Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താൻ വാഹനമില്ലെന്നും പറഞ്ഞപ്പോൾ 102ൽ ആംബുലൻസ് വിളിക്കാനായിരുന്നു മറുപടി; മറ്റു വഴിയില്ലാതെ വന്നപ്പോൾ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്; കിടക്ക പോലും ഒരുക്കിയിരുന്നില്ല. ഞങ്ങൾക്കു വേണ്ടി ഒരു വാർഡ് ഒരുക്കാൻ ഒന്നര മണിക്കൂറോളം കാത്തിരുന്നു; ഡൽഹിയിൽ ചികിത്സയിലുള്ള മലയാളി നഴ്‌സ് പറയുന്നു

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താൻ വാഹനമില്ലെന്നും പറഞ്ഞപ്പോൾ 102ൽ ആംബുലൻസ് വിളിക്കാനായിരുന്നു മറുപടി; മറ്റു വഴിയില്ലാതെ വന്നപ്പോൾ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്; കിടക്ക പോലും ഒരുക്കിയിരുന്നില്ല. ഞങ്ങൾക്കു വേണ്ടി ഒരു വാർഡ് ഒരുക്കാൻ ഒന്നര മണിക്കൂറോളം കാത്തിരുന്നു; ഡൽഹിയിൽ ചികിത്സയിലുള്ള മലയാളി നഴ്‌സ് പറയുന്നു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ദൈവത്തിന്ഡറെ മാലാഖമാർ എന്ന് ഇപ്പോഴും പുകഴ്‌ത്തി പറയുമ്പോഴും മാലാഖമാരായ നഴ്‌സുമാരെ സഹായിക്കുന്നതിന് സംസ്ഥാനമോ കേന്ദ്ര സർക്കാരോ നാളിതുവരെ പരാജയമായിരുന്നു. ഡൽഹിയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച വർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം ഒമ്പതായി. ഇവിടെ രണ്ട് ഡോക്ടർമാർക്കും, 13 നഴ്സുമാർക്കും, 3 ആശുപത്രി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.

ഡൽഹിയിയിൽ കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കും. കോവിഡ് തീവ്ര ബാധിത മേഖലകളിൽ ഉടൻ റാപ്പിഡ് ടെസ്റ്റ് നടത്തും. ഒരു ലക്ഷം പേരിൽ പരിശോധന നടത്താനാണ് ഡൽഹി ആരോഗ്യവകുപ്പിന്റെ തീരുമാനം. കോവിഡിനെ ചെറുക്കാനായി ഡൽഹി സർക്കാരിന്റെ അഞ്ചിന പദ്ധതികൾ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രഖ്യാപിക്കാനാണ് തീരുമാനം. ഇപ്പോഴിതാ ഡൽഹിയിലെ നഴ്‌സുമാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചികിത്സയിലുള്ള നഴ്‌സ് പ്രതികരിക്കുകയാണ്.

ഡൽഹിയിൽ കോവിഡ് ചികിത്സയിലുള്ള നഴ്‌സ് പത്തനംതിട്ട കോന്നി സ്വദേശി സ്മിത അനുഭവം പങ്കുവയ്ക്കുന്നത്. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 വർഷമായി ജോലി ചെയ്യുന്ന ഇവർക്ക് മതിയായ സൗകര്യങ്ങൾ ഇപ്പോഴുമില്ല.വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഇതെല്ലാം വെറും വാക്ക് മാത്രമാണ്. കൃത്യമായി ഭക്ഷണം തരാനോ പരിശോധന നടത്താനോ ആരുമില്ല. എന്റെ 2 മക്കളുടെ പരിശോധന നടത്തണമെന്ന അഭ്യർത്ഥനയും ആരും കേൾക്കുന്നില്ല. ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു ഞങ്ങളുടെയും പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി രോഗമുണ്ടെന്നു ഫലമെത്തി. രാജീവ് ഗാന്ധി ആശുപത്രിയിലെ ഡോക്ടറാണ് ഫോണിൽ വിളിച്ച് അഡ്‌മിറ്റ് ആകാൻ നിർദ്ദേശിച്ചത്.

എട്ടും നാലും വയസ്സുള്ള രണ്ടു മക്കളുണ്ടെന്നും ആശുപത്രിയിലെത്താൻ വാഹനമില്ലെന്നും പറഞ്ഞപ്പോൾ 102ൽ ആംബുലൻസ് വിളിക്കാനായിരുന്നു മറുപടി. മറ്റു വഴിയില്ലാതെ വന്നപ്പോൾ ഒരു സുഹൃത്താണ് എന്നെ ആശുപത്രിയിലാക്കിയത്. രാത്രി 11 മണിയോടെ ദിൽഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി ആശുപത്രിയിലെത്തിയപ്പോൾ കിടക്ക പോലും ഒരുക്കിയിരുന്നില്ല. ഞങ്ങൾക്കു വേണ്ടി ഒരു വാർഡ് ഒരുക്കാൻ ഒന്നര മണിക്കൂറോളം കാത്തിരുന്നു.

കുട്ടികളുണ്ടെന്നും പ്രത്യേകം മുറി അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും തൽക്കാലം മാർഗമില്ലെന്നായിരുന്നു നിലപാട്.മറ്റു രോഗികൾക്കും എന്റെ കുട്ടികൾക്കുമൊപ്പം ഈ വാർഡിലാണ് ഇപ്പോൾ കഴിയുന്നത്. വാർഡിൽ ഇപ്പോൾ തന്നെ 9 പേരുണ്ട്. ഇതിൽ 6 പേർ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സുമാർ തന്നെ. വാഹനസൗകര്യം ഒരുക്കാത്തതിനാൽ നടന്ന് ആശുപത്രിയിലെത്തിയവർ വരെയുണ്ട്.

ഇവിടെയെത്തി 24 മണിക്കൂറോളമായെങ്കിലും ഒരു ഡോക്ടർ പോലും ഇതുവരെ എത്തിയിട്ടില്ല. തലവേദയും ജലദോഷവുമുണ്ടെന്നു പലതവണ പറഞ്ഞ ശേഷമാണു അൽപം ആശ്വാസത്തിനുള്ള മരുന്നു ലഭിച്ചത്.ഇന്നലെ ഉച്ചഭക്ഷണം ലഭിച്ചത് 3 മണിക്കു ശേഷം. എന്റെ കാര്യം പോട്ടെ, കുട്ടികൾക്കെങ്കിലും കൃത്യമായി ഭക്ഷണം ലഭിക്കേണ്ടേ? എന്താണു ചെയ്യേണ്ടതെന്ന് എത്തുംപിടിയുമില്ല. പരാതിപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാൻ എന്താണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP