Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുക്കൾക്ക് കുറഞ്ഞത് അഞ്ചു കുട്ടികൾ വേണം; എല്ലാവരും ആയുധധാരികളായിരിക്കുകയും വേണം; ബിജെപി എംഎൽഎ സുരേന്ദ്രസിംഗിനു പിന്നാലെ വിവാദപ്രസ്താവനയുമായി ജമ്മു കാശ്മീർ ബിജെപി നേതാവ് മഹന്ത് ദിനേശ് ഭാരതി; ദുരുദ്ദേശത്തോടെ നോക്കുന്ന കണ്ണുകളും കുത്തിപ്പൊട്ടിക്കണമെന്ന് ആഹ്വാനം ചെയ്ത ദിനേശ് ഭാരതി 2008-ലെ അമർനാഥ് കലാപത്തിന്റെ മുഖ്യസൂത്രധാരൻ

ഹിന്ദുക്കൾക്ക് കുറഞ്ഞത് അഞ്ചു കുട്ടികൾ വേണം; എല്ലാവരും ആയുധധാരികളായിരിക്കുകയും വേണം; ബിജെപി എംഎൽഎ സുരേന്ദ്രസിംഗിനു പിന്നാലെ വിവാദപ്രസ്താവനയുമായി ജമ്മു കാശ്മീർ ബിജെപി നേതാവ് മഹന്ത് ദിനേശ് ഭാരതി; ദുരുദ്ദേശത്തോടെ നോക്കുന്ന കണ്ണുകളും കുത്തിപ്പൊട്ടിക്കണമെന്ന് ആഹ്വാനം ചെയ്ത ദിനേശ് ഭാരതി 2008-ലെ അമർനാഥ് കലാപത്തിന്റെ മുഖ്യസൂത്രധാരൻ

ശ്രീനഗർ: ഹിന്ദുക്കൾക്ക് കുറഞ്ഞത് അഞ്ചു കുട്ടികൾ വേണമെന്ന പ്രസ്താവനയുമായി ജമ്മു കാശ്മീർ ബിജെപി നേതാവ് മഹന്ത് ദിനേശ് ഭാരതി. ഹിന്ദുക്കൾക്ക് അഞ്ചു കുട്ടികൾ വേണമെന്നു മാത്രമല്ല അവരെല്ലാവരും തന്നെ ആയുധധാരികളായിരിക്കുകയും വേണമെന്ന ദിനാശ് ഭാരതിയുടെ പ്രസ്താവന മറ്റൊരുവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിൽ അഞ്ചു കുട്ടികൾ വേണമെന്നും കുട്ടികൾ ദൈവത്തിന്റെ പ്രസാദമാണെന്നുമുള്ള ബിജെപിയുടെ യുപി എംഎൽഎ സുരേന്ദ്രസിംഗിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ദിനേശ് ഭാരതിയുടേയും പ്രസ്താവന എത്തിയിരിക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത് ജമ്മുകാശ്മീരിൽ നടത്തിയ ധരംസഭയിൽ പ്രസംഗിക്കുകയായിരുന്നു ദിനേശ് ഭാരതി. വിഎച്ച്പി, ആർഎസ്എസ് നേതാക്കളും ജമ്മു കാശ്മർ ബിജെപി രവീന്ദർ റെയ്‌ന, മുൻ ബിജെപി മന്ത്രിമാർ എന്നിവരെ സാക്ഷിയാക്കിയാണ് ദിനേശ് ഭാരതി വിവാദ പ്രസ്താന നടത്തിയിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വിഎച്ച്പി എല്ലാ സംസ്ഥാനങ്ങൡും നടത്തി വരുന്ന ധരം സഭയിലാണ് ദിനേശ് ഭാരതി ഹിന്ദുക്കൾക്ക് അഞ്ചു മക്കൾ വേണമെന്ന വാദം ഉയർത്തിയത്. ഹിന്ദു സന്യാസിമാരുടെ കൂട്ടായ്മയായ അഖില ഭാരത സന്ത് സമിതിയുടെ തലവൻ സ്വാമി ജഗദ്‌ഗുരു ഹംസദേവാചാര്യയായിരുന്നു മുഖ്യാതിഥി.

സംസ്ഥാനത്തെ മുൻ മന്ത്രിമാരായിരുന്ന സത് ശർമ, ശ്യാം ചൗധരി, ചന്ദർ പ്രകാശ് ഗംഗ എന്നിവരും അണികൾക്കിടയിൽ ഉണ്ടായിരുന്നു. മെഹ്ബൂബ മുഫ്തി സർക്കാരിലെ രണ്ട് ബിജെപി മന്ത്രിമാരിൽ ഒരാളായിരുന്നു ഗംഗ. എന്നാൽ കത്വ സംഭവത്തിന് ഇരയായ എട്ടുവയസുകാരിയുടെ കൊലപാതകികളുടെ ബന്ധുക്കൾ നടത്തി റാലി സന്ദർശിച്ചതിനെ തുടർന്ന് മന്ത്രി സഭയിൽ നിന്ന് രാജിവയ്‌ക്കേണ്ടി വന്ന ആളാണ് ഗംഗ.

ഹിന്ദു കുടുംബത്തിലെ കുട്ടികൾ ആയുധധാരികളാകണമെന്നു മാത്രമല്ല, ദുർചിന്തകളോടെ തന്നെ നോക്കുന്നവരുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കണമെന്നും ദിനേശ് ഭാരതി ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ 2039-ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഒരു ഹിന്ദുവിനും സാധിക്കില്ലെന്നും ദിനേശ് ഭാരതി വ്യക്തമാക്കി. 2008-ലെ അമർനാഥ് കലാപത്തിന്റെ സൂത്രധാരൻ എന്ന നിലയിലാണ് ദിനേശ് ഭാരതി അറിയപ്പെടുന്നത്.

അയോധ്യയിൽ മോടിയോടെ രാമക്ഷേത്രം നിർമ്മിക്കുമെന്നും ഭൂമിയിലെ ഒരു ശക്തിക്കും രാമക്ഷേത്ര നിർമ്മാണത്തിന് തടസം നിൽക്കാൻ സാധിക്കുകയില്ലെന്നും ദിനേശ് ഭാരതി വ്യക്തമാക്കി. രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടി പാർലമെന്റിൽ ബിൽ കൊണ്ടുവരണമെന്ന് ജഗദ്‌ഗുരു ഹംസദേവാചാര്യജി തന്റെ പ്രസംഗത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

അതേസമയം ദിനേശ് ഭാരതിയുടെ വിവാദപ്രസംഗത്തിനെതിരേ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ഗവർണർ സത്യപാൽ മാലിക്കിന്റെ ഉപദേഷ്ടാവ് കെ വിജയകുമാർ വെളിപ്പെടുത്തി. നിയമാനുസൃതമല്ലാത്ത എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP