Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8,171 പേർക്ക്; 24 മണിക്കൂറിനിടയിൽ മരണപ്പെട്ടത് 204 പേർ; കോവിഡ് മരണം നൂറ് കടന്ന് മഹാരാഷ്ട്ര; 29 പൊലീസുകാരടക്കം മരണത്തിന് കീഴടങ്ങിയത് ഇന്നലെ മാത്രം 49 പേർ; തമിഴ്‌നാട്ടിൽ 13 മരണം കൂടി; ഇന്നല മാത്രം ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 16585 കടന്നു; കേരളത്തിലും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. ഇന്നലെ 8,171 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 204 പേർ മരിച്ചു, ആകെ മരണം 5,598 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. നിലവിൽ 97,581 പേരാണ് ചികിത്സയിലുള്ളത്. 95,526 പേരുടെ രോഗം ഭേദമായി.ഒറ്റദിവസം കോവിഡ് മരണം വീണ്ടും 100 കടന്ന് മഹാരാഷ്ട്ര. 103 പേർ കൂടിയാണ് രോഗത്തിനു കീഴടങ്ങിയത്. 49 പേർ മുംബൈയിൽനിന്ന്.

പുതിയ രോഗികൾ 2287. ആകെ രോഗികളിൽ 60 ശതമാനത്തോളം മുബൈയിൽ നിന്ന് 42,216.മുംബൈയിൽ രണ്ടു പൊലീസുകാരും താനെയിൽ ഒരാളും മരിച്ചതോടെ മരിച്ച പൊലീസുകാർ 29. കോവിഡ് രോഗികൾക്കു ചികിത്സ ഒരുക്കാത്ത മുംബൈയിലെ 4 സ്വകാര്യ ആശുപത്രികൾക്ക് നോട്ടിസ്. ധാരാവിയിൽ 25 പേർക്കു കൂടി രോഗം ബാധിച്ചു. കേരളത്തിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ 20 കിടക്കകളുള്ള ഐസിയു യൂണിറ്റ് ആരംഭിച്ചതായി സംഘത്തലവൻ ഡോ. എസ്.എസ്. സന്തോഷ്‌കുമാർ പറഞ്ഞു. മുംബൈയിൽ ശിവസേനയുടെ ശാഖാ ഓഫിസുകൾ സ്വകാര്യ ഡോക്ടർമാരുടെ താൽകാലിക ക്ലിനിക്കുകളായി മാറ്റും. 220 ൽ ഏറെ ശാഖകളാണ് പാർട്ടിക്ക് നഗരത്തിലുള്ളത്.

തമിഴ്‌നാട്ടിൽ 13 പേർ കൂടി മരിച്ചു. 12 മരണവും ചെന്നൈയിൽ. തുടർച്ചയായ മൂന്നാം ദിനവും ആയിരത്തിലേറെ പേർക്ക് കോവിഡ്. പുതിയ രോഗികൾ 1091. ചെന്നൈയിൽ 806 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 16585. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർക്കു പരിശോധന തമിഴ്‌നാട് നിർബന്ധമാക്കി.. ഇതുവരെ 13,706 രോഗികൾ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 536 പേർ രോഗമുക്തരായി. 5,14,433 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇന്ന് മാത്രം 11,094 സാമ്പിളുകൾ പരിശോധിച്ചു.

കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കു 14 ദിവസം വീടുകളിൽ ക്വാറന്റീനും. എന്നാൽ, 48 മണിക്കൂറിനുള്ളിൽ മടങ്ങുന്ന ബിസിനസ് യാത്രക്കാർക്കു ക്വാറന്റീൻ ആവശ്യമില്ല. ആഭ്യന്തര വിമാനയാത്രക്കാർക്ക് ഇ പാസ് നിർബന്ധം.

388 പേർക്ക് കർണാടകയിൽ കോവിഡ്. ചികിത്സയിലുള്ളവരിൽ 14 പേർ തീവ്രപരിചരണ വിഭാഗത്തിൽ. ഡൽഹി ലഫ്. ഗവർണറുടെ ഓഫിസിൽ 13 പേർക്ക് കോവിഡ്‌ന്യൂഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിലെ 13 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരായ 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലഫ്. ഗവർണറുടെ സെക്രട്ടേറിയറ്റിലെ ജൂനിയർ അസിസ്റ്റന്റുമാർ, ഡ്രൈവർമാർ, പ്യൂൺ ഉൾപ്പെടെയുള്ളവർക്കാണു രോഗബാധ.

സംസ്ഥാനങ്ങളിലെ രോഗബാധിതർ

മഹാരാഷ്ട്ര: രോഗബാധിതർ 72,300, മരണം 2464

തമിഴ്‌നാട്: രോഗബാധിതർ 24586, മരണം 197

കർണാടക: രോഗബാധിതർ 3796, മരണം 52

കേരളം : രോഗബാധിതർ 1326: മരണം 10

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP