Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂറ്റൻ മനുഷ്യചങ്ങലയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; 18034 കിലോമീറ്റർ ദൂരത്തിൽ കണ്ണികളായത് 5.17 കോടി ആളുകൾ; ബീഹാറിൽ ശക്തിതെളിയിച്ച് ജെഡിയു

കൂറ്റൻ മനുഷ്യചങ്ങലയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; 18034 കിലോമീറ്റർ ദൂരത്തിൽ കണ്ണികളായത് 5.17 കോടി ആളുകൾ; ബീഹാറിൽ ശക്തിതെളിയിച്ച് ജെഡിയു

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: പരിസ്ഥിതി സംരക്ഷണത്തിനായി കൂറ്റൻ മനുഷ്യചങ്ങലയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് 18034 കിലോമീറ്റർ ദൂരത്തിൽ ഏകദേശം 5.17 കോടി ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു. പരിസ്ഥി സംരക്ഷണത്തിനും ദുഷ്ടശക്തികളെ തുടച്ചുനീക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നവരുടെ മനുഷ്യ ചങ്ങലയാണ് ബീഹാർ സർക്കാർ സംഘടിപ്പിച്ചത്.

രാവിലെ 11.30ന് തുടങ്ങിയ മനുഷ്യ ചങ്ങല 12 മണിയോടെ അവസാനിച്ചു. പട്‌നയിലെ ഗാന്ധി മൈതാനിൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മനുഷ്യച്ചങ്ങലക്ക് തുടക്കം കുറിച്ചത്. മാഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിങ്, യുഎൻ പരിസ്ഥിതി വിഭാഗം ഇന്ത്യൻ തലവൻ അതുലൽ ബാഗായി എന്നിവർ ചങ്ങലയിൽ കണ്ണികളായി.

2017ൽ സമ്പൂർണ മദ്യനിരോധനത്തെ പിന്തുണച്ചും 2018ൽ സ്ത്രീധനം, ശൈശ വിവാഹം എന്നിവക്കെതിരെയും ബിഹാർ സർക്കാർ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. 2018ൽ 11000 കിലോമീറ്ററിലാണ് ആളുകളെ അണിനിരത്തിയത്. അന്ന് ബംഗ്ലാദേശിന്റെ റെക്കോർഡാണ് ബിഹാർ തകർത്തതെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാർ പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ ആകാശ ദൃശ്യം പകർത്താൻ ഏഴ് ഹെലികോപ്ടറുകളും നൂറുകണക്കിന് ഡ്രോണുകളെയും സജ്ജമാക്കി.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറ്റൻ മനുഷ്യചങ്ങലയിലൂടെ തന്റെ ജനപിന്തുണ തുറന്നു കാട്ടുകയായിരുന്നു നിതീഷ് കുമാർ. പൗരത്വ ഭേദഗതി നിയമം ബീഹാറിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബീഹാറിൽ നിതീഷ് കുമാർ ശക്തി തെളിയിക്കാൻ രംഗത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP