Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്-19 രണ്ടാംഘട്ടത്തിലെ കാസർഗോട്ടെ ആദ്യ രോഗിയും രോഗ വിമുക്തൻ; സാമ്പിൾ പരിശോധനാഫലം വിലയിരുത്തിയ ശേഷം ഡിസ്ചാർജിന് അനുമതി നൽകി മെഡിക്കൽ ബോർഡ്; കൊറോണയിൽ കാസർകോടു നിന്നും ഇപ്പോൾ കേൾക്കുന്നത് ശുഭവാർത്തകൾ; ആറു പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും

കോവിഡ്-19 രണ്ടാംഘട്ടത്തിലെ കാസർഗോട്ടെ ആദ്യ രോഗിയും രോഗ വിമുക്തൻ; സാമ്പിൾ പരിശോധനാഫലം വിലയിരുത്തിയ ശേഷം ഡിസ്ചാർജിന് അനുമതി നൽകി മെഡിക്കൽ ബോർഡ്; കൊറോണയിൽ കാസർകോടു നിന്നും ഇപ്പോൾ കേൾക്കുന്നത് ശുഭവാർത്തകൾ; ആറു പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും

സ്വന്തം ലേഖകൻ

കാസർഗോഡ്: കോവിഡ്-19 രണ്ടാംഘട്ടത്തിലെ കാസർഗോട്ടെ ആദ്യ രോഗിയും രോഗ വിമുക്തൻ. ഇന്ന് ആശുപത്രി വിടും. സാമ്പിൾ പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. ഇയാളടക്കം ആറു പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

കാസർഗോഡ് ഇതുവരെ 161 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. വ്യാഴാഴ്ച പുതിയ നാലു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണിത്. ആറു പേർ രോഗമുക്തി നേടി. ഗൾഫിൽ നിന്ന് എത്തിയ ആളാണ് കാസർകോട്ട് ആദ്യം രോഗം പടർത്തിയത്. ഇയാളുമായി സമ്പർക്കം പുലർത്തിയ എംഎൽഎമാർ പോലും നിരീക്ഷണത്തിലായി. സമ്പർക്ക് വിലക്ക് ഇയാൾ പാലിക്കാത്തത് വിലയ ചർച്ചയായി. ഇതോടെയാണ് കാസർകോട് കോവിഡിന്റെ കേരളത്തിലെ ഹോട് സ്‌പോട്ടായി മാറിയത്.

ചികിൽസയ്ക്കിടെയും ആദ്യ രോഗിയെ കുറിച്ച് ചില വിവാദങ്ങൾ ഉണ്ടായി. ഇയാളുടെ ബന്ധുക്കൾക്കും രോഗം ബാധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP