Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാദാപുരം സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ അക്രമം; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ പൊലീസുകാരന് നേരേ കയ്യേറ്റം; മൂന്നുപേർ അറസ്റ്റിൽ

നാദാപുരം സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ അക്രമം; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ പൊലീസുകാരന് നേരേ കയ്യേറ്റം; മൂന്നുപേർ അറസ്റ്റിൽ

ടി.പി.ഹബീബ്‌

കോഴിക്കോട്: നാദാപുരം സ്റ്റേഷനിൽ പൊലീസിന് നേരെ ഡിവൈഎഫ്ഐ.നേതാക്കളുടെ ആക്രമണം .ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കിയിരിക്കെയാണ് പൊലീസുകാരനെ സ്റ്റേഷനുള്ളിൽ വെച്ച് ഡിവൈഎഫ്ഐ.നേതാക്കൾ കൈയേറ്റം ചെയ്തത്. സി.പി.ഒ.വില്ല്യാപ്പള്ളി വള്ള്യാട്ട് കെ.ജയക്യഷ്ണൻ(36)നെ പരിക്കുകളോടെ നാദാപുരം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്ഐ.നാദാപുരം ബ്ലോക്ക് ട്രഷർ ആയില്യംകണ്ടി എ.കെ.വിജിത്ത്(28)കല്ലാച്ചി മേഖലാ പ്രസിഡണ്ട് വരിക്കോളി നിജേഷ്(33)നാദാപുരം ആശാരിക്കണ്ടി പി.അജിത്ത്(36) എന്നിവരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന 9 പേർക്കെതിരെ പൊലീസ് കേസൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഉച്ചക്ക് 11 മണിയോടാണ് സംഭവം. കല്ലാച്ചിയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം ഉപരോധിച്ച ഡിവൈഎഫ്ഐ.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് കാര്യാലയം ഉപരോധിച്ച ഡിവൈഎഫ്ഐ.പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്ത നടപടി ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.മാലിന്യം തള്ളിയ ബേക്ക് ലാന്റ് ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡ് ഉടമ കടവത്തൂർ പറമ്പത്ത് ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് നിസ്സാര വകുപ്പുകൾ ചേർത്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സഫീറ,വൈസ് പ്രസിഡണ്ട് സി.വി.കുഞ്ഞിക്യഷ്ണൻ,സ്ഥിരം സമിതി ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ് എന്നിവർ പത്രസമ്മേളനം വിളിച്ച് പൊലീസിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാം ദിവസത്തെ ഉപരോധ സമരത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്. അറസ്റ്റ് ചെയ്തവരുടെ പേർ വിവരങ്ങൾ പൊലീസ് രേഖപ്പെടുത്തുന്നതിനെയാണ് സംഭവം.

ഉപരോധ സമരത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ.പ്രവർത്തകരിൽ 12 പേരിൽ ഒരാളൊഴികെ മറ്റുള്ള എല്ലാവരുടെയും പേർ വിവരങ്ങൾ തെറ്റായിട്ടാണ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്ത പൊലീസുകാരോട് സംഘത്തിലുണ്ടായിരുന്ന നേതാക്കൾ തട്ടിക്കയറുകയായിരുന്നു.കോളറക്ക് പിടിക്കുകയും തള്ളുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.സ്റ്റേഷനിലെ സി.സി.ടി.വി.ക്യാമറക്ക് മുമ്പിലായിരുന്നു നേതാക്കളുടെ പൊലീസിന് നേരെയുള്ള പരാക്രമം. പൊലീസിന്റെ ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP