Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളജിൽ പഠിക്കുമ്പോൾ പ്രേമം നടിച്ച് സ്വർണവും പണവും തട്ടി; പൈസ തിരിച്ചു ചോദിച്ചപ്പോൾ ഫേസ്‌ബുക്കിൽ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്തു; പണയത്തിലായിരുന്ന സ്വർണം തിരിച്ചെടുക്കാനാവാതെ നഷ്ടപ്പെട്ടു; കുറച്ച് വർഷങ്ങൾക്കു ശേഷം ഇപ്പോൾ മുന്നിൽ ബൈക്ക് നിർത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് പറയുന്നു; ഡിവൈഎഫ്‌ഐ നേതാവ് സഹീദ് റൂമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കോളജിൽ പഠിക്കുമ്പോൾ പ്രേമം നടിച്ച് സ്വർണവും പണവും തട്ടി; പൈസ തിരിച്ചു ചോദിച്ചപ്പോൾ ഫേസ്‌ബുക്കിൽ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്തു; പണയത്തിലായിരുന്ന സ്വർണം തിരിച്ചെടുക്കാനാവാതെ നഷ്ടപ്പെട്ടു; കുറച്ച് വർഷങ്ങൾക്കു ശേഷം ഇപ്പോൾ മുന്നിൽ ബൈക്ക് നിർത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് പറയുന്നു; ഡിവൈഎഫ്‌ഐ നേതാവ് സഹീദ് റൂമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രണയം നടിച്ച് ഡിവൈഎഫ്ഐ നേതാവ് സ്വർണവും പണവും തട്ടിയെന്നും തിരിച്ചു ചോദിക്കുമ്പോൾ നൽകുന്നില്ലെന്നും ആരോപിച്ച് യുവത രംഗത്ത്. സിപിഎം വേദികളിലെ സ്ഥിര സാന്നിധ്യവും പ്രാസംഗികനും എഴുത്തുകാരനുമായ സഹീദ് റൂമിക്കെതിരെയാണ് അരുണിമ ജയലക്ഷ്മി എന്ന യുവതി ഫേസ്‌ബുക്കിലൂടെ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഫാറൂഖ് കോളജിൽ പഠിക്കുന്ന കാലത്ത് പ്രണയം നടിച്ച് അടുക്കുകയും കെയ്യിലുള്ള സ്വർണം പണയം വെപ്പിച്ച് വരെ പണം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് പണം തിരിച്ചുനൽകാതെ പറ്റിക്കുകയും ചെയ്തു. ഒപ്പം മറ്റൊരാളെ കല്യാണം കഴിക്കുകയും സാമൂഹ്യമാധ്യമങ്ങളിലടക്കം തന്നെ ബ്ലോക്ക് ചെയ്യുകയുമുണ്ടായെന്നും യുവതി പറഞ്ഞു. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വർഷങ്ങൾക്കു ശേഷം തന്റെ മുന്നിൽ ബൈക്ക് നിർത്തി ഒരു ഉളുപ്പമില്ലാതെ ഹായ് എന്ന് പറയാൻ അവൻ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പോൾ ഈ പോസ്റ്റിട്ടതിന്റെ കാരണമെന്നും അരുണിമ പറയുന്നു. വളർന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാൽ അത് നാടിന് അത്ര നല്ലതാകില്ലെന്നും യുവതി ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.

അരുണിമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച് ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോൾ സഹീദ് റൂമി എന്ന പേരിൽ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡി വൈ എഫ് ഐ ക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത് ..

ഫാറൂഖ് കോളേജിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാൾ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാൾ ഝാർഖണ്ഡിലെ ട്രൈബൽ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചെലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാൻ എന്റെ ഗോൾഡ് വീട്ടുകാർ അറിയാതെ പണയം വച്ചാണ് അന്ന് പൈസ കൊടുത്തത് .. ഇതുകൂടാതെ പലപ്പോഴായി എന്നോട് ഇയാൾ പൈസ വാങ്ങിയിട്ടുണ്ടായിരുന്നു..

അയാൾ തിരിച്ചു വന്നപ്പോൾ ഞാൻ ഗോൾഡ് തിരിച്ചെടുക്കാനായി പൈസ ചോദിച്ചെങ്കിലും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു . കുത്തബ്ദ്ധീൻ അൻസാരിയെ കുറിച്ച് പുസ്തകം എഴുതി അത് വിറ്റുപോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ പൈസ തരാമോ എന്ന് വീണ്ടും ചോദിച്ചു .. പക്ഷെ തന്നില്ല.. ഞാൻ വളരെ ബുദ്ധിമുട്ടിയാണ് പണയം വെച്ചതിന്റെ പലിശ അടച്ചുകൊണ്ടിരുന്നത്. ആ സമയത്തും പ്രണയ നാടകത്തിനു കുറവൊന്നും അയാൾ വരുത്തിയിരുന്നില്ല..

വളരെ വൈകാതെ അയാൾ എന്റെ കൂടെ നിൽക്കാൻ ഇടയില്ലെന്നും ഒക്കെയും നാട്യങ്ങളാണെന്നും എനിക്ക് തിരിച്ചറിവ് വന്നപ്പോൾ ഞാൻ അയാളുമായി വഴക്കിട്ടു .. ഇതെന്തൊരു ശല്യമാണെന്നാണ് അയാൾ അന്നവസാനം ഫോണിൽ പറഞ്ഞത്.. ഒരിക്കൽ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നിട്ട് പ്രേമമാണെന്നും പറഞ്ഞു വന്നിട്ട് ഇങ്ങനൊരു പെരുമാറ്റമാണ് അവനിൽ നിന്നും ഉണ്ടായത്.

പണയത്തിലായിരുന്ന സ്വർണം തിരിച്ചെടുക്കാനാവാതെ നഷ്ട്ടപ്പെട്ടു. ആ വർഷം തന്നെ അയാൾ വിവാഹിതനായി.. ഞാൻ വീണ്ടും പൈസ തിരിച്ചു ചോദിച്ചു.. അയാൾ എന്നെ ഫേസ്‌ബുക്കിൽ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്തു.. അവസാനം ഭാര്യയെ കോണ്ടാക്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കുറച്ചു പൈസ അക്കൗണ്ടിൽ ഇട്ടുതന്നു.. ബാക്കി ഇനിയും കിട്ടാനുണ്ട്..

ഇതിനൊക്കെ പുറമെ എന്നെയും അവനെയും ചേർത്ത് അവൻ തന്നെ അവന്റെ പല ആൺ സുഹൃത്തുക്കളോടും വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്നു ഞാൻ പലപ്പോഴായി അറിഞ്ഞു. അവൻ എന്നെപ്പറ്റി പറഞ്ഞ കഥകൾ കേട്ടിട്ട് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പി എച് ഡി ചെയ്യുന്ന അവന്റെ ഒരു ഫ്രണ്ട് എനിക്ക് ഫേസ്‌ബുക്കിൽ മെസ്സേജ് അയച്ച് മോശം രീതിയിൽ അപ്പ്രോച്ച് ചെയ്തു.ഇപ്പോൾ എനിക്ക് ജോലിയുണ്ട്. കോഴിക്കോട് ഒരു ആർട്ട് ഷോപ്പും ഉണ്ട് പഴയ അവസ്ഥയല്ലെന്നു പ്രത്യേകം പറയട്ടെ. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വർഷങ്ങൾക്കു ശേഷം എന്റെ മുന്നിൽ ബൈക്ക് നിറുത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് എന്ന് പറയാൻ അവൻ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പൊൾ ഈ പോസ്റ്റിട്ടതിന്റെ കാരണം. വളർന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാൽ അത് നാടിന് അത്ര നല്ലതാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP