Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് സൈനികന്റെ വിവാഹത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയത് ആഡംബരപൂർവം; മഞ്ഞുവീഴ്‌ച്ച മൂലം ഗതാഗതം താറുമാറയതോടെ കുടുങ്ങിയത് കശ്മീരിൽ; മുടങ്ങിയ വിവാഹം സുനിൽകുമാർ എത്തിയശേഷം നടത്തുമെന്ന് സഹോദരൻ

മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് സൈനികന്റെ വിവാഹത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയത് ആഡംബരപൂർവം; മഞ്ഞുവീഴ്‌ച്ച മൂലം ഗതാഗതം താറുമാറയതോടെ കുടുങ്ങിയത് കശ്മീരിൽ; മുടങ്ങിയ വിവാഹം സുനിൽകുമാർ എത്തിയശേഷം നടത്തുമെന്ന് സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീരിൽ മഞ്ഞുവീഴ്‌ച്ച കനത്തതോടെ സൈനികന്റെ വിവാഹം മുടങ്ങി. ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിലെ ഖെയ്‌ര് സ്വദേശിയായ സുനിൽകുമാറാണ് കശ്മീരിൽ കുടുങ്ങിയതിനാൽ നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം കഴിക്കാൻ കഴിയാതെ വന്നത്. സൈനികനായ സുനിൽകുമാർ കശ്മീരിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 16നായിരുന്നു സുനിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനായി നേരത്തേ തന്നെ സുനിൽകുമാർ ലീവിന് അപേക്ഷിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, മഞ്ഞുവീഴ്‌ച്ച കനത്തതോടെ കശ്മീരിലെ ഗതാഗത സംവിധാനങ്ങൾ താറുമാറാകുകയായിരുന്നു. ഗതാഗത സംവിധാനം തകരാറിലായതോടെ സുനിൽ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലേക്കെത്താൻ സാധിച്ചില്ല. ഇതോടെ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപ് ചടങ്ങുകൾ ആരംഭിച്ചിരുന്നെങ്കിലും സുനിൽ കുമാറിന് എത്താൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങുകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് സുനിൽകുമാറിന്റെ സഹോദരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് എന്റെ സഹോദരന് വിവാഹദിവസം വീട്ടിലെത്താൻ കഴിഞ്ഞില്ല. സുനിൽ കുമാറിന് എത്താൻ സാധിക്കുന്ന മറ്റൊരു ദിവസം വിവാഹം നടത്തുമെന്നും സഹോദരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP