Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎസ്‌പിക്ക് പകരം വോട്ടുകുത്തിയത് ബിജെപിക്ക്: നിരാശ സഹിക്ക വയ്യാതെ സ്വന്തം വിരൽ മുറിച്ച് ദളിത് വോട്ടർ; യുപിയിൽ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടടുപ്പിനിടെ നടന്ന സംഭവം പുറത്തുവന്നത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ

ബിഎസ്‌പിക്ക് പകരം വോട്ടുകുത്തിയത് ബിജെപിക്ക്: നിരാശ സഹിക്ക വയ്യാതെ സ്വന്തം വിരൽ മുറിച്ച് ദളിത് വോട്ടർ; യുപിയിൽ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടടുപ്പിനിടെ നടന്ന സംഭവം പുറത്തുവന്നത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ബിഎസ്‌പിക്ക് പകരം ബിജെപിക്ക് വോട്ട് ചെയ്ത ബിഎസപി പ്രവർത്തകൻ നിരാശ സഹിക്ക വയ്യാതെ വിരൽ മുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റൈ രണ്ടാം ഘട്ടത്തിലാണ് സംഭവം. ബിഎസ്‌പിയുടെ ബട്ടൺ അമർത്തേണ്ടതിന് പകരം ബിജെപിയുടെ ബട്ടണാണ് പവൻ കുമാർ എന്ന ദളിത് യുവാവ് മാറി അമർത്തിയത്. ഇതോടെ, 25 കാരനായ യുവാവ് സംഭവത്തിൽ ആകെ നിരാശനായി.

യുപിയിലെ അബ്ദുള്ളപൂർ ഹുലാസ്പൂർ ഗ്രാമനിവാസിയാണ് പവൻ കുമാർ. എസ്‌പി-ബി.എസ്‌പി-ആർ.എൽ.ഡി സഖ്യത്തിൽ മത്സരിക്കുന്ന യോഗേഷ് കുമാറിനായിരുന്നു പവൻകുമാർ വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമായ ഭോല സിംഗിന് അബദ്ധത്തിൽ വോട്ട് ചെയ്യുകയായിരുന്നു. വിരൽ മുറിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടപോയെങ്കിലും അവിടുന്ന വേഗം പുറത്തിറങ്ങാൻ സാധിച്ചു. സോഷ്യൽ മീഡിയിയയിൽ സംഭവത്തിന്റെ വീഡിയോയും പവൻകുമാർ ഇറക്കിയിട്ടുണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP