Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിഎസ്എൽവി. മാർക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം; ചന്ദ്രയാൻ-2 സുരക്ഷിതം; വിക്ഷേപണം മാറ്റിവെച്ചത് അതീവ മുൻകരുതൽ എന്ന നിലയിൽ; റോക്കറ്റ് എൻജിനിലെ സമ്മർദമാണ് പ്രധാന സാങ്കേതിക്തടസ്സം എന്ന് പ്രാഥമിക വിലയിരുത്തൽ; വിക്ഷേപണം ഒരുമാസത്തിനുള്ളിൽ വീണ്ടും നടത്തും; പുതിയ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് സൂചന; സാധ്യത ജൂലൈ 22നെന്ന് റിപ്പോർട്ട്

ജിഎസ്എൽവി. മാർക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം; ചന്ദ്രയാൻ-2 സുരക്ഷിതം; വിക്ഷേപണം മാറ്റിവെച്ചത് അതീവ മുൻകരുതൽ എന്ന നിലയിൽ; റോക്കറ്റ് എൻജിനിലെ സമ്മർദമാണ് പ്രധാന സാങ്കേതിക്തടസ്സം എന്ന് പ്രാഥമിക വിലയിരുത്തൽ; വിക്ഷേപണം ഒരുമാസത്തിനുള്ളിൽ വീണ്ടും നടത്തും; പുതിയ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് സൂചന; സാധ്യത ജൂലൈ 22നെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: സാങ്കേതികത്തകരാർമൂലം നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-2ന്റെ വിക്ഷേപണം ഒരുമാസത്തിനുള്ളിൽ വീണ്ടും നടത്തും വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തുവരുന്നതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. നാളെ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാൻ-2ന്റെ വിക്ഷേപണം ജിഎസ്എൽവി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് നീട്ടിവെച്ചത്.

വിക്ഷേപണ വാഹനമായ ജിഎസ്എൽവി. മാർക്ക് മൂന്നിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാനായാൽ ഈ മാസം തന്നെ വിക്ഷേപണം നടത്തും. വിക്ഷേപണത്തിന്റെ സമയം പുതുക്കിനിശ്ചയിക്കുമ്പോൾ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കേയാണ് കൗണ്ട്ഡൗൺ നിർത്തിവെക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.

അതീവ മുൻകരുതൽ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവെക്കാൻ തീരുമാനിച്ചത്. ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ജി എസ് എൽവിയിലൽ നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കിൽ വിക്ഷേപണവാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിൾ അസംബ്‌ളി യൂണിറ്റിലേക്ക് കൊണ്ടുപോകും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ചുരുങ്ങിയത് പത്തുദിവസമെങ്കിലും എടുക്കും. മറ്റു ഘടകങ്ങൾകൂടി വിലയിരുത്തിയതിനു ശേഷം മാത്രമേ പുതുക്കിയ വിക്ഷേപണ തീയതി തീരുമാനിക്കൂ. ജൂലൈ 22നാണ് കൂടുതൽ സാധ്യത.

റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗൺ നിർത്തിവെച്ച് ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്. റോക്കറ്റ് എൻജിനിലെ സമ്മർദമാണ് പ്രധാന സാങ്കേതികതടസ്സം എന്നാണ് പ്രാഥമികവിലയിരുത്തൽ. ചാന്ദ്രദൗത്യം വീക്ഷിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു. വിക്ഷേപണ ദിവസം എന്നായാലും അന്ന് പ്രസിഡന്റ് വീണ്ടുമെത്തുമെന്നാണ് സൂചന.

വിക്ഷേപണ വാഹനമായ ജിഎസ്എൽവി. മാർക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം. ചന്ദ്രയാൻ-2 സുരക്ഷിതമാണ്. ദ്രവഹൈഡ്രജനും ദ്രവഓക്സിജനും റോക്കറ്റിൽനിന്ന് നീക്കം ചെയ്തതിനാൽ റോക്കറ്റും ഉപഗ്രഹവും സുരക്ഷിതാവസ്ഥയിലാണിപ്പോൾ. സാങ്കേതിക തടസ്സത്തിന്റെ പൂർണ വിശദാംശങ്ങൾ റോക്കറ്റ് വിശദമായി പരിശോധിച്ചശേഷം ശാസ്ത്രജ്ഞർ കണ്ടെത്തും. വിക്ഷേപണത്തിനു ശേഷമാണ് സാങ്കേതിക തടസ്സമുണ്ടായിരുന്നതെങ്കിൽ ഇന്ത്യയുടെ അഭിമാനം തകരുന്ന സംഭവമായി മാറുമായിരുന്നു.

ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാൻ-രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവർ, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ-2. കഴിഞ്ഞ മേയിലാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

എന്നാൽ, ഇസ്രയേലിന്റെ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടതോടെ ഇത് വിലയിരുത്തി കൂടുതൽ പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങൾ പഠിച്ചശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപണത്തിന് തയ്യാറെടുത്തത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP