Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്ത് സർക്കാറിന്റെ 3000 കോടിയുടെ പട്ടേൽ പ്രതിമയ്ക്ക് പിന്നാലെ കർണാടക സർക്കാറും പ്രതിമ നിർമ്മാണത്തിലേക്ക്; അമ്മ കാവേരി പ്രതിമ നിർമ്മിക്കുന്നത് 1200 കോടി രൂപ മുടക്കി

ഗുജറാത്ത് സർക്കാറിന്റെ 3000 കോടിയുടെ പട്ടേൽ പ്രതിമയ്ക്ക് പിന്നാലെ കർണാടക സർക്കാറും പ്രതിമ നിർമ്മാണത്തിലേക്ക്; അമ്മ കാവേരി പ്രതിമ നിർമ്മിക്കുന്നത് 1200 കോടി രൂപ മുടക്കി

ബംഗളുരു: ഗുജറാത്തിൽ 3000 കോടി രൂപ മുടക്കി സർദാർ പട്ടേലിന്റെ യൂണിറ്റി പ്രതിമ നിർമ്മിച്ചതിന് പിന്നാലെ കർണാടക സർക്കാറും പ്രതിമ നിർമ്മാണത്തിലേക്ക്. അമ്മ കാവേരി പ്രതിമ നിർമ്മിക്കാനാണ് കർണാടക സർക്കാർ പദ്ധതിയിടുന്നത്. മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ റിസർവോയറിൽ പ്രതിമ നിർമ്മിക്കാനാണ് ആലോചന. പ്രതിമയ്ക്ക് പുറമെ റിസർവോയറിനോട് ചേർന്ന് ഒരു മ്യൂസിയവും 360 അടി ഉയരത്തിൽ രണ്ട് ഗ്ലാസ് ടവറുകളും നിർമ്മിക്കാൻ സർക്കാർ ആലോചനയുണ്ട്.

ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ബാൻഡ് സ്റ്റാൻഡും ഇൻഡോർ സ്റ്റേഡിയവും ചരിത്രസ്മാരകങ്ങളുടെ പ്രതിരൂപങ്ങളും നിർമ്മിക്കും. 1200 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാറും ടൂറിസം മന്ത്രി മഹേഷും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തീരുമാനമായത്.

റിസർവോയറിന് സമീപം കൃത്രിമ തടാകം സൃഷ്ടിച്ച് ആയിരിക്കും പ്രതിമയും മ്യൂസിയവും സ്ഥാപിക്കുന്നത്. മ്യൂസിയം കോംപ്ലക്സിന് മുകളിൽ രണ്ട് ഗ്ലാസ് ടവറുകൾക്കിടയിലായിരിക്കും പ്രതിമയുടെ സ്ഥാനം. സർക്കാർ ഭൂമിയിലാണ് പദ്ധതി തുടങ്ങുന്നത്. അതേസമയം പദ്ധതിക്കായി പണം മുടക്കാൻ സ്വകാര്യ മേഖലയിൽ നിന്ന് നിക്ഷേപകരെ കണ്ടെത്താനാണ് നീ്ക്കം. ഇക്കാര്യം ഡി.കെ ശിവകുമാർ തന്നെയാണ് വ്യക്തമാക്കിയത്. പദ്ധതി പ്രദേശം ടൂറിസം മേഖലയായി വളർത്തിയെടുക്കുകയാണ് ഉദ്ദേശമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP