Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഫേൽ ഇടപാട് : കേന്ദ്ര വിജിലൻസ് കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസ് ; 'ഇടപാടിൽ 1,30,000 കോടിയുടെ നഷ്ടം'; റാഫേലിനെക്കുറിച്ച് പറയുമ്പോൾ മോദി പാക്കിസ്ഥാനെ കുറിച്ച് പറയുന്നുവെന്നും വ്യക്തമാക്കി കോൺഗ്രസിന്റെ നിവേദനം

റാഫേൽ ഇടപാട് : കേന്ദ്ര വിജിലൻസ് കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസ് ; 'ഇടപാടിൽ 1,30,000 കോടിയുടെ നഷ്ടം'; റാഫേലിനെക്കുറിച്ച് പറയുമ്പോൾ മോദി പാക്കിസ്ഥാനെ കുറിച്ച് പറയുന്നുവെന്നും വ്യക്തമാക്കി കോൺഗ്രസിന്റെ നിവേദനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാട് ഉയർത്തിക്കാട്ടി നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള തുറന്ന പോരാട്ടത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസ് അഭ്യർത്ഥിച്ചു. മാത്രല്ല റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്നും ക്രമക്കേടുകളിൽ പ്രധാനമന്ത്രിയുടെ പങ്ക് എത്രയെന്ന് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇക്കാര്യം വ്യക്തമാക്കാനായി കോൺഗ്രസ് നേതാക്കൾ കേന്ദ്ര വിജിലൻസ് കമ്മീഷണറുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇടപാടിൽ 1,30,000 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് കോൺഗ്രസ് നൽകിയ നിവേദനത്തിൽ പറയുന്നു.റാഫേലിനെ കുറിച്ച് പറയുമ്പോൾ മോദി പാക്കിസ്ഥാനെ കുറിച്ച് പറയുന്നുവെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

അംബാനിയുടെ കമ്പനിയെ തെരെഞ്ഞെടുത്തതിൽ പങ്കില്ലെന്ന് ഫ്രാൻസ് പറഞ്ഞിരുന്നുവെന്നും ഫ്രാൻസോ ഒലാദെയുടെ വെളിപ്പെടുത്തൽ സത്യമാണോ നുണയാണോ എന്ന് വ്യക്തമാക്കണമെന്നും രാഹുൽ പറഞ്ഞിരുന്നു. മോദി കള്ളം പറയുന്നു എന്നാണ് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്നും രാഹുൽ പറഞ്ഞിരുന്നു.ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

30,000 കോടിയുടെ പരാതോഷികം മോദി അനിൽ അംബാനിക്ക് നൽകി. അംബാനിയെ രക്ഷിക്കാൻ എല്ലാവരും കള്ളം പറയുകയാണ്. കരാറിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രമാണ് അംബാനി കമ്പനി ഉണ്ടാക്കിയത്. യുവാക്കളുടെ പോക്കറ്റിൽ നിന്ന് പണമെടുത്ത് അംബാനിക്ക് നൽകിയെന്നും രാഹുൽ പറയുന്നു. അംബാനിയെ സഹായിക്കാൻ കരാറിൽ വിട്ടുവീഴ്ച ചെയ്തു. റാഫേൽ ഇടപാടിൽ നൂറ് ശതമാനം അഴിമതിയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP