Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നന്ദിനി ഭിക്ഷ യാചിച്ച് കൂട്ടിവെച്ച 6.61 ലക്ഷം സഹായമാവുന്നത് പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക്; ഏവർക്കും മാതൃകയായി രാജസ്ഥാനിലെ യാചകയുടെ വലിയ മനസ്; രോഗബാധിതയായി മരണത്തിലേക്ക് നീങ്ങും മുൻപ് നന്ദിനി ആവശ്യപ്പെട്ടത് അറിഞ്ഞാൽ കല്ലു പോലുള്ള മനവും ഉരുകും

നന്ദിനി ഭിക്ഷ യാചിച്ച് കൂട്ടിവെച്ച 6.61 ലക്ഷം സഹായമാവുന്നത് പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക്; ഏവർക്കും മാതൃകയായി രാജസ്ഥാനിലെ യാചകയുടെ വലിയ മനസ്; രോഗബാധിതയായി മരണത്തിലേക്ക് നീങ്ങും മുൻപ് നന്ദിനി ആവശ്യപ്പെട്ടത് അറിഞ്ഞാൽ കല്ലു പോലുള്ള മനവും ഉരുകും

മറുനാടൻ ഡെസ്‌ക്‌

അജ്മീർ : പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നമ്മുടെ 40 ജവാന്മാർ കൊല്ലപ്പെട്ടത്  ഏവരുടേയും ഉള്ളിൽ നീറ്റലായി നിൽക്കുകയാണ്. സർക്കാരും സമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സഹായിക്കാൻ മുന്നോട്ട് വരുന്നുവെന്ന വാർത്ത ഇപ്പോൾ പുറത്ത് വരുന്നുണ്ടെങ്കിലും നമ്മുടെ കണ്ണ് നിറയ്ക്കുന്നത് മറ്റൊരു സഹായ ഹസ്തത്തിന്റെ കഥയാണ്. കൊല്ലപ്പെട്ട സൈനികർക്ക് തന്റെ ആകെ സമ്പാദ്യം നൽകിയ നന്ദിനി എന്ന യാചകയുടെ വലിയ മനസ് കണ്ടാൽ ഏവരും നിറ കണ്ണുകളോടെ ആ മനസിനെ വണങ്ങും. എന്നാൽ മറ്റൊന്ന് കൂടി കേൾക്കുമ്പോഴാണ് നാം ശരിക്കും സങ്കടത്തിലാകുക.

സമ്പാദ്യത്തെക്കാൾ രാജ്യത്തെ സ്‌നേഹിച്ച ആ പാവം അമ്മ ഇന്ന് നമ്മോടൊപ്പമില്ല. നന്ദിനി ജീവിത സമ്പാദ്യമായ 6.61 ലക്ഷം രൂപയാണ് വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നൽകിയത്. 2018 ആഗസ്റ്റിൽ രോഗ ബാധിതയായാണ് നന്ദിനി മരണപ്പെട്ടത്. ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. അജ്മീറിലുള്ള ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. തന്റെ നിത്യ ചെലവിനുള്ള തുക എടുത്ത ശേഷം ബാക്കി തുക ബാങ്കിൽ നിക്ഷേപിക്കുന്നതായിരുന്നു ഇവരുടെ രീതി.

അമിതമായി ഒരു കാര്യത്തിനും ചെലവാക്കിയിരുന്നില്ല. ബാങ്കിലുള്ള തുക രാജ്യത്തിനായി ചെലവഴിക്കണമെന്ന ആഗ്രഹമായിരുന്നു നന്ദിനിക്കുണ്ടായിരുന്നത്. ഈ നിക്ഷേപത്തിന്റെ അവകാശികളായി രണ്ട് പേരെയാണ് ഏർപ്പെടുത്തിയിരുന്നത്. പുൽവാമയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട  സൈനികരുടെ കുടുംബത്തെ സഹായിക്കുന്നതാണ് രാജ്യത്തിന് വേണ്ടി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമെന്ന് മനസിലാക്കിയാണ് നന്ദിനിയുടെ നിക്ഷേപം സംഭാവനയായി നൽകാൻ നന്ദിനി നിർദ്ദേശിച്ചിരുന്ന അവകാശികൾ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP