Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകൻ കിം കി ഡുക്ക് ; കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളുടെ ദുരിതത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും അവരോടൊപ്പം ചേരുന്നുവെന്നും കിം

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകൻ കിം കി ഡുക്ക് ; കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളുടെ ദുരിതത്തിൽ തനിക്ക് ദുഃഖമുണ്ടെന്നും അവരോടൊപ്പം ചേരുന്നുവെന്നും കിം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന ആവശ്യവുമായി പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്ക് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കിം കി ഡുക്ക് സംസ്ഥാന സർക്കാരിന് കത്തയച്ചു. അൽമാട്ടി ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സംവിധായകൻ ഡോ. ബിജുവാണ് കിം കി ഡുക്ക് സർക്കാരിനയച്ച കത്ത് ഫേസ്‌ബുക്കിലൂടെ പോസ്റ്റിട്ടത്.

കേരളത്തിൽ പ്രളയക്കെടുതിയിൽപ്പെട്ട ജനങ്ങളുടെ ദുരിതത്തിൽ തനിക്ക് ഏറെ ദുഃഖമുണ്ടെന്നും മനസ് കൊണ്ട് അവരോടൊപ്പം ചേരുന്നുവെന്നും കിം വ്യക്തമാക്കി. കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള ചലച്ചിത്ര സ്നേഹികൾ നോക്കിക്കാണുന്ന ഒന്നാണെന്നും അത് നിർത്തിവയ്ക്കരുതെന്നും സർക്കാരിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും കിം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP