Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശിൽ വിദ്യാർത്ഥികൾ മരിച്ചത് സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നു വീണ്; നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ജില്ലാ പഞ്ചായത്ത്; നിർമ്മാണ കാലഘട്ടത്തെ ചൊല്ലി തർക്കിച്ച് വില്ലേജ് ഓഫീസും; കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് എംഎൽഎ

മധ്യപ്രദേശിൽ വിദ്യാർത്ഥികൾ മരിച്ചത് സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നു വീണ്; നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ജില്ലാ പഞ്ചായത്ത്; നിർമ്മാണ കാലഘട്ടത്തെ ചൊല്ലി തർക്കിച്ച് വില്ലേജ് ഓഫീസും; കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ; മധ്യപ്രദേശിൽ രണ്ടു കുട്ടികൾ മരിച്ചത് സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ചശൗചാലയത്തിന്റെഭിത്തി തകർന്നുവീണെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽപ്പെട്ട രാജ(ഏഴ്) പ്രിൻസ്(ആറ്) എന്നിവരാണ് മരിച്ചത്. ശൗചാലയത്തിന്റെനിർമ്മാണത്തിൽ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്.

അതേസമയം വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമത്തിലെശൗചാലയങ്ങളെല്ലാം ഉപയോഗശൂന്യമാണെന്ന് പ്രദേശവാസിയായ കോത്വാർ രാംസിങ് പറഞ്ഞു. ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായതിനാൽ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മല-മൂത്ര വിസർജനം നടക്കുന്നതെന്നും രാംസിങ് കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ശിവപുരിയിൽ രാത്ഗേദ ഗ്രാമത്തിലായിരുന്നു അപകടം.ഇതിനെത്തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സിഇഒ. എച്ച്.പി. വർമ്മ അറിയിച്ചു.അതേസമയം, സംഭവത്തിൽ കഴിഞ്ഞ 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി സർക്കാരാണ് കുറ്റക്കാരെന്ന് കോൺഗ്രസ് എംഎൽഎ പൊഹാരി സുരേഷ് ആരോപിച്ചു.

കഴിഞ്ഞ 15 വർഷം ബിജെപിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചതെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസ് സർക്കാരാണ് ഭരണത്തിലെന്നും അതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും എംഎൽഎ അറിയിച്ചു. അപകടമുണ്ടായശൗചാലയങ്ങൾ തന്റെ കാലയളവിൽ നിർമ്മിച്ചതല്ലെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള വില്ലേജ് അസിസ്റ്റന്റ് സെക്രട്ടറിയുടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP