Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്; നാനൂറിലേറെ തടവുകാർ കൂടി ജയിലിന് പുറത്തേക്ക്: പരോളിലിറങ്ങിയ 105 പേരുടെ പരോൾ കാലാവധി നീട്ടിയേക്കും

കോവിഡ്; നാനൂറിലേറെ തടവുകാർ കൂടി ജയിലിന് പുറത്തേക്ക്: പരോളിലിറങ്ങിയ 105 പേരുടെ പരോൾ കാലാവധി നീട്ടിയേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നു നാനൂറിലേറെ തടവുകാർ കൂടി പുറത്തേക്ക്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജ400 പേരെ കൂടി ജയിലിൽ നിന്നും മോചിപ്പിക്കാൻ സർ്കകാർ തീരുമാനിക്കുക ആയിരുന്നു. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഇന്നലെ ജയിൽ മേധാവി ഋഷിരാജ് സിങ്ങും ഡിഐജി എസ്.സന്തോഷും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണു തീരുമാനം.

ഏപ്രിൽ 15 വരെ പരോളിൽ വിട്ട 105 പേരുടെ പരോൾ കാലാവധി 30 വരെ നീട്ടണമെന്നു ജയിൽ മേധാവി ശുപാർശ ചെയ്തിരുന്നു. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും 50 വയസ്സിൽ കൂടുതലുള്ള സ്ത്രീകളെയും 45 ദിവസത്തെ അധിക പരോളിൽ വിടുക, ജയിൽ ആശുപത്രികളിലും പുറത്തും കിടത്തിച്ചികിത്സ തേടുന്ന 25 പേർക്കും പരോൾ നൽകുക, ജീവപര്യന്തം ഒഴികെയുള്ള മറ്റു തടവുകാരിൽ മൂന്നിൽ രണ്ടു ശിക്ഷാ കാലയളവു പൂർത്തിയാക്കിയവരെ വിട്ടയയ്ക്കുക എന്നീ ശുപാർശകളും നൽകിയിരുന്നു. ഇവർ ഏകദേശം നാനൂറിലേറെ പേർ വരും. ഇവരെയാണ് ഇപ്പോൾ പുറത്തു വിടുന്നത്.

കോവിഡ് നിരോധനം വന്ന ശേഷം 750 പേരെ 45 ദിവസത്തെ പരോളിൽ വിട്ടിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴത്തെ നടപടി. നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ 6253 തടവുകാരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP