Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായമുള്ളവർക്കും കുട്ടികൾക്കും ഇനി നേപ്പാൾ-ഭൂട്ടാൻ യാത്ര ആധാർ ഉണ്ടെങ്കിൽ 'വെറും ഈസി'; 15നും 65നും ഇടയിൽ പ്രായമുള്ളവർ പാസ്‌പോർട്ടിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കാണിച്ചാൽ മാത്രം യാത്രയ്ക്ക് അനുമതി; പുത്തൻ അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

പ്രായമുള്ളവർക്കും കുട്ടികൾക്കും ഇനി നേപ്പാൾ-ഭൂട്ടാൻ യാത്ര ആധാർ ഉണ്ടെങ്കിൽ 'വെറും ഈസി'; 15നും 65നും ഇടയിൽ പ്രായമുള്ളവർ പാസ്‌പോർട്ടിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കാണിച്ചാൽ മാത്രം യാത്രയ്ക്ക് അനുമതി; പുത്തൻ അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ആധാർ കാർഡ് ഉണ്ടെങ്കിൽ നേപ്പാൾ-ഭൂട്ടാൻ യാത്ര എന്നത് വെറും ഈസി. എന്നാൽ ഇത് എല്ലാവർക്കും ലഭിക്കുമെന്ന് കരുതണ്ട. പതിനഞ്ച് വയസിന് താഴെയുള്ളവർക്കും അറുപത്തഞ്ച് വയസിന് മുകളിലുള്ളവർക്കും മാത്രമാണ് ആധാർ 'ആധാര'മാക്കിയുള്ള യാത്രാനുമതി ലഭിക്കുന്നത്. ഇന്ത്യക്കാർ നേപ്പാളിലേക്കോ ഭൂട്ടാനിലേക്കോ യാത്ര ചെയ്യുന്നതിന് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ലെന്ന ചട്ടത്തിന് ഇളവ് വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുത്തൻ അറിയിപ്പ്.

എന്നാൽ ഇതിനിടയിൽ പ്രായമുള്ള യാത്രക്കാരുടെ കാര്യത്തിൽ ആധാർ പരിഗണിക്കില്ല. 15നും 65നും ഇടയിൽ പ്രായമുള്ളവർക്കു നേപ്പാളിൽ പോകാൻ, പാസ്‌പോർട്ടിനൊപ്പം തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, കേന്ദ്രസർക്കാർ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയിലൊന്നു കൂടി ഹാജരാക്കേണ്ടി വരുമെന്നു  മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, 65നു മുകളിലുള്ളവരും 15നു താഴെയുള്ളവരും പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര ഹെൽത്ത് സർവീസ് കാർഡ്, റേഷൻ കാർഡ് എന്നിവയിലൊന്നു കാണിക്കണമായിരുന്നു. ആധാർ പരിഗണിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP