Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് കന്യാസ്ത്രീ മഠങ്ങളിൽ വേലക്കാരികളാക്കി നിർത്താൻ കടത്തി കൊണ്ടു വന്ന പെൺകുട്ടികൾ; ഏജന്റുമാർ പെൺകുട്ടികളെ എത്തിച്ചത് അധാർ കാർഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച്; കുട്ടികളെ സ്വീകരിക്കാൻ കന്യാസ്ത്രീകൾക്കൊപ്പം എത്തിയ പ്രായം കുറഞ്ഞ കുട്ടിയേയും ചൈൽഡ് പ്രവർത്തകർ രക്ഷപ്പെടുത്തി; മനുഷ്യക്കടത്തിന് കൂട്ടു നിന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് കന്യാസ്ത്രീ മഠങ്ങളിൽ വേലക്കാരികളാക്കി നിർത്താൻ കടത്തി കൊണ്ടു വന്ന പെൺകുട്ടികൾ; ഏജന്റുമാർ പെൺകുട്ടികളെ എത്തിച്ചത് അധാർ കാർഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച്; കുട്ടികളെ സ്വീകരിക്കാൻ കന്യാസ്ത്രീകൾക്കൊപ്പം എത്തിയ പ്രായം കുറഞ്ഞ കുട്ടിയേയും ചൈൽഡ് പ്രവർത്തകർ രക്ഷപ്പെടുത്തി; മനുഷ്യക്കടത്തിന് കൂട്ടു നിന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കന്യാസ്ത്രീ മഠങ്ങളിൽ ആധാർ കാർഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്ക്കെത്തിച്ച 11 പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. എന്നാൽ നിയമലംഘനത്തിന് കൂട്ടു നിന്ന കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തുമില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. ഛത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നു തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച 18 പെൺകുട്ടികളിൽ പ്രായപൂർത്തിയാകാത്ത 11 പേരെയാണ് രക്ഷിച്ചത്. കോട്ടയം, തൃശൂർ ജില്ലകളിലെ ചില മഠങ്ങളിൽ ജോലിക്കായാണ് ഇവരെ എത്തിച്ചത്. പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് നിർത്തുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ കുട്ടികളെ കൊണ്ടുവന്ന കന്യാസ്ത്രീകളെ വെറുതെ വിടുകയാണ് പൊലീസ്.

ഇവരെ കൂട്ടിക്കൊണ്ടുപോകാൻ തൃശൂർ സ്റ്റേഷനിൽ മഠം ഭാരവാഹികൾ എത്തിയിരുന്നെങ്കിലും പൊലീസ് മടക്കിയയച്ചു. പെൺകുട്ടികളെ എത്തിച്ച ഏജന്റ് ഒഡീഷ സ്വദേശി നാഗേന്ദ്രനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ബാലവേലയ്ക്കു പ്രേരിപ്പിച്ചതിനു കേസെടുക്കുന്ന കാര്യം പരിഗണനയിലാണ്. എന്നാൽ കന്യാസ്ത്രീകളെ വെറുതെ വിടും. വിശാഖപട്ടണം കൊല്ലം എക്സ്‌പ്രസിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് നാഗേന്ദ്രൻ പെൺകുട്ടികളുമായി തൃശൂരിലിറങ്ങിയത്. 2 ദിവസമായി ഭക്ഷണം കഴിക്കാതെ ക്ഷീണാവസ്ഥയിലുള്ള കുട്ടികളെ കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പൊലീസിൽ അറിയിച്ചു.

സാമൂഹികനീതി വകുപ്പിനു കീഴിലുള്ള റെസ്‌ക്യു ഹോമിലെത്തിച്ച ശേഷം പൊലീസ് ഇവരുടെ ആധാർ രേഖകൾ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകൾ കാണുന്നത്. മനുഷ്യക്കടത്തിന്റെ ഏജന്റുമാരെന്ന് സംശയിക്കുന്ന മൂന്നു പുരുഷന്മാരെയും ഒരു സ്ത്രീയെയും തൃശൂർ റെയിൽവേ പൊലീസിന് കൈമാറി.ആറുപേരെ ട്രെയിനിലും നാലുപേരെ തൃശൂർ റെയിൽവേ പ്ളാറ്റ്ഫോമിലുമാണ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ഇവരിൽ എട്ടുപേരെ പൂത്തോളിലെ സ്നേഹിത കേന്ദ്രത്തിലേക്കും രണ്ടുപേരെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. പെൺകുട്ടികളുടെ തിരിച്ചറിയൽ കാർഡുകൾ വ്യാജമാണ്.

ഇന്നലെ 9 മണിയോടെ തൃശൂരിലെത്തിയ ഹൈദരാബാദ്-കൊല്ലം ട്രെയിനിലാണ് ആറു കുട്ടികളെ സംശയാസ്പദമായി കണ്ടത്. സ്റ്റേഷൻ വിട്ട ട്രെയിനിൽ ചൈൽഡ് ലൈൻ പ്രവർത്തകരും കയറി. ചോദ്യം ചെയ്യലിൽ കോട്ടയത്തെ കോൺവെന്റിൽ ജോലിക്ക് കൊണ്ടുപോവുകയാണെന്ന് കൂടെയുള്ള സ്ത്രീയും രണ്ടു പുരുഷന്മാരും പറഞ്ഞു. തിരിച്ചറിയൽ കാർഡിൽ പ്രായം 18ന് താഴെയാണെന്ന് കണ്ടതോടെ ഇവരെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ആലുവയിൽ ഇറക്കി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതിനു പിന്നാലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം ഒരു കന്യാസ്ത്രീയോടൊപ്പം രണ്ടു പെൺകുട്ടികളെ കണ്ടത്. ഇവരിൽ പ്രായപൂർത്തിയാകാത്ത ഒരാളെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. ഇരിങ്ങാലക്കുട മാപ്രാണം കോൺവെന്റിലെ അടുക്കള ജോലിക്കാരിയാണ് ഈ കുട്ടി. പിന്നാലെ രണ്ടു കന്യാസ്ത്രീകൾക്കൊപ്പം ഒരു പെൺകുട്ടിയെക്കൂടി കണ്ടെത്തി. വൈകിട്ടാണ് മറ്റ് രണ്ടുപേരെ റെയിൽവേ സ്റ്റേഷനിൽ തന്നെ കണ്ടെത്തിയത്. ആലുവയിൽ ഒരു ചേച്ചിയുടെ വീട്ടുജോലിക്ക് പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞത്.

പൊലീസിന് കൈമാറിയവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഭാഷ പ്രശ്നമായതാണ് കാരണം. വിയ്യൂരിലെ ചിൽഡ്രൻസ് ഹോമിലേക്ക് കുട്ടികളെ കൊണ്ടുവന്നതിന് പിറകെ അവരുടെ ഫോണിലേക്ക് കോട്ടയത്തെ കന്യാസ്ത്രീയുടെ വിളിയെത്തി. രണ്ടു മണി വരെ കാത്തു നിന്നു. നിങ്ങൾ എവിടെയാണെന്നായിരുന്നു ചോദ്യം. ഫോൺ എടുത്ത ചൈൽഡ് ലൈൻ പ്രവർത്തകർ കാര്യങ്ങൾ വിശദീകരിച്ചു. കോട്ടയത്തെ രണ്ട് കോൺവെന്റിലേക്കാണ് കുട്ടികളെ കൊണ്ടുവരുന്നതെന്ന് കന്യാസ്ത്രീ പറഞ്ഞു. ആവശ്യപ്പെട്ടാൽ കുട്ടികളെ എത്തിക്കുന്ന ആൾ ഉണ്ടെന്നും അങ്ങനെയാണ് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നതെന്നും അവർ പറഞ്ഞു.

കീപ്പിങ്, എംബ്രോയ്ഡറി വർക്ക് എന്നിവ പഠിപ്പിക്കാനെന്ന പേരിലാണ് കുട്ടികളെ മഠങ്ങളിലേക്ക് കൊണ്ടുവരുന്നത്. അടുക്കളപ്പണിയും മറ്റുമാണ് ജോലി. മാസം ആറായിരം രൂപയാണ് ശമ്പളം. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതുവരെയാണ് ജോലി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP