Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മാസം മുൻപ് ഇരവിപേരൂർ കോഴിമല ആശാഭവനിൽ നിന്ന് കാണാതായ അന്തേവാസിയുടെ മൃതദേഹം സമീപത്തെ കൈതക്കാട്ടിൽ; അപസ്മാര ബാധയെ തുടർന്ന് മരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകം സ്ഥിരീകരിക്കാതെ പൊലീസ്

ഒരു മാസം മുൻപ് ഇരവിപേരൂർ കോഴിമല ആശാഭവനിൽ നിന്ന് കാണാതായ അന്തേവാസിയുടെ മൃതദേഹം സമീപത്തെ കൈതക്കാട്ടിൽ; അപസ്മാര ബാധയെ തുടർന്ന് മരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകം സ്ഥിരീകരിക്കാതെ പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇരവിപേരൂർ കോഴിമല ആശാഭവനിലെ അന്തേവാസിയുടെ മൃതദേഹം സമീപത്തെ കൈതത്തോട്ടത്തിൽ ജീർണിച്ച നിലയിൽ. ആമല്ലൂർ സ്വദേശി സാറാമ്മ(60)യാണ് മരിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ഇവരെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ആശാഭവന് 50 മീറ്റർ പിന്നിലായുള്ള 10 ഏക്കറോളം വരുന്ന കൈതത്തോട്ടത്തിൽ ഇന്ന് രാവിലെ 11 മണിയോടെ വിളവെടുക്കാൻ വന്ന ബംഗാളി തൊഴിലാളിയാണ് മൃതദേഹം കണ്ടത്.

അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏറെക്കുറെ പൂർണമായി ജീർണിച്ച മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും ആശാഭവൻ അധികൃതരും പരാതി നൽകിയിരുന്നു. പതിവായി അപസ്മാരം വരാറുണ്ടായിരുന്നു ഇവർക്ക്. പരാതിയെ തുടർന്ന് നാലു എസ്ഐമാരും നാട്ടുകാരും ആശാഭവൻ അന്തേവാസികളുമടക്കം രണ്ടു തവണ കൈതത്തോട്ടം അരിച്ചു പെറുക്കിയിരുന്നു. അന്നൊന്നും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അപസ്മാരം വരാറുള്ള സാറാമ്മ കാണാതായ ദിവസം തന്നെ മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. തോട്ടത്തിൽ വച്ച് അപസ്മാരം വരികയും ഇവിടെ തന്നെ വീണു മരിക്കുകയുമായിരുന്നുവെന്ന് കരുതുന്നതായി തിരുവല്ല ഇൻസ്പെക്ടർ പറഞ്ഞു. കൊലപാതക സാധ്യത തീർത്തും തള്ളിയിരിക്കുകയാണ് പൊലീസ്. മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. സാറാമ്മ ഇടയ്ക്കിടെ വീട്ടിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ആശാഭവൻ അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP