Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള ബാങ്കിന്റെ സിഈഒ ആയി എത്തുന്നത് യൂണിയൻ ബാങ്കിന്റെ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറൽ മാനേജർ പി എസ് രാജൻ; പൊതുമേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള രാജനെ പുതിയ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം

കേരള ബാങ്കിന്റെ സിഈഒ ആയി എത്തുന്നത് യൂണിയൻ ബാങ്കിന്റെ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറൽ മാനേജർ പി എസ് രാജൻ; പൊതുമേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള രാജനെ പുതിയ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള ബാങ്കിന്റെ സിഇഒ ആയി പി.എസ് രാജനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പി എസ് രാജൻ നിലവിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറൽ മാനേജരായി സേവനമനുഷ്ഠിക്കുകയാണ്. പൊതുമേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. കോതമംഗലം സ്വദേശിയായ പി എസ് രാജൻ കേരള കാർഷിക സർവകലാശാല പൂർവ വിദ്യാർത്ഥിയാണ്.

കാർഷിക ബിരുദാനന്തര ബിരുദധാരിയായ പി.എസ് രാജൻ ഗ്രാമവികസന ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുൻഗണനാ വായ്പ, വായ്പാ നയം, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങളിൽ ബാങ്കിന്റെ വിവിധതല ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം യൂണിയൻ ബാങ്കിന്റെ കോട്ടയം, കോഴിക്കോട്, എറണാകുളം റീജിയണൽ മേധാവി ആയും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്കിന്റെ ഗ്രാമീണ സംരംഭക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായും കിറ്റ്കോയിൽ ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര ധനകാര്യ വകുപ്പ് ചെറുകിട ഇടത്തരം വ്യവസായ വായ്പ വിതരണത്തിന് നൽകുന്ന അവാർഡ്, കേരളത്തിൽ കുടുംബശ്രീ വായ്പാ വിതരണത്തിന് സംസ്ഥാന സർക്കാർ പുരസ്‌കാരം എന്നിവ യൂണിയൻ ബാങ്കിന് വേണ്ടി നേടിയിട്ടുണ്ട്. മൊബൈൽ ബാങ്കിങ്, ആധാർ ബ്രിഡ്ജ് എന്നിവയുടെ പ്രാരംഭദശയിൽ എൻപിസിഐയുമായി സഹകരിച്ച് ഡിജിറ്റൽ ബാങ്കിങ് ഉത്പന്ന വികസനരംഗത്തും സംഭാവനകൾ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP