Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീകളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവാക്കിയ അതുൽ ജിത്ത്

സ്ത്രീകളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവാക്കിയ അതുൽ ജിത്ത്

സ്വന്തം ലേഖകൻ

പേരാമ്പ്ര: നാട്ടുകാരായ സ്ത്രീകളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവുന്തറ പക്കു ബസാർ സ്‌കൂളിന് സമീപം താമസിക്കുന്ന കുന്നത്ത് തച്ചിനാനി അതുൽ ജിത്ത് എന്ന 26 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമീപ വാസിയായ വീട്ടമ്മയ്ക്ക് ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് ഇവർ പൊലീസിന് പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മുൻപും പല സ്ത്രീകളുടെയും ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായി എസ് ഐ പികെ റഹൂഫ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും പൊലീസ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP