Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സാപ്പ് കൂട്ടായ്മ വഴി പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും സ്ഥിരം കലാപരിപാടി; ഫ്‌ളാറ്റിലെ അന്തേവാസികൾക്ക് സംശയം തോന്നാതിരിക്കാൻ യുവതികളെ എത്തിച്ചത് സീരിയൽ അഭിനേതാക്കൾ എന്ന വ്യാജേനയും; മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് നിരവധിപേരുടെ നഗ്ന ചിത്രങ്ങളും ഓഡിയോ സന്ദേശങ്ങളും; കൊച്ചിയിലെ ഫ്‌ളാറ്റിൽ ഉന്മാദ ലഹരി അരങ്ങേറുന്നത് മണിക്കൂറുകളോളം; മയക്കുമരുന്ന് കേസിന് പുറമെ തിരുവനന്തപുരത്തുകാരി അശ്വതി ബാബുവിന് നേരെ പെൺവാണിഭ കേസും

വാട്‌സാപ്പ് കൂട്ടായ്മ വഴി പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും സ്ഥിരം കലാപരിപാടി; ഫ്‌ളാറ്റിലെ അന്തേവാസികൾക്ക് സംശയം തോന്നാതിരിക്കാൻ യുവതികളെ എത്തിച്ചത് സീരിയൽ അഭിനേതാക്കൾ എന്ന വ്യാജേനയും; മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് നിരവധിപേരുടെ നഗ്ന ചിത്രങ്ങളും ഓഡിയോ സന്ദേശങ്ങളും; കൊച്ചിയിലെ ഫ്‌ളാറ്റിൽ ഉന്മാദ ലഹരി അരങ്ങേറുന്നത് മണിക്കൂറുകളോളം; മയക്കുമരുന്ന് കേസിന് പുറമെ തിരുവനന്തപുരത്തുകാരി അശ്വതി ബാബുവിന് നേരെ പെൺവാണിഭ കേസും

ആർ പീയൂഷ്

കൊച്ചി: നിരോധിത മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ സിനിമാ- സീരിയൽ താരം അശ്വതി ബാബു പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരി. കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാർട്ട്മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ നടിയുടെ ഫോൺ പരിശോദിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്. ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങൾ പരിശോദിച്ചു വരികയാണ്. ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. മയക്കുമരുന്ന് കേസിന് പിന്നാലെ പെൺവാണിഭം നടത്തി എന്ന കേസും ഇതോടെ പൊലീസ് ചുമത്തും. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ൺെവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഫ്ളാറ്റിൽ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊവി ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ സീരിയലിൽ അഭിനയിക്കുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ ഫ്ളാറ്റിലുള്ളവർക്ക് സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണിൽ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവധിപേർ സംഭവത്തിൽ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്.

അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു ദിവസം പോലും ഇവർക്ക് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. അതിനാൽ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരിൽ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവർ ബിനോയ് എബ്രഹാം ബാംഗ്ലൂരിൽ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആർ.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്. ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിൻതുടർന്ന് നടിയുടെ ഫ്ളാറ്റിലെത്തി അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയിൽ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ച് കൂടെ നിന്നത് ബിനോയിയും. കോളേജ് കുട്ടികളടക്കം നിരവിധിപേരെ ഇവർ മയക്കു മരുന്ന് നൽകി വശീകരിക്കുകയും പലർക്കും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പെൺവാണിഭത്തിന്റെ കൂടുതൽ വിരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിനിയായ അശ്വതി മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, സുവർണ്ണ പുരുഷൻ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനായിട്ടാണ് കൊച്ചിയിൽ ഇവർ താമസം ആരംഭിച്ചത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും പെൺവാണിഭത്തിലേക്കും പോകുകയായിരുന്നു. വിധേശത്ത് മയക്കു മരുന്ന കേസിൽ ജയിലിൽ കിടന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിന്റെ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നടിയേയും ഡ്രൈവറേയും തൃക്കാക്കര പൊലീസ് പറവൂർ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കരയിലെ നടിയുടെ ഫ്‌ളാറ്റിൽ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന പൊലീസ് കണ്ടെടുത്തത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരി മരുന്നായ എം.ഡി.എം.എ( മെതലീൻ ഡയോക്‌സി മെത്തഫിറ്റമിൻ)യാണ് പൊലീസ് ഇവിടെനിന്ന് പിടികൂടിയത്. ബാംഗ്ലൂരിൽനിന്നായിരുന്നു നടിയും സംഘവും എം.ഡി.എം.എ കൊച്ചിയിലെത്തിച്ചത്. സംഭവത്തിൽ നടിയുടെ ഡ്രൈവറും സഹായിയുമായ ബിനോയിയെയും പൊലീസ് പിടികൂടി. കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ഡി.ജെ. മയക്കുമരുന്ന് പാർട്ടികൾ പതിവാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കഞ്ചാവിൽ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനൽകുന്ന എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാർട്ടികളിൽ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങൾക്ക് വേദനസംഹാരിയായി നൽകുന്ന ഗുളികളിലൂടെയും യുവാക്കൾ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികൾ ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കുമെന്നതും ഉന്മാദവസ്ഥയിൽ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വർധിക്കാൻ കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP