Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേതാക്കളെ ചെരുപ്പ് മാല അണിയിച്ച് കഴുതപ്പുറത്ത് കയറ്റി പ്രദക്ഷിണം ചെയ്യിച്ചത് പാർട്ടി ഓഫീസിന് ചുറ്റും; ബിഎസ്‌പി നേതാക്കളായ റാം ഗൗതമിനും സിതാറാം സിലക്കും അണികൾ ശിക്ഷ വിധിച്ചത് സീറ്റ് കച്ചവടത്തിന്റെ പേരിൽ

നേതാക്കളെ ചെരുപ്പ് മാല അണിയിച്ച് കഴുതപ്പുറത്ത് കയറ്റി പ്രദക്ഷിണം ചെയ്യിച്ചത് പാർട്ടി ഓഫീസിന് ചുറ്റും; ബിഎസ്‌പി നേതാക്കളായ റാം ഗൗതമിനും സിതാറാം സിലക്കും അണികൾ ശിക്ഷ വിധിച്ചത് സീറ്റ് കച്ചവടത്തിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: സീറ്റ് കച്ചവടം നടത്തിയ നേതാക്കളെ ചെരുപ്പ് മാല അണിയിച്ച് കഴുതപ്പുറത്ത് കയറ്റി പാർട്ടി ഓഫീസിന് ചുറ്റും നടത്തി ബിഎസ്‌പി പ്രവർത്തകർ. രാജസ്ഥാനിലെ ജയ്പൂരിലാണ് നേതാക്കൾക്ക് അണികൾ ശിക്ഷവിധിച്ച് നടപ്പാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു.

പാർട്ടി ദേശീയ കോ ഓർഡിനേറ്റർ റാം ഗൗതം, രാജസ്ഥാന്റെ ചുമതലയുള്ള നേതാവ് സിതാറാം സില എന്നിവരെയാണ് പ്രവർത്തകർ ചെരിപ്പുമാല അണിയിച്ചത്. ഉത്തർപ്രദേശിൽനിന്ന് രാജസ്ഥാനിലെ പാർട്ടിയുടെ സംസ്ഥാന ഓഫീസിൽ എത്തിയതായിരുന്നു ഇവർ. പാർട്ടി പ്രവർത്തകരെ വഞ്ചിച്ച് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പാർട്ടിയെ ദുർബലപ്പെടുത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു.

അതിനിടെ സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണവുമായി ബി.എസ്‌പി അധ്യക്ഷ മായാവതി രംഗത്തെത്തി. പാർട്ടിയെ പിളർത്താനും മുതിർന്ന നേതാക്കളെ അധിക്ഷേപിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. എന്നാൽ, സംഭവവുമായി കോൺഗ്രസിന് ബന്ധമൊന്നും ഇല്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP