പെട്ടതോടെ വിഷയം ചർച്ച ചെയ്യാൻ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സഭക്ക് കൃത്യമായ നിലപാടില്ല. ആശയക്കുഴപ്പവും ആശങ്കയും നിലനിൽക്കുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു. പൗരത്വ പ്രശ്‌നത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഫാദർ ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി. സഭാ സിനഡ് പൗരത്വ പ്രശ്‌നത്തെ അവഗണിച്ചു. ഭരണഘടനയെ നശിപ്പിക്കുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടേണ്ടിയിരുന്നു. പ്രശ്‌നമല്ലാത്ത ലൗ ജിഹാദ് ആണ് സഭ ഉയർത്തി കൊണ്ടു വരുന്നതെന്നും ഫാ. ജോസ് ചൂണ്ടിക്കാട്ടി.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് മെത്രാൻ സിനഡ് ആണ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയത്. ഇതേതുടർന്ന് സഭയുടെ മുഖപത്രമായ സത്യദീപത്തിൽ മെത്രാൻ സിനഡിനെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മത രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കരുതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക മതത്തിലേക്ക് മാത്രമല്ല ക്രിസ്ത്യൻ മതത്തിലേക്കും ഹിന്ദു, മുസ് ലിം വിഭാഗങ്ങളിൽ നിന്ന് പെൺകുട്ടികൾ എത്തിയിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന സിനഡിന്റെ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഒരു വിഭാഗം വൈദികർ, ഇതു സംബന്ധിച്ച ഇടയലേഖനം നിരവധി പള്ളികളിൽ വായിക്കാൻ തയാറായതുമില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP