Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ച് മോദി ചലഞ്ചിൽ കൊല്ലം അഞ്ചലിൽ സംഘർഷം; എ.ഐ.എസ്.എഫ് പരിപാടി തടയാനെത്തി ബിജെപി പ്രവർത്തകർ; നിരവധി പ്രവർത്തകർക്ക് പരിക്ക്

പഞ്ച് മോദി ചലഞ്ചിൽ കൊല്ലം അഞ്ചലിൽ സംഘർഷം; എ.ഐ.എസ്.എഫ് പരിപാടി തടയാനെത്തി ബിജെപി പ്രവർത്തകർ; നിരവധി പ്രവർത്തകർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചലിൽ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനിടെ സംഘർഷം. ബിജെപി പ്രവർത്തകർ പരിപാടി തടയാനെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് പൊലീസ് ലാത്തിവീശി.

ഇതിനു പിന്നാലെ സിപിഐയും ബിജെപിയും അഞ്ചലിൽ പ്രകടനം നടത്തി. സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ പൊലീസിനുനേരെ കല്ലേറുണ്ടായി. പുനലൂർ സിഐ ബിനു വർഗീസ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിനിടെ പരിക്കേറ്റു. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, സിപിഐ പ്രവർത്തകർക്കും പരിക്കേറ്റു.പുനലൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP