Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെ; കാർഡിലെ ദൃശ്യങ്ങൾ കേസിലെ രേഖയെന്നും ദിലീപിന് കൈമാറരുതെന്നും സർക്കാർ സുപ്രീംകോടതിയിൽ; വിചാരണക്കോടതി ഇക്കാര്യം തീരുമാനിക്കട്ടെയെന്നും വാദം; മെമ്മറി കാർഡ് രേഖയാണെന്നും പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നും വാദിച്ച് ദിലീപ്; നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി സർക്കാർ

മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെ; കാർഡിലെ ദൃശ്യങ്ങൾ കേസിലെ രേഖയെന്നും ദിലീപിന് കൈമാറരുതെന്നും സർക്കാർ സുപ്രീംകോടതിയിൽ; വിചാരണക്കോടതി ഇക്കാര്യം തീരുമാനിക്കട്ടെയെന്നും വാദം; മെമ്മറി കാർഡ് രേഖയാണെന്നും പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നും വാദിച്ച് ദിലീപ്; നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാട് വ്യക്തമാക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തൊണ്ടിമുതലെന്ന് സർക്കാർ സുപ്രീംകോടതിയിൽ. ദൃശ്യം പ്രതിയായ ദിലീപിന് കൈമാറരുതെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.ദൃശ്യങ്ങൾ രേഖയാണെന്നും പ്രതിക്ക് കൈമാറരുതെന്നുമാണ് സർക്കാർ ബോധിപ്പിച്ചത്. ഇക്കാര്യം വിചാരണക്കോടതി തീരുമാനിക്കട്ടെയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ നടി സമീപിച്ചിരുന്നു. പത്ത് പേജുള്ള അപേക്ഷയാണ് സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫയൽ ചെയ്ത ഹർജിയിൽ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പത്ത് പേജ് ദൈർഘ്യമുള്ള അപേക്ഷയാണ് അക്രമത്തെ അതിജീവിച്ച നടി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ സമ്മർദ്ദങ്ങൾ താൻ നേരിട്ടു, വേദനകൾ താൻ നേരിട്ടു. ഇനിയെങ്കിലും തനിക്ക് സ്വൈര്യമായി ജീവിതം നയിക്കേണ്ടതായുണ്ട്. അത് കോടതി മാനിക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ നടി വ്യക്തമാക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള സമ്മർദ്ദമാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിർണായക തെളിവുകളും സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. മഞ്ജുവും കുഞ്ചാക്കോയും അടക്കമുള്ളവർ തനിക്കൊപ്പം ഉണ്ടെന്ന ഉത്തമ വിശ്വാസത്തിലാണ് സുപ്രീംകോടതിയിൽ നടി ഹർജിയുമായെത്തുന്നത്.

മുദ്രവെച്ച കവറിലാണ് ഈ രേഖകൾ സുപ്രീംകോടതി രജിസ്ട്രിക്ക് നടി കൈമാറിയത്. സുപ്രീം കോടതിയിലെ തന്നെ ചില മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം ഇക്കാര്യത്തിൽ നടിക്ക് ലഭിച്ചിരുന്നു. തുടർന്നാണ് ഇത്തരമൊരു അപേക്ഷ സുപ്രീം കോടതിയിൽ നൽകിയത്. തന്റെ സ്വകാര്യതയെ കോടതി മാനിക്കണമെന്നാണ് ഏറ്റവും പ്രധാനമായും അപേക്ഷയിൽ നടി ഉന്നയിച്ചത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും നിർണ്ണായക രേഖകളായ മെമ്മറി കാർഡുകൾ ദിലീപിന് ലഭിക്കുകയാണെങ്കിൽ സ്വാഭാവികമായും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് അക്രമത്തെ അതിജീവിച്ച നടി വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ ദിലീപിന് കൈമാറണമോ എന്നകാര്യത്തിൽ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അന്തിമ വാദം കേൾക്കാൻ കേസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നടി തന്നെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രിയിൽ അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP