Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിന്റെ ലോബോ വാതിൽ അടയ്ക്കുന്നതിനിടെ 20 അടി താഴ്‌ച്ചയിലേക്ക് വീണ് എയർ ഹോസ്റ്റസിന് ഗുരുതര പരുക്ക്; 53കാരിയുടെ നട്ടെല്ലും വാരിയെല്ലുകളും രണ്ട് ഉപ്പൂറ്റിയും സാരമായി തകർന്നു; അപകടത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനം പുറപ്പെട്ടത് ഒന്നര മണിക്കൂർ വൈകി

വിമാനത്തിന്റെ ലോബോ വാതിൽ അടയ്ക്കുന്നതിനിടെ 20 അടി താഴ്‌ച്ചയിലേക്ക് വീണ് എയർ ഹോസ്റ്റസിന് ഗുരുതര പരുക്ക്; 53കാരിയുടെ നട്ടെല്ലും വാരിയെല്ലുകളും രണ്ട് ഉപ്പൂറ്റിയും സാരമായി തകർന്നു; അപകടത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനം പുറപ്പെട്ടത് ഒന്നര മണിക്കൂർ വൈകി

മറുനാടൻ ഡെസ്‌ക്‌

മുംബൈ : വിമാനത്തിൽ നിന്നും വീണ് എയർ ഹോസ്റ്റസിന് ഗുരുതര പരുക്ക്. എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിയായ ഹർഷ(53)യാണ് വിമാനത്തിൽ നിന്നും 20 അടിയോളം താഴ്‌ച്ചയിലേക്ക് വീണത്. മുംബൈയിൽ നിന്നും ഡൽഹിക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ വച്ച് തിങ്കളാഴ്‌ച്ച രാവിലെ ആറു മണിക്കായിരുന്നു അപകടം. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം ഹർഷ ലോബോ വാതിൽ അടയ്ക്കുകയായിരുന്നു. ഇതിനിടെ വിമാനത്തിന്റെ വാതിലിനും ആളുകൾക്ക് കയറാൻ വച്ച ഗോവണിക്കും ഇടയിലുണ്ടായിരുന്ന വിടവിനും ഇടയിലൂടെയാണ് ഇവർ താഴേയ്ക്കണ് വീണത്.

വിമാനത്തിലേക്ക് ഗോവണി ഘടിപ്പിച്ചതിലെ പിഴവാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ഒരു നിരയിൽ പത്തു സീറ്റുകൾ വരെയുള്ള വലിയ വിമാനമായ ബോയിങ് 777 ൽ പുറകുവശത്തെ പ്രവേശന കവാടത്തിലാണ് അപകടം. വലതുകാൽ കാൽ ഒടിഞ്ഞ ഹർഷയുടെ രണ്ട് ഉപ്പൂറ്റികളും തകർന്നു. നട്ടെല്ലിന്റെ താഴ്ഭാഗത്തും വാരിയെല്ലിലും പൊട്ടലും കഴുത്തിന് സാരമായ പരുക്കുമുണ്ട്. അപകടത്തെത്തുടർന്ന് ഒന്നര മണിക്കൂർ വൈകിയാണു വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.

അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച ചുറ്റുമതിലിലിടിച്ച വിമാനം സാധാരണ ടേക് ഓഫ് പോയിന്റ് പിന്നിട്ട ശേഷമാണു ഉയർന്നു പൊങ്ങിയതെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ചുറ്റുമതിലിൽ ഇടിച്ച് അടിഭാഗത്തിനു സാരമായ കേടുപാടുണ്ടായെങ്കിലും വിമാനം നാലു മണിക്കൂർ പിന്നെയും പറന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP