Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണവും ഏലവും മോഷ്ടിച്ചത് പെട്ടെന്ന് പണക്കാരനായി കാമുകിക്കൊപ്പം ജീവിക്കാൻ; കാമുകി കേസിൽ ഒപ്പം അറസ്റ്റിലായ കപില; തന്നെ സഹായിച്ച കപിലയുടെ ഭർത്താവ് ഇസ്രവേലിനെയും കൊല്ലാൻ പദ്ധതിയിട്ടു; ബോബനെ ഇസ്രവേൽ സഹായിച്ചത് ഭാര്യയുമായുള്ള രഹസ്യബന്ധം അറിയാതെ; ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിയുടെ മൊഴിയോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പണവും ഏലവും മോഷ്ടിച്ചത് പെട്ടെന്ന് പണക്കാരനായി കാമുകിക്കൊപ്പം ജീവിക്കാൻ; കാമുകി കേസിൽ ഒപ്പം അറസ്റ്റിലായ കപില; തന്നെ സഹായിച്ച കപിലയുടെ ഭർത്താവ് ഇസ്രവേലിനെയും കൊല്ലാൻ പദ്ധതിയിട്ടു; ബോബനെ ഇസ്രവേൽ സഹായിച്ചത് ഭാര്യയുമായുള്ള രഹസ്യബന്ധം അറിയാതെ; ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിയുടെ മൊഴിയോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

ചിന്നക്കനാൽ: ചിന്നക്കനാൽ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയുടെ മൊഴി എടുത്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഏലവും പണവും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം എന്ന കാര്യം ഇന്നലെ വ്യക്തമായിരുന്നു. മോഷണവും കൊലപാതകവുമെല്ലാം എന്തിനെന്ന് ചോദിച്ചപ്പോഴാണ് പ്രതി ബോബൻ ലക്ഷ്യം തുറന്നുപറഞ്ഞത്. കാമുകിക്കൊപ്പം ജീവിക്കാനാണ് പണം കവർന്നതും സ്റ്റോറിൽ നിന്ന് ഏലയ്ക്ക് മോഷ്ടിച്ചതും. സ്‌റ്റോർ റൂമിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ വകവരുത്താതെ ഏലവും മോഷ്ടിക്കാൻ കഴിയുമായിരുന്നില്ല. ഇതാണ് മുത്തയ്യയെ കൊല്ലാനുള്ള കാരണം. ബോബന്റെ കാമുകി ഇതേ കേസിൽ ഇയാളെ സംരക്ഷിച്ചതിന് അറസ്റ്റിലായ കപിലയാണ്. കപിലയും ഭർത്താവ ഇസ്രവേലും ചേർന്നാണ് ഇയാൾക്ക് എല്ലാറ്റിനും ഒത്താശ ചെയ്തത്.

ബോബനെ സഹായിച്ച കപിലയുടെ ഭർത്താവ് ഇസ്രവേലിനെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പണം സമ്പാദിച്ച് കപിലയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു ബോബിന്റെ തീരുമാനം. ഈ ബന്ധം അറിയാതെയാണ് ഇസ്രവേൽ ബോബനെ സഹായിച്ചത്. കപിലയെയും കൊണ്ട് വേളാങ്കണിയിൽ പോയി താമസിക്കാനായിരുന്നു ബോബന്റെ പദ്ധതി. എന്നാൽ പൊലീസ് അന്വേഷിക്കുന്നുവെന്ന് വ്യക്തമായതോടെ മധുരയിലേക്ക് മുങ്ങി. മധുരയിൽ വച്ച് കപിലയ്ക്കായി ഇയാൾ സാരി വാങ്ങിയിരുന്നു. ഒപ്പം 16,000 രൂപ മുടക്കി ഒരു മൊബൈലും. ഏലം വിറ്റതിലൂടെ ഒരുലക്ഷത്തി എൺപതിനായിരം രൂപയാണ് കിട്ടിയത്. 25,000 രൂപ കപിലയ്ക്കും, ഇസ്രവേലിനുമായി നൽകി. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 70,000 രൂപയുണ്ടായിരുന്നു. ആദ്യം വകവരുത്തിയത് മുത്തയ്യയെയാണ്. സ്‌റ്റോർ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ ചുറ്റിക കൊണ്ട് മൂന്നുവട്ടം തലയ്ക്കടിക്കുകയായിരുന്നു. റിസോർട്ടുടമ രാജേഷിനെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നു. പുറത്തുപോകാൻ വാഹനത്തിന്റെ താക്കോൽ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം തർക്കിച്ചു. കൊടുക്കാതിരുന്നതോടെ, കത്തി കൊണ്ട് കുത്തുകയായിരുന്നു. നേരത്തെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വാർത്തകൾ വന്നത്. കൊലപാതകകുറ്റം, മോഷണം, അതിക്രമിച്ചുകയറ്റം, തെളിവുനശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുററങ്ങളാണ് ബോബന് മേൽ ചുമത്തിയിരിക്കുന്നത്.

ചിന്നക്കനാൽ ഇരട്ടകൊലപാതകം ഏലക്കയും പണവും മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസ് പിടിലായ രാജകുമാരി സ്വദേശിയായ ബോബൻ ഇന്നലെ സമ്മതിച്ചിരുന്നു. റിസോർട്ടുടമ രാജേഷിനെ കൊലപ്പെടുത്തിയ രീതിയെക്കുറിച്ചും മറ്റും ബോബൻ പൊലീസിൽ പറഞ്ഞതായാണ് അറിയുന്നത്. മധുരയിൽ നിന്നും 16000 രൂപയുടെ സ്മാർട്ട് ഫോൺ ഇയാൾ വാങ്ങിയതയി പൊലീസിന് വിവരം ലഭിച്ചു.ഫോൺ വാങ്ങിയ സ്ഥാപനത്തിൽ ബോബനെ എത്തിച്ച് തെളിവെടുത്തു. .

കൊല നടന്നത് ശനിയാഴ്ച പുലർച്ചെയാണ്. എന്നാൽ കൊലപാതകം വിവരം പുറത്തറിഞ്ഞത് ഞായറാഴ്ചയാണ്. പൊലീസ് എത്തിയെന്ന വിവരം കിട്ടിയപ്പോൾ തമിഴ്‌നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ച ബോബൻ 9 കിലോമീറ്റർ കാട്ടിലൂടെ നടന്നാണ് തമിഴ്‌നാട്ടിലെത്തിയത്.
പിന്നീട് മധുരയിൽ രണ്ട് ദിവസം തങ്ങി. അവിടെ സിനിമ കണ്ടു തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ബോബിൻ പിടിയിലായത്. പ്രതിയുമായി പൊലീസ് സംഘം നടപ്പാറ ഏറ്റേറ്റിൽ തെളിവെടുപ്പ് നടത്തി.

കൊല്ലപ്പെട്ട മുത്തയ്യയുടെ ബന്ധുക്കൾ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ബോബൻ വേറെയും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മക്ക് നേരെ മുളകുപോടി പൊടി എറിഞ്ഞു മാല പൊട്ടിച്ചതിനുൾപ്പടെ എറണാകുളത്തും പാലയിലുമായു 2 കേസുകൾ ബോബിനെതിരെയുണ്ട്. കൊലപാതകത്തിനിടെ പ്രതിക്കേറ്റ പരിക്കും, ബോബനെ സഹായിച്ച ദമ്പതികളുടെ മൊഴിയും പൊലീസിന് പ്രതിയിലേക്കെത്താൻ സഹായകമായി.

156 കിലോ ഏലയ്ക്ക പൂപ്പാറയിലെ സ്ഥാപനത്തിൽ ബോബനും നേരത്തെ ഈ കേസ്സിൽ അറസ്റ്റിലായ ചേരിയാർ സ്വദേശി ഇസ്രവേലും ചേർന്ന് വിൽപ്പന നടത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച പണത്തിൽ 25000 രൂപ ഇസ്രവേലിനും ബന്ധുവിനുമായി ബോബൻ നൽകിയിരുന്നു.ഒരു ദിവസം ഇസ്രവേലിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ബോബൻ തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. ബോബനെ ഒളിപ്പിച്ചതിന്റെയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന്റെയും പേരിൽ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ ഇസ്രവേലും ഭാര്യ കപിലയും റിമാന്റ് ചെയ്യപ്പെട്ടിരുന്നു.

മൃതദേഹം കണ്ടെത്തിയ ദിവസം വൈകിട്ടോടെ ചേരിയാർ പ്രദേശത്ത് ബോബൻ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റെ കാറിലാണ് ഏലക്ക പൂപ്പാറയിൽ എത്തിച്ചത്. ഈ സമയം ഇസ്രവേലും ഇയാൾക്കൊപ്പമുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകങ്ങളിൽ ഇയാൾ നേരിട്ടപെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

രാജകുമാരി സ്വദേശിയായ ബേസിലാണ് ബോബനെ രാജേഷിന് പരിചയപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബേസ്സിലിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. താനും രാജേഷും പരിചയക്കാരായിരുന്നെന്നും നേരത്തെ ജോലിയിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് ജോലിക്കെത്തുന്നില്ലെന്നും അത്യവശ്യമായി ഒരാളെ എത്തിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെയടുത്ത് ജോലിക്കെത്തിയിരുന്ന ബോബനെ താൻ രാജേഷിന് പരിചയപ്പെടുത്തിയതെന്നുമാണ് ബേസ്സിൽ പൊലീസിൽ മൊഴി നൽകിയത്.

ബോബൻ നേരത്തെ കൊച്ചിയിൽ പിടിച്ചുപറിക്കേസ്സിൽ പ്രതിയായിട്ടുണ്ടെന്നും ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബോബൻ ചതുരംഗപ്പാറ വഴി തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു. ഇതിനാൽ തമിഴ്‌നാട് കേന്ദ്രീകരിച്ചായിരുന്നു ശക്തമായ അന്വേഷണം നടന്നത്. ഇതാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിട്ടുള്ളത്.

രാജേഷിനെ കൊലപ്പെടുത്താൻ നീളമേറിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതായി കോട്ടയം മെഡി്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പുറത്ത് കാണപ്പെട്ട മുറിവ് നെഞ്ചിലും പുറത്തും കാണപ്പെട്ട വെടിയുണ്ട തുളച്ചുകയറിയതുപോലുള്ള പാട് സാമാന്യം വലിപ്പമുള്ള കമ്പി കൊണ്ട് കുത്തിയത് മൂലമുണ്ടായ മുറിവാണെന്നാണ് പോസ്റ്റ്ുമോർട്ടം ചെയ്ത പൊലീസ് സർജ്ജൻ വ്യക്തമാക്കിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

മുത്തയ്യയുടെ മരണം തല തകർന്നിട്ടാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട് .ഇയാളെ ആക്രമിക്കാനുപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.ബോബൻ ഏലത്തോട്ടത്തിൽ ഏവിടെയെങ്കിലും ആയുധം വലിച്ചെറിഞ്ഞിട്ടുണ്ടാവുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും (രാജേഷ് -40)യെയും ജീവനക്കാരൻ പെരിയകനാൽ ടോപ്‌ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മുത്തയ്യ( 60 )യുമാണ് കൊല്ലപ്പെട്ടത്.രാജകുമാരി കുളപ്പാറച്ചാൽ സ്വദേശിയാണ് ബോബൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP