Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈകളിൽ തേച്ച് ഒന്ന് മണത്തു; പിന്നെ സാനിറ്റൈസർ കീശയിലാക്കി മുങ്ങി; പോകുന്നതിന് മുമ്പ് കൗണ്ടറിനുള്ളിൽ ഒരു തുപ്പും; ഹാന്റ് സാനിറ്റൈസർ മോഷ്ടിക്കപ്പെട്ട എടിഎം താത്കാലികമായി പൂട്ടി; നടപടി മോഷ്ടാവ് എടിഎമ്മിനകത്ത് തുപ്പിയതിനെ തുടർന്ന്; മോഷ്ടാവിന് ശേഷം കൗണ്ടറിൽ കയറിയവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകി അധികൃതർ

കൈകളിൽ തേച്ച് ഒന്ന് മണത്തു; പിന്നെ സാനിറ്റൈസർ കീശയിലാക്കി മുങ്ങി; പോകുന്നതിന് മുമ്പ് കൗണ്ടറിനുള്ളിൽ ഒരു തുപ്പും; ഹാന്റ് സാനിറ്റൈസർ മോഷ്ടിക്കപ്പെട്ട എടിഎം താത്കാലികമായി പൂട്ടി; നടപടി മോഷ്ടാവ് എടിഎമ്മിനകത്ത് തുപ്പിയതിനെ തുടർന്ന്; മോഷ്ടാവിന് ശേഷം കൗണ്ടറിൽ കയറിയവരെ കണ്ടെത്തി മുന്നറിയിപ്പ് നൽകി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം; സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വളരെയേറെ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ആയിരുന്നു എടിഎമ്മിൽ നിന്നും ഹാന്റ് സാനിറ്റൈസർ മോഷ്ടിക്കുന്നയാളിന്റേത്. സാനിറ്റൈസർ മോഷ്ടിക്കുകയും മോഷ്ടാവ് എടിഎമ്മിനകത്തെ വേയ്സ്റ്റ് ബിന്നിൽ തുപ്പുകയും ചെയ്തിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ എടിഎം ഇന്ന് അധികൃതരെത്തി താത്കാലികമായി അടച്ചുപൂട്ടി. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പിറത്തുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം ആണ് ശുചീകരണം നടത്തി താത്കാലികമായി പൂട്ടിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതർ, പൊലീസ്, ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായെത്തെയാണ് എടിഎമ്മിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതായുള്ള നോട്ടീസ് പതിച്ചത്. പൂട്ടുന്നതിന് മുന്നോടിയായി ഏടിഎം ശുചീകരിച്ചു. അങ്ങാടിപ്പുറം ബസ്റ്റോപ്പിനോട് ചേർന്ന് നിരവധി ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന എടിഎം കൗണ്ടറായിരുന്നു ഇത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് എടിഎമ്മിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുന്നതായുള്ള നോട്ടീസ് പതിച്ചത്.

അതേ സമയം സമയം മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നാണ റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഇയാളെ നിരീക്ഷണത്തിൽ നിർത്തി വൈറസ് ബാധയിലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇനി എടിഎം പ്രവർത്തനം പുനരാരംഭിക്കൂ എന്ന് ആരോഗ്യവകുപ്പും പൊലീസും ബാങ്ക് അധികൃതരും അറിയിച്ചു. ഇയാൾ മറ്റേതെങ്കിലും എടിഎമ്മിൽ കയറിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രദേശത്തെ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാൾ കയറിയതിന് ശേഷം എടിഎമ്മിൽ കയറിയവരെയും കണ്ടെത്തി മുന്നറിയിപ്പ് നൽകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP