Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാ- പാക് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു; ഏറ്റുമുട്ടലിൽ ഒരു ജവാനും വീരമൃത്യു

ഇന്ത്യാ- പാക് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു; ഏറ്റുമുട്ടലിൽ ഒരു ജവാനും വീരമൃത്യു

ശ്രീനഗർ: ഇന്ത്യാ- പാക് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു.

കശ്മീരിലെ കുപ്വാര ജില്ലയിലുള്ള തങ്ധാർ സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുഭീകരരെ സൈന്യം ഞായറാഴ്ച വധിച്ചിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി.

ഞായറാഴ്ചയാണ് നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ ചിലരെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് സൈന്യം സ്ഥലത്തേക്കെത്തുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. നുഴഞ്ഞുകയറ്റം തടയാനുള്ള സൈനിക നടപടി തുടരുകയാണെന്ന് കരസേന വക്താവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP