Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്മശാനങ്ങൾ മുഴുവൻ സമയം പ്രവർത്തിപ്പിച്ചിട്ടും മൃതദേഹങ്ങൾ ബാക്കി; സംസ്കാരത്തിനായി കാത്തിരിക്കേണ്ടി വരുന്നത് മൂന്നാഴ്‌ച്ച വരെ; യുഎഇയിൽ ആരും മരിക്കാതിരുന്നെങ്കിൽ...

ശ്മശാനങ്ങൾ മുഴുവൻ സമയം പ്രവർത്തിപ്പിച്ചിട്ടും മൃതദേഹങ്ങൾ ബാക്കി; സംസ്കാരത്തിനായി കാത്തിരിക്കേണ്ടി വരുന്നത് മൂന്നാഴ്‌ച്ച വരെ; യുഎഇയിൽ ആരും മരിക്കാതിരുന്നെങ്കിൽ...

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോവിഡ് മരണങ്ങൾ കൂടിയതോടെ യുഎഇയിലെ ശ്മശാനങ്ങളിൽ സംസ്കാരം നടത്തുന്നതിന് പോലും സൗകര്യമില്ല. പ്രവാസി സംഘടനകളുടെ ശ്മശാനങ്ങളിലും സ്വകാര്യ ശ്മശാനങ്ങളിലും തിരക്ക് വർധിച്ചതോടെ മൂന്നാഴ്‌ച്ച വരെ സംസ്കാരത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ. സാധാരണ ​ഗതിയിൽ പ്രതിദിനം അഞ്ച് മൃതദേഹങ്ങൾ സംസ്കരിക്കാൻ മാത്രം സൗകര്യം ഉണ്ടായിരുന്ന ശ്മശാനങ്ങളിൽ ജീവനക്കാർ ഓവർടൈം ചെയ്തും ഇപ്പോൾ പ്രതിദിനം 12 മൃതദേഹങ്ങൾ വരെ സംസ്കരിച്ചിട്ടും വീണ്ടും മൃതദേഹങ്ങൾ ബാക്കിയാകുകയാണ്. സാഹചര്യം ​വീണ്ടും മോശമാകുകയാണെങ്കിൽ സ്ഥിതി ഇതിലും ​ഗുരുകരമാകും എന്നാണ് റിപ്പോർട്ടുകൾ.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ശ്മശാനത്തിൽ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അൽ ഐൻ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ. 86 മലയാളികളടക്കം 264 പേരാണു യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യക്കാർക്കൊപ്പം ഫിലിപ്പീൻസ് ഉൾപ്പെടെ മറ്റു ചില രാജ്യക്കാരെയും സംസ്കരിക്കുന്നത് ഈ വൈദ്യുതി ശ്മശാനങ്ങളിലാണ്. കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേർത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു ശേഷം നാട്ടിൽ മരണാനന്തര കർമങ്ങൾ നടത്തുമെന്നു സാബുവിന്റെ ബന്ധു കലേഷ് പറഞ്ഞു.

ദുബായ് ജബൽ അലിയിൽ ഹിന്ദു ക്രിമേഷൻ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന വൈദ്യുതി ശ്മശാനത്തിൽ മാസം 30 മൃതദേഹങ്ങൾ എത്തിയിരുന്നത് നൂറിലധികമായി വർധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. ഇവിടെയും അൽ ഐനിലും ദിവസേന 5 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. ജീവനക്കാരുടെ ഷിഫ്റ്റ് വർധിപ്പിച്ച് 12 മ‍ൃതദേഹങ്ങൾ വരെ സംസ്കരിക്കുന്നുണ്ടെന്നു ചുമതലക്കാർ പറഞ്ഞു. ഷാർജയിൽ ദിവസേന 2 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. വിമാന സർവീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ 42 മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

അതിനിടെ, കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വാ​യി ആ​ശു​പ​ത്രി​ക​ളി​ലെ ഐസൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​ർ​ക്ക്​ ദു​ബായ് ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി പുതിയ മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോ​ഗ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ​യും ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മു​ള്ള​വ​രെ​യും 14 ദി​വ​സം ക​ഴി​ഞ്ഞാ​ൽ ഐ​സൊ​ലേ​ഷ​നി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കാ​മെ​ന്ന്​ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. 14 ദി​വ​സ​ത്തി​ന്​ ശേ​ഷം പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​യി​ല്ലെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ ഒ​ഴി​വാ​ക്കാ​മെ​ന്നും നി​​ർ​ദേ​ശ​മു​ണ്ട്.

കോ​വി​ഡ്​ ബാ​ധി​ച്ച​ത്​ മു​ത​ലു​ള്ള 14 ദി​വ​സ​മാ​ണ്​ ഐ​സൊ​ലേ​ഷ​ൻ കാ​ല​യ​ള​വാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ഏ​ഴ് മു​ത​ൽ 10 വ​രെ​യു​ള്ള​ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ വൈ​റ​സ്​ കൂ​ടു​ത​ൽ അ​പ​ക​ടം സൃ​ഷ്​​ടി​ക്കു​ന്ന​തെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്​. തു​ട​ർ​ന്നു​ള്ള ഒാ​രോ ദി​വ​സ​വും അ​പ​ക​ട​സാ​ധ്യ​ത കു​റ​ഞ്ഞു​വ​രും. ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞാ​ൽ വൈ​റ​സ്​ നി​ർ​ജീ​വ​മാ​യ അ​വ​സ്​​ഥ​യ​ലാ​വും. അ​തി​നാ​ൽ 14 ദി​വ​സം ക​ഴി​ഞ്ഞാ​ൽ രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​​ത്ത​വ​രെ ​െഎ​സൊ​ലേ​ഷ​നി​ൽ നി​ന്ന്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യാം. ഐ​സൊ​ലേ​ഷ​നി​ൽ നി​ന്ന്​ പോ​യ ശേ​ഷം വീ​ണ്ടും ല​ക്ഷ​ണം ക​ണ്ടാ​ൽ അ​ടു​ത്തു​ള്ള ക്ലി​നി​ക്കി​ലോ മ​റ്റ്​ ഡോ​ക്​​ട​ർ​മാ​രു​ടെ​യോ ഉ​പ​ദേ​ശം തേ​ടാം. അ​വ​സാ​ന മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ 37.5 ഡി​​ഗ്രി​യു​ടെ മു​ക​ളി​ൽ ശ​രീ​രോ​ഷ്​​മാ​വ്​ ഉ​ള്ള​വ​ർ​ക്കും പ​നി​യു​ള്ള​വ​ർ​ക്കും ​ഐ​സൊ​ലേ​ഷ​നി​ൽ തു​ട​രാം.

ഡി​സ്​​ചാ​ർ​ജാ​കു​ന്ന​വ​ർ​ക്ക്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. ഇ​വ​ർ​ക്ക്​ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാം. എ​ന്നാ​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മു​ൻ​ക​രു​ത​ലെ​ടു​ക്കു​ക​യും ചെ​യ്യ​ണം. മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റു​ള്ള​വ​രു​മാ​യി ര​ണ്ട്​ മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഡി.​എ​ച്ച്.​എ​യും പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. എ​ന്നാ​ൽ, ഗു​രു​ത​രാ​വ​സ്​​ഥ​യി​ലു​ള്ള​വ​രെ 14 ദി​വ​സ​ത്തി​ന്​ ശേ​ഷ​വും ​െഎ​സൊ​ലേ​ഷ​നി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രു​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ഡി​സ്​​ചാ​ർ​ജി​നെ കു​റി​ച്ച്​ തീ​രു​മാ​നി​ക്കു​ക. വ്യ​ക്​​തി​ക​ളു​ടെ പ്ര​തി​രോ​ധ ശേ​ഷി​ക്ക​നു​സ​രി​ച്ചാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടു​ന്ന​ത്. ചി​ല​ർ വ​ള​രെ പെ​ട്ട​ന്ന്​ സു​ഖം​പ്രാ​പി​ക്കും. ചി​ല​ർ​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടാ​ൻ 14 ദി​വ​സ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​വ​രു​ടെ അ​വ​സ്​​ഥ​ക്ക​നു​സ​രി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡി.​എ​ച്ച്.​എ സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​മാ​ക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP