Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പം യാത്ര ചെയ്ത കാമുകൻ മറ്റൊരു യുവതിയെ നോക്കി; പ്രകോപിതയായ യുവതി കാമുകന്റെ തലയിൽ ലാപ്‌ടോപ്പ് അടിച്ചു തകർത്തു; അമ്പരന്ന് സഹയാത്രികർ; അമേരിക്കൻ എയർലയൻസിലെ ആക്രമണത്തിൽ യുവതിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ഒപ്പം യാത്ര ചെയ്ത കാമുകൻ മറ്റൊരു യുവതിയെ നോക്കി; പ്രകോപിതയായ യുവതി കാമുകന്റെ തലയിൽ ലാപ്‌ടോപ്പ് അടിച്ചു തകർത്തു; അമ്പരന്ന് സഹയാത്രികർ; അമേരിക്കൻ എയർലയൻസിലെ ആക്രമണത്തിൽ യുവതിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്; വിമാനത്തിലെ സഹയാത്രികരെ ഞെട്ടിച്ച് യുവതിയുടെ ആക്രമണം. ഒപ്പം യാത്ര ചെയ്തിരുന്ന കാമുകൻ മറ്റൊരു സ്ത്രീയെ നോക്കിയെന്നാരോപിച്ച് കാമുകന്റെ തലയിൽ ലാപ് ടോപ്പ് അടിച്ചു തകർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ മെമോ എന്നറിയപ്പെടുന്ന കാമുകനെയാണ് ഇവർ അക്രമിക്കുന്നത്.

മിയാമിയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനൊരുങ്ങുന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അടിയേറ്റ കാമുകൻ സീറ്റിൽ നിന്നിറങ്ങി പുറത്തേയ്ക്ക് ഓടുമ്പോഴും യുവതി പിന്തുടർന്നെത്തി അക്രമിക്കുന്നത് കാണാം.'നിങ്ങൾക്ക് മറ്റ് സ്ത്രീകളെ നോക്കാൻ ആഗ്രഹമുണ്ടോ? എന്ന ചോദിച്ചായിരുന്നു അവരുടെ ആക്രമണം.

രോഷാകുലരായ ഇവർ തമ്മിൽ വാക് പോര് നടക്കുമ്പോൾ സംഗതി വഷളാകുന്നുവെന്ന് കണ്ട് ഒരു ക്യാബിൻ ക്രൂ അംഗം ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവളെ വിമാനത്തിൽ നിന്ന് ഇറക്കിവിടൂ,' എന്ന് യാത്രക്കാർ പറയുന്നതും കേൾക്കാം. ഫ്ലൈറ്റ് അറ്റൻഡന്റ് സ്ത്രീയോട് അവരുടെ ബാഗുകൾ വിമാനത്തിന്റെ മുൻവശത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ക്രമണക്കുറ്റം ചുമത്തി യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP