Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ തലയില്ലാതെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിന്നു; 22കാരന്റെ തല ചിരവ കൊണ്ട് അറുത്തത് സുഹൃത്തുക്കളെന്ന് പൊലീസ്; കൊലപാതകം കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ; ചോദ്യം ചെയ്യലിൽ സുഹൃത്തുക്കൾ മൂവരും കുറ്റം സമ്മതിച്ചു; രക്തം പടർന്ന തുണികളും ചിരവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു

ഡൽഹിയിൽ തലയില്ലാതെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിന്നു; 22കാരന്റെ തല ചിരവ കൊണ്ട് അറുത്തത് സുഹൃത്തുക്കളെന്ന് പൊലീസ്; കൊലപാതകം കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ; ചോദ്യം ചെയ്യലിൽ സുഹൃത്തുക്കൾ മൂവരും കുറ്റം സമ്മതിച്ചു; രക്തം പടർന്ന തുണികളും ചിരവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഡൽഹിയിൽ 22കാരായ ടാറ്റു ആർട്ടിസ്റ്റിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ചുരുളുകൾ അഴിയുന്നു. അന്വേഷണം ഒടുവിൽ ചെന്നെത്തിയത് മൂന്ന് ഉറ്റ സുഹൃത്തുക്കൾക്കിടയിൽ. 22 കാരനായ ബാബ്‌ലൂവിനെ കൊന്നത് സുഹൃത്തുക്കളെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ചിരവ ഉപയോഗിച്ചാണ് ഇവർ ബാബ്ലുവിന്റെ തലയറുത്തതെന്നും പൊലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളായ പ്രശാന്ത് മിശ്ര(25), അങ്കിത് ശർമ്മ(19), ഇന്ദർജിത്ത് ബോബി(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് വാങ്ങിയ പണം ബാബ്ലു തിരിച്ച് നൽകാത്തതിന്റെ പേരിലാണ് മൂവരും ചേർന്ന് ഇയാളെ അരും കൊല നടത്തയതെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 10ന് വീടുവിട്ട് പോയതാണ് ബാബ്ലു എന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ബാബ്ലു ആരോടും പറയാതെ യാത്ര പോകുന്നത് പതിവായതിനാൽ വീട്ടുകാർ ഇത് കാര്യമാക്കിയില്ല. ഡിസംബർ 16 ന് വീടിന് സമീപത്ത് വച്ച് വികൃതമാക്കപ്പെട്ട രീതിയിലാണ് തലയില്ലാത്ത ബാബ്ലുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയും മൃതദേഹത്തിന് സമീപത്തുനിന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ ഡിസംബർ 10നാണ് അവസാനമായി ബാബ്ലുവിനെ കണ്ടതെന്നാണ് ബോബിയും അങ്കിതും പ്രശാന്തും പറഞ്ഞത്. ഡിസംബർ 10 ന് വൈകീട്ടോടെ ബോബി പോയെന്നും എന്നാൽ എവിടേക്കാണ് പോയതെന്ന് തങ്ങളോട് പറഞ്ഞില്ലെന്നുമായിരുന്നു ആദ്യം ഇവർ മൊഴി നൽകിയത്. ബോബിയുടെ ശരീരത്തിൽ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള മുറിവുണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ മൂവരും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. രക്തം പടർന്ന തുണികളും ചിരവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP