Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

23 സർക്കാർ പോളിടെക്‌നിക് കോളേജുകളിൽ 151 പുതിയ തസ്തികകൾ; എംജി, കോഴിക്കോട് കണ്ണൂർ സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ കിഫ്ബിയിൽ നിന്ന് 433 കോടി അനുവദിച്ചെന്നും മന്ത്രി കെ.ടി.ജലീൽ

23 സർക്കാർ പോളിടെക്‌നിക് കോളേജുകളിൽ 151 പുതിയ തസ്തികകൾ; എംജി, കോഴിക്കോട് കണ്ണൂർ സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ കിഫ്ബിയിൽ നിന്ന് 433 കോടി അനുവദിച്ചെന്നും മന്ത്രി കെ.ടി.ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; സംസ്ഥാനത്തെ 23 സർക്കാർ പോളിടെക്നിക് കോളേജുകളിൽ 151 പുതിയ തസ്തികകൾ അനുവദിച്ച് മന്ത്രിസഭാ തീരുമാനമായി. ഒരു വകുപ്പ് തലവൻ, 83 ലക്ചറർ, 67 കരാർ ജീവനക്കാർ എന്നിങ്ങനെയാണ് തസ്തിക അനുവദിച്ചത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഹൈടെക് ആക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.

മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 432.72 കോടി രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ മേഖലയാക്കുന്നതിനുള്ള സർവകലാശാലകളുടെ ശ്രമങ്ങൾക്ക് ദൃഢമായ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP