Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈന്തപ്പഴ പായ്ക്കിൽ തൂക്കവും വില വിവരവും രേഖപ്പെടുത്താത്തതിന് വിതരണക്കമ്പനി ഉടമകൾ ഹാജരാകാൻ കോടതി ഉത്തരവ്; ചില്ലറ വ്യാപാരിക്ക് അയ്യായിരം രൂപ പിഴ

ഈന്തപ്പഴ പായ്ക്കിൽ തൂക്കവും വില വിവരവും രേഖപ്പെടുത്താത്തതിന് വിതരണക്കമ്പനി ഉടമകൾ ഹാജരാകാൻ കോടതി ഉത്തരവ്; ചില്ലറ വ്യാപാരിക്ക് അയ്യായിരം രൂപ പിഴ

തിരുവനന്തപുരം : ഈന്തപ്പഴ പായ്ക്കറ്റിൽ തൂക്കവും വില വിവരവും രേഖപ്പെടുത്താത്തതിന് വിതരണക്കമ്പനി ഉടമകൾ ഹാജരാകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികൾ ഫെബ്രുവരി 5 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് റ്റി. മഞ്ജിത് ഉത്തരവിട്ടത്. ചില്ലറ വ്യാപാരിക്ക് കോടതി അയ്യായിരം രൂപ പിഴ ചുമത്തി. കൈമനം ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ചാർജ് ചെയ്ത കേസിലാണ് കോടതി നടപടി.

പ്രതികളായ ഡിണ്ടിഗൽ ആർ. എച്ച് ട്രെയിഡിങ് കമ്പനി എംഡി , വി .പി .അബ്ദുൾ റസാഖ് എന്നിവരാണ് ഹാജരാകേണ്ടത്. 2015 ഡിസംബർ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദൻകോട് ചില്ലറ വ്യാപാരിയുടെ കട പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. ഈന്തപ്പഴ പായ്ക്കറ്റ് പരിശോധനയിൽ പായ്ക്കിങ് തീയതി , കാലഹരണ തീയതി , തൂക്കം , വില വിവരം എന്നിവ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നു.

ചില്ലറ വ്യാപാരിക്ക് കോടതി അയ്യായിരം രൂപ പിഴ ചുമത്തിയത് പ്രകാരം അയ്യായിരം രൂപ കോടതിയിൽ കെട്ടി വച്ചു. ഡിണ്ടിഗൽ സ്വദേശികളായ വിതരണക്കാരാണ് ഇനി കോടതിയിൽ ഹാജരാകേണ്ടത്. 1976 ലെ അളവു തൂക്ക നി ലവാര നിയമം , ലീഗൽ മെട്രോളജി ചട്ടങ്ങൾ എന്നിവ ലംഘിച്ചുവെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP